
മങ്കെഫ് കെട്ടിടത്തിലെ തീപിടുത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കുവൈത്ത് അമീറിന്റെ ഉത്തരവ് പ്രകാരം 15,000 ഡോളര്‍ (കുവൈത്ത് ദിനാര്‍ 5000)വീതം വിതരണം ചെയ്യും. ഇത് ഇന്ത്യന്‍ രൂപ പന്ത്രണ്ടര ലക്ഷം വരും. അമീര്‍ ഷേഖ് മിഷാല്‍ അല്‍ അഹമദ് അല്‍ ജാബൈര്‍ അല്‍ സബാ അനുശോചന സന്ദേശത്തോടെ ഒപ്പം, കുവൈത്ത്ന ഷ്ടപരിഹാരം നല്‍കുമെന്ന് അറിയിച്ചിരുന്നു.എന്നാല്‍ തുക എത്രയാണന്ന് ചൊവ്വാഴ്ചയാണ് വ്യക്തമാക്കിയത്. നഷ്ടപരിഹാര തുക മരണമടഞ്ഞ രാജ്യക്കാരുടെ എംബസികളിലേക്ക് കൈമാറും. പിന്നീടെ എംബസികള്‍ മുഖേനയാണ് മരണമടഞ്ഞവരുടെ ബന്ധുമിത്രാദികള്‍ക്ക് വിതരണം ചെയ്യുക. കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് മങ്കെഫിലുള്ള എന്‍.ബി.റ്റി.സി കമ്ബിനിയുടെ ക്യാമ്ബ് നമ്ബര്‍ നാലില്‍ തീപിടുത്തമുണ്ടായത്.സംഭവത്തില്‍ 49 പേര്‍ മരണമടഞ്ഞിരുന്നു.അതില്‍ 45-ഇന്ത്യക്കാരില്‍ 24 മലയാളികളാണ് ഉണ്ടായിരുന്നത്.മൂന്ന് ഫിലിപ്പിനേ പൗരമാരും അപകടത്തില്‍ മരണപ്പെട്ടിരുന്നു.ഒരാളുടെ മൃതദേഹം ഇത് വരെ തിരിച്ചറിഞ്ഞിട്ടില്ല.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഇപ്രകാരമാണ്.തമിഴ്‌നാട് 7,ഉത്തര്‍പ്രദേശ് 4,ആന്ധ്രാപ്രദേശ് 3, ബിഹാര്‍ 2,ഒഡിഷ 1,ജാര്‍ഖണ്ട് 1, കര്‍ണാടക 1,പഞ്ചാബ് 1,വെസ്റ്റ് ബംഗാള്‍ 1. 49 മരണമടഞ്ഞവരില്‍ 19 പേര്‍ എന്‍.ബി.റ്റി.സിയുടെ സഹോദരസ്ഥാപനമായ ഹൈവേ സെന്റെറിലെ മങ്കെഫ്,ഫാഹഹീലിലെ ജീവനക്കാരായിരുന്നു. 21-പേര്‍ വിവിധ ആശുപത്രികളിലായി ചികല്‍സയിലുണ്ട്.ഇതില്‍ ആരുടെയും നില ഗുരുതരമല്ല.