
മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ബി.ആര്.പി. ഭാസ്കര്‍(92) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ദി ഹിന്ദു, ദി സ്റ്റേറ്റ്സ്മാന്, ഡെക്കാണ് ഹെറാള്‍ഡ്, പേട്രിയറ്റ്, യു.എന്‍.ഐ. അടക്കമുളള മാധ്യമ സ്ഥാപനങ്ങളില്‍ 70 വര്‍ഷത്തോളം ജോലി ചെയ്ത അദ്ദേഹം രാജ്യമറിയുന്ന മാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ്. ഏഷ്യാനെറ്റ് ന്യൂസിന്റെ അമരക്കാരില്‍ ഒരാളായ അദ്ദേഹത്തിന് സ്വദേശാഭിമാനി പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
നവഭാരതംപത്രം ഉടമ എ.കെ. ഭാസ്കറിന്റെയും മീനാക്ഷിയുടെയും മകനായി 1932 മാര്‍ച്ച് 12-ന് കൊല്ലം കായിക്കരയിലാണു ജനനം. നവഭാരതത്തില്‍ അച്ഛന് അറിയാതെ അപരനാമത്തില്‍ വാര്‍ത്തയെഴുതിയാണു തുടക്കം. 1952-ല്‍ ദ ഹിന്ദുവില്‍ ട്രെയിനിയായി. 14 വര്‍ഷം ദ ഹിന്ദു, സ്റ്റേറ്റ്സ്മാന്, പേട്രിയറ്റ് എന്നീ പത്രങ്ങളില്‍ ജോലി ചെയ്തു. 1966-ല്‍ ദേശീയ വാര്‍ത്താ ഏജന്‍സിയായ യു.എന്‍.ഐയില്‍ ചേര്‍ന്നു. കൊല്‍ക്കത്തയിലും കശ്മീരിലും യു.എന്‍.ഐയുടെ ബ്യൂറോ ചീഫായിരുന്നു. കശ്മീര്‍ ഭരണകൂടത്തിനെതിരേ വാര്‍ത്ത നല്‍കിയതിന് ബി.ആര്.പിക്കെതിരേ വധശ്രമമുണ്ടായി. ഡെക്കാണ് ഹെറാള്‍ഡില്‍ 1984 മുതല്‍ മാധ്യമപ്രവര്‍ത്തകനായി. ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ആരംഭിച്ചപ്പോള്‍ വാര്‍ത്താ വിഭാഗം ഉപദേഷ്ടാവായിരുന്നു. പത്രവിശേഷം എന്ന മാധ്യമ വിമര്‍ശന പംക്തിയിലൂടെ ടെലിവിഷന്‍ രംഗത്ത് അദ്ദേഹം ശ്രദ്ധേയ സാന്നിധ്യമായിരുന്നു. 1991-ല്‍ പത്രപ്രവര്‍ത്തന ജോലിയില്‍നിന്ന് വിരമിച്ചു. 1993 മുതല്‍ തിരുവനന്തപുരത്തും 2017 മുതല്‍ ചെന്നൈയിലുമാണ് താമസിച്ചിരുന്നത്. കേരള സര്‍ക്കാരിന്റെ സ്വദേശാഭിമാനി കേസരി മാധ്യമ പുരസ്കാരം 2014 -ല്‍ ലഭിച്ചു. ന്യൂസ് റൂം എന്ന പേരില്‍ ആത്മകഥ പ്രസിദ്ധീകരിച്ചു. 2023-ലെ മികച്ച ആത്മകഥയ്ക്കുളള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഈ കൃതിക്കു ലഭിച്ചു. പത്രപ്രവര്‍ത്തകരുടെ അവകാശപോരാട്ടങ്ങളില്‍ എന്നും മുന്‍നിരയില്‍ നിന്ന അദ്ദേഹം, മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. ഭാര്യ രമ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ മരിച്ചു. ഏകമകള്‍ ബിന്ദു ഭാസ്കര്‍ കാന്‍സര്‍ ബാധിച്ച് 2019-ല്‍ മരണമടഞ്ഞു.
ത