
ഇന്ത്യാമുന്നണിക്ക് വേണ്ടി ദല്‍ഹിയിലും മോദിയ്ക്കെതിരെ പൊതുവിലും പ്രചാരണം നടത്തിയ കെജ്രിവാളിന് രണ്ട് ആഘാതങ്ങളാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കിയത്. ബിജെപിക്ക് വന്‍വിജയം പ്രഖ്യാപിക്കുന്ന എക്സിറ്റ് പോള്‍ ഫലം പുറത്തുവന്നത്. അതില്‍ ഒന്ന് 350 സീറ്റുകളെങ്കിലും നേടി മോദി അധികാരത്തില്‍ തിരിച്ചെത്തുമെന്നതാണ്. രണ്ടാമത്തേത് ദല്‍ഹിയില്‍ ആം ആദ്മിക്ക് ഒരു സീറ്റെങ്കിലും കിട്ടിയാല്‍ ഭാഗ്യം എന്ന എക്സിറ്റ് പോള്‍ ഫലമാണ്. ദല്‍ഹി ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ തൂത്തുവാരുമെന്നാണ് ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ത്യ സര്‍വ്വേഫലം. ആകെ ഏഴ് ലോക് സഭാ സീറ്റുകളാണ് ദല്‍ഹിയില്‍ ഉള്ളത്. അതില്‍ അഞ്ച് മുതല്‍ ആറ് വരെ സീറ്റുകള്‍ ബിജെപി നേടുമെന്ന് എക്സിറ്റ് പോള്‍ ഫലം പറയുന്നു. 2019ല്‍ ഏഴ് സറ്റുകളും ബിജെപി ജയിച്ചിരുന്നു. ഇക്കുറി കോണ്‍ഗ്രസും ആം ആദ്മിയും കൈകോര്‍ത്താണ് ഇന്ത്യാമുന്നണി എന്ന നിലയില്‍ മത്സരിച്ചത്. ആം ആദ്മി നാല് സീറ്റുകളിലും കോണ്‍ഗ്രസ് മൂന്ന് സീറ്റുകളിലും മത്സരിച്ചു. പക്ഷെ ബിജെപിയ്ക്ക് അനൂകലമാണ് ഏതാണ്ട് എല്ലാ എക്സിറ്റ് പോള്‍ വിധികളും. ഇത് ആം ആദ്മി ക്യാമ്ബില്‍ വലിയ അസ്വസ്ഥത പരത്തിയിരുന്നു. തോറ്റാല്‍ താന്‍ തല മുണ്ഡനം ചെയ്യും എന്ന് വരെ ആം ആദ്മിയുടെ സോമനാഥ് ഭാരതി പ്രസ്താവിച്ചിരുന്നു. അതിന് മുന്നോടിയായി തന്നെ കോണ്‍ഗ്രസുമായുള്ള സഖ്യം എന്നേയ്ക്കുമായി തുടരാന്‍ താല്പര്യമില്ലെന്ന് കെജ്രിവാള് പ്രസ്താവിച്ചിരുന്നു. ആരോഗ്യപ്രശ്നം ഉയര്‍ത്തി ജാമ്യാക്കാലാവധി നീട്ടാന്‍ ശ്രമിച്ചെങ്കിലും ഈ ആരോഗ്യംവെച്ചല്ലേ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കറങ്ങിയത് എന്ന ഇഡിയുടെ ചോദ്യത്തോടെ ദല്‍ഹി ഹൈക്കോടതി ജാമ്യാക്കാലാവധി നീട്ടാനുള്ള ഹര്‍ജിയില്‍ ഇനി ജൂണ്‍ അഞ്ചിന് വിധി പറയും. ജൂണ്‍ രണ്ടിന് തന്നെ വിധി പറയാന്‍ അഭിഭാഷകന് വാദിച്ചുനോക്കിയെങ്കിലും ജഡ്ജിമാര്‍ സമ്മതിച്ചില്ല. അതോടെ വീണ്ടും ജയിലില്‍ കിടക്കേണ്ടി വരുമെന്നുറപ്പായി. രാജ്ഘട്ടില്‍ കെജ്രിവാള് സന്ദർശനം നടത്തിയ ശേഷം. സിപിയിലെ ഹനുമാൻ ക്ഷേത്രത്തിലും പ്രാർത്ഥന നടത്തും. പാർട്ടി ഓഫീസില്‍ എത്തി പ്രവർത്തകരെ കണ്ടതിന് ശേഷം ജയിലിലേക്ക് മടങ്ങും.