
2,600 പോയന്റാണ് സെൻസെക്സിലെ നേട്ടം. സെൻസെക്സ് 76,738 ഉം നിഫ്റ്റി 23,338ഉം കടന്നു. പൊതുമേഖല ബാങ്ക് സൂചിക 4.50 ശതമാനത്തിലേറെ ഉയർന്നു. നിഫ്റ്റി ബാങ്ക്, ഓട്ടോ, ധനകാര്യ സേവനം, മീഡിയ, റിയാല്‍റ്റി സൂചികകള്‍ മൂന്നു ശതമാനത്തോളം നേട്ടത്തിലാണ്. ഇതാദ്യമായി നിഫ്റ്റി ബാങ്ക് സൂചിക 50,000 പിന്നിട്ടു. എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് വൻ വിജയം പ്രവചിച്ചതിന് പിന്നാലെ പ്രതീക്ഷിച്ചതുപോലെ സെൻസെക്സും നിഫ്റ്റിയും റെക്കോഡ് ഉയരംകുറിച്ചു. അദാനി പോർട്സ്, ശ്രീരാം ഫിനാൻസ്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികള്‍ 10 ശതമാനംവരെ നേട്ടമുണ്ടാക്കി. ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, കാനാറ ബാങ്ക്, എസ്ബിഐ, യുക്കോ ബാങ്ക്, ഇന്ത്യൻ ബാങ്ക് തുടങ്ങിയവ 3.50 ശതമാനത്തിലേറെ ഉയരത്തിലാണ്. എല്ലാ സെക്ടറല്‍ സൂചികകളും മികച്ച നേട്ടത്തിലാണ്. ബിഎസ്ഇ മിഡ് ക്യാപ് സൂചികയില്‍ നാല് ശതമാനവും സ്മോള്‍ ക്യാപ് സൂചികയില്‍ രണ്ട് ശതമാനവുമാണ് നേട്ടം.