പി വി അബ്ദുള്‍ വഹാബ് എംപിയുടെ മകനെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിവസ്ത്രനാക്കി പരിശോധന നടത്തി. സുഹൃത്തിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ചൊവ്വാഴ്ച ഷാര്‍ജയില്‍നിന്ന് എയര്‍ അറേബ്യ വിമാനത്തില്‍ എത്തിയ ജാവേദിനാണ് ദുരനുഭവമുണ്ടായത്. രാത്രി 9.15ന് വിമാനത്താവളത്തില്‍ വന്നിറങ്ങിയ ജാവേദിനെ രണ്ടു മണിക്കൂറോളം ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ചു.

മജിസ്‌ട്രേട്ടിന്റെ അനുമതിയില്ലാതെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി എക്‌സ്‌റേ പരിശോധനയും നടത്തി. കുറ്റക്കാരനല്ലെന്നു കണ്ട് പിന്നീട് വിട്ടയക്കുകയായിരുന്നു.