
ബില്ലിവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്റെ മൃതദേഹം നെടുമ്ബാശ്ശേരി എയര്‍പോര്‍ട്ടില്‍ പുലര്‍ച്ചെ മൂന്നരയോടെ എത്തുകയുണ്ടായി.
വൈദികര്‍ ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. തുടര്‍ന്ന് ഉച്ചയ്ക്ക് 12 മണിക്ക് വിലപയാത്രയായി തിരുവല്ലയിലേക്ക് പുറപ്പെടും. രാത്രി 7.30 ഓടെ സഭാ ആസ്ഥാനത്ത് എത്തും. ആലപ്പുഴ വഴിയാണ് വിലാപയാത്ര. നാളെ രാവിലെ 9 മണി മുതല്‍ മറ്റന്നാള്‍ രാവിലെ വരെ ബിലീവേഴ്സ് കണ്വെന്ഷന് സെന്ററില്‍ പൊതുദര്‍ശനം നടത്തും. തുടര്‍ന്ന് 11 മണിയോടെ സംസ്കാര ചടങ്ങുകള്‍ തുടങ്ങും. ഉച്ചയ്ക്ക് ഒരു മണിക്കാണ് സംസ്കാരം.