
പൂക്കോട് വെറ്റിനറി കോളേജില്‍ സിദ്ധാര്ത്ഥന് സഹപാഠികളുടെ മര്‍ദ്ദനമേറ്റു മരണമടഞ്ഞ സംഭവത്തിന്റെ രോഷം അടങ്ങുന്നതിന് മുമ്ബ് വയനാട് മൂലങ്കാവ് ഗവണ്മെന്റ് സ്കൂളില്‍ പത്താംക്ലാസ്സ് വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം. കുട്ടി കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ശബരീനാഥന് എന്ന കുട്ടിക്കാണ് പരിക്കേറ്റത്. സഹപാഠികള്‍ മര്‍ദ്ദിക്കുകയും കത്രിക ഉപയോഗിച്ച് കുത്തുകയും ചെയ്തതായിട്ടാണ് വിവരം. സംഭവത്തില്‍ കേസുമായി മുമ്പോട്ട് പോകുമെന്ന് വിദ്യാര്‍ത്ഥിയുടെ കുടുംബം വ്യക്തമാക്കി. മൂന്ന് ദിവസം മുമ്പാണ് ശബരീനാഥന് മൂലങ്കാവ് ഗവണ്മെന്റ് സ്കൂളില്‍ ചേര്‍ന്നത്. തുടര്‍ന്നായിരുന്നു വിദ്യാര്‍ത്ഥികൡ നിന്നും ആക്രമണം നേരിടേണ്ടി വന്നത്. പല കുട്ടികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിനിടയില്‍ ഒരു കുട്ടി കത്രികയുമായി ആക്രമിക്കുയായിരുന്നു എന്നാണ് വിവരം. സുല്‍ത്താന്‍ബത്തേരി പോലീസ് അന്വേഷണം തുടങ്ങി. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് എതിരേ നടപടി എടുക്കുമെന്ന് സ്കൂള്‍ ഹെഡ്മിസ്ട്രസ് പ്രതികരിച്ചിട്ടുണ്ട്. മകന് നല്ല പരിക്കുണ്ടെന്നും സംഭവത്തില്‍ സ്കൂള്‍ എന്തോ ഒളിക്കാന്‍ ശ്രമിക്കുണ്ടെന്നും കുട്ടിയുടെ കുടുംബം ആരോപിച്ചു. കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയില്‍ നിന്നും അവഗണന ഉണ്ടായതെന്നും എത്രയും പെട്ടെന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ ശ്രമിച്ചെന്നും കുടുംബം പറയുന്നുണ്ട്. മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റിക്കൊള്ളാന്‍ നിര്‍ദേശിക്കുകയും ചെയ്തതായി മാതാപിതാക്കള്‍ ആരോപിച്ചു. പിന്നീടായിരുന്നു കുട്ടിയെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.