മുതലപ്പൊഴിയിൽ ഇന്ന് രണ്ട് അപകടം; ഒരാൾ മരിച്ചു
മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.
അഞ്ചു തെങ്ങ് സ്വദേശി എബ്രഹാം ആണ് മരിച്ചത്.
എബ്രഹാമിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആകെ നാല് പേരാണ് വള്ളത്തിലുണ്ടായിരുന്നത്.
മറ്റ് മൂന്ന് പേരെ പരിക്കുകളോടെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മത്സ്യ ബന്ധനത്തിനായി പോയി തിരികെ വരവേ ശക്തമായ തിരയിൽ പ്പെട്ടാണ് വള്ളം മറിഞ്ഞത്.
ഇതിനിടെ മുതലപ്പൊഴിയിൽ മറ്റൊരു അപകടവും ഉണ്ടായി.
പുലിമുട്ടിലേക്ക് വള്ളം ഇടിച്ചു കയറിയതിനെ തുടർന്ന് ഒരാൾ കടലിൽ വീണു.
കടലിൽ വീണയാൾ പിന്നീട് നീന്തി രക്ഷപ്പെട്ടു.
മുതലപ്പൊഴിയിൽ ഈ വർഷം ഇന്നുവരെ 11 അപകടങ്ങളാണ് ഉണ്ടായത്.
അതിൽ 2 പേർ മരിച്ചു.