
രാജസ്ഥാനിലെ അബു റോഡ് നിവാസിയാണ് കേസില്‍ അറസ്റ്റിലായ നാലാം പ്രതി ധവല്‍ തക്കര്‍. ചിരിച്ചും സന്തോഷിച്ചുമായിരുന്നു കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ധവല്‍ തക്കര്‍ പെരുമാറിയത്. നാല് കുട്ടികളടക്കം 28 പേരുടെ മരണത്തിനിടയാക്കിയ രാജ്കോട്ട് ടിആര്‍പി ഗെയിം സോണിലെ തീപിടിത്തം. ബനസ്‌കാന്ത ക്രൈംബ്രാഞ്ച് പോലീസും രാജ്കോട്ട് പോലീസും ചേര്‍ന്ന് ഞായറാഴ്ച രാജസ്ഥാനില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഗെയിം സോണിലുണ്ടായ തീപിടിത്തത്തിന് ശേഷം ഓടി രക്ഷപ്പെട്ടിരുന്നു. തനിക്ക് പശ്ചാത്താപമുണ്ടെന്നും കരയുകയാണെന്നുമുള്ള രീതിയില്‍ ഇയാള്‍ അഭിനയിച്ചെന്നും അഞ്ച് മിനിറ്റിന് ശേഷം അദ്ദേഹം ചിരിക്കുകയും കോടതിയോട് വാദിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ബിപി താക്കറിന്റെ കോടതി മൂന്ന് പ്രതികളെയും രണ്ടാഴ്ചത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടുവെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തുഷാര്‍ ഗോകാനി പറഞ്ഞു. യുവരാജ്സിംഗ് സോളങ്കി, നിതിന്‍ ജെയിന്‍, രാഹുല്‍ റാത്തോഡ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.