
റഷ്യയിലെ രണ്ടു നഗരങ്ങളിലായി നടന്ന ആക്രമണങ്ങളില്‍ 15 പേര്‍ കൊല്ലപ്പെടുകയും അനേകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. റഷ്യയിലെ സിനഗോഗിലും പള്ളിയിലുമായി അഞ്ജാതരായ തോക്കുധാരികള്‍ വെടിവെയ്ക്കുകയായിരുന്നെന്ന് റഷ്യയിലെ നോര്‍ത്ത് കോക്കസ് മേഖലയായ ദാഗെസ്തന്റെ ചുമതലയുള്ള പോലീസ് പോസ്റ്റ് ഞായറാഴ്ച പ്രതികരിച്ചു. ദാഗെസ്തനിലെ ഏറ്റവും വലിയ നഗരമായ മഖാഖലയിലും തീരദേശനഗരമായ ഡര്‍ബെന്റിലുമായിരുന്നു ആയിരുന്നു ആക്രമണം. നടന്നത് ഭീകരാക്രമണമായിരുന്നെന്ന് ഗവര്‍ണര്‍ സെര്‍ജി മെലിക്കോവ് പറഞ്ഞു. ഡെര്‍ബെന്റില്‍ രണ്ടുപേര്‍ ഉള്‍പ്പെടെ തോക്കുധാരികളായ നാലു പേരെ മഖാഖലയില്‍ പോലീസ് വെടിവെച്ചു കൊന്നതായും ഉദ്യോഗസ്ഥര്‍ പറയുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ പോലീസുകാരും സാധാരണജനങ്ങളും ഡെര്‍ബന്റില്‍ 40 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഒരു ഓര്‍ത്തഡോക്‌സ് സഭാ പുരോഹിതനും ഉണ്ട്. അക്രമികളില്‍ സെന്‍ട്രല്‍ ഡാഗെസ്താനിലെ സെര്‍ഗോകല ജില്ലയുടെ തലവന്റെ രണ്ട് ആണ്‍മക്കളും ഉള്‍പ്പെടുന്നുവെന്ന് നിയമപാലകരെ ഉദ്ധരിച്ച് റഷ്യയുടെ സ്റ്റേറ്റ് മീഡിയ പറഞ്ഞു. ഡെര്‍ബെന്റില്‍, സിനഗോഗും പള്ളിയും തീയിട്ടതായിട്ടാണ് വിവരം. 145 പേര്‍ കൊല്ലപ്പെട്ട റഷ്യയില്‍ നടന്ന ഏറ്റവും വലിയ തീവ്രവാദി ആക്രമണത്തിന് ശേഷം നടക്കുന്ന വന്‍ ഭീകരാക്രമണമാണ് ഇത്. മോസ്‌കോയ്ക്കടുത്തുള്ള ഒരു ഹാളില്‍ ഇസ്ലാമിക് സ്റ്റേറ്റ് അവകാശവാദമുന്നയിച്ച ആക്രമണം നടന്നത് മൂന്ന് മാസത്തിന് മുമ്ബായിരുന്നു. ‘ഇന്ന് വൈകുന്നേരം അജ്ഞാതരായ അക്രമികള്‍ ഡെര്‍ബെന്റിലും മഖാഖലയിലും സ്ഥിതിഗതികള്‍ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചു. ഈ ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ ആരാണെന്നും അവര്‍ എന്ത് ലക്ഷ്യമാണ് പിന്തുടരുന്നതെന്നും ഞങ്ങള്‍ക്കറിയാം,” റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തെ പരാമര്‍ശിക്കാതെ മെലിക്കോവ് എക്‌സില്‍ കുറിച്ചു. ഈ സ്ലീപ്പര്‍ സെല്ലുകളിലെ എല്ലാ അംഗങ്ങളും ആക്രമണത്തിന് തയ്യാറായവരും വിദേശത്ത് ഉള്‍പ്പെടെയുള്ള എല്ലാവരേയും കണ്ടെത്താന്‍ അധികാരികള്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡാഗെസ്താനില്‍ ജൂണ്‍ 24 മുതല്‍ 26 വരെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും പതാകകള്‍ പകുതി താഴ്ത്തി താഴ്ത്തി എല്ലാ വിനോദ പരിപാടികളും റദ്ദാക്കിയതായും അദ്ദേഹം പറഞ്ഞു.