
മേയറുടെ തര്‍ക്കത്തില്‍ കെ എസ് ആര് ടി സി ഡ്രൈവര്‍ യദുവിന്റെ ഹര്‍ജി തള്ളി. പോലീസ് അന്വേഷണത്തില്‍ കോടതി മേല്‍ നോട്ടം ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് തള്ളിയത്. മേയര്‍ ആദ്യം പരാതി നല്‍കിയത് കന്റോണ്‍മെന്റ് പൊലീസില്‍ ആയിരുന്നെങ്കിലും നിലവില്‍ കേസ് അന്വേഷിക്കുന്നത് മ്യൂസിയം പൊലീസ് ആണ്. ആര്യ രാജേന്ദ്രന് യുദുവിനെതിരെ നല്കിയ പരാതിയില്‍ രഹസ്യ മൊഴി രേഖപ്പെടുത്തിയിട്ടുമുണ്ട്. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 12 ലാണ് രഹസ്യ മൊഴി നല്‍കിയത്. അതേസമയം മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ തര്ക്കസംഭവങ്ങള് പുനരാവിഷ്കരിച്ച് പൊലീസ്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു ലൈംഗിക ആംഗ്യം കാണിച്ചുവെന്ന മേയര്‍ ആര്യ രാജേന്ദ്രന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മ്യൂസിയം പൊലീസ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് സംഭവം പുനരാവിഷ്കരിച്ചത്.