കേരളത്തിനും വന്ദേ മെട്രോ

Spread the love

വന്ദേ ഭാരതിന് പിന്നാലെ ഇപ്പോഴിതാ വന്ദേ മെട്രോയ്ക്കുള്ള കാത്തിരിപ്പിലാണ് രാജ്യം. പ്രധാന നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഇന്‍റർസിറ്റി അല്ലെങ്കില്‍ മെമു ട്രെയിനുകള്‍ക്ക് പകരമായി യാത്രക്കാർക്ക് ആശ്രയിക്കുവാൻ സാധിക്കുന്ന ട്രെയിനുകളായാണ് വന്ദേ മെട്രോ വരികയെന്നാണ് റിപ്പോർട്ട്. അതിനാല്‍ അനുദിന യാത്രകള്‍ക്ക് ധൈര്യത്തില്‍ വന്ദേ മെട്രോകളെ ആശ്രയിക്കാം . പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുള്ള യാത്ര ഒരുപാട് ആളുകള്‍ക്ക് ആശ്രയിക്കാവുന്ന ഒന്നാക്കി മാറ്റുകയും ചെയ്യും. വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ രാജ്യത്തെ റെയില്‍ ഗതാഗതം തന്നെ മാറ്റിമറിച്ചു എന്നത് സംശയമൊട്ടുമില്ലാത്ത കാര്യമാണ്. ഇനി വെറും രണ്ട് മാസം കൂടിയേ വന്ദേ മെട്രോയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പ് വേണ്ടിവരികയുള്ളൂ എന്നാണ് റിപ്പോർട്ട്. അടുത്ത മാസം വന്ദേ മെട്രോയുടെ പരീക്ഷണ ഓട്ടം നടക്കും. പിന്നെ സർവീസ് ആരംഭിക്കുന്നതിനുള്ള കാത്തിരിപ്പായിരിക്കും. എന്തായാലും കേരളവും വന്ദേ മെട്രോ സർവീസ് പ്രതീക്ഷിക്കുന്നുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും ഹിറ്റായ, ഏറ്റവും കൂടുതല്‍ ഒക്യുപന്‍സി റേറ്റ് ഉള്ള വന്ദേ ഭാരത് സർവീസ് നടക്കുന്ന സംസ്ഥാനം എന്ന നിലയില്‍ കേരളം വന്ദേ മെട്രോ സർവീസിനെയും ഏറ്റെടുക്കുമെന്നും ഹിറ്റാക്കുമെന്നും ഉള്ള കാര്യത്തില്‍ സംശയം വേണ്ട. ട്രെയിൻ യാത്രകളെ ആശ്രയിക്കുന്ന ആയിരക്കണക്കിനാളുകളാണ് കേരളത്തിലുള്ളത്. എന്തുകൊണ്ടാണ് കേരളം ഒരു വന്ദേ മെട്രോ സർവീസ് അർഹിക്കുന്നതെന്ന് നോക്കാം. പ്രധാന നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഇന്‍റർസിറ്റി അല്ലെങ്കില്‍ മെമു ട്രെയിനുകള്‍ക്ക് പകരമായി യാത്രക്കാർക്ക് ആശ്രയിക്കുവാൻ സാധിക്കുന്ന ട്രെയിനുകളായാണ് വന്ദേ മെട്രോ വരികയെന്നാണ് റിപ്പോർട്ട്. മണിക്കൂറില്‍ 130 കിലോമീറ്റർ വേഗതയാണ് വന്ദേ ട്രെയിനുകള്‍ക്കുള്ളത്. ഇരുന്നു യാത്ര ചെയ്യുന്നത് കൂടാതെ നിന്നു യാത്ര ചെയ്യുവാനുള്ള സൗകര്യങ്ങളും ഇതിലുണ്ട്. അതിനാല്‍ കൂടുതല്‍ ആളുകള്‍ക്ക് വന്ദേ മെട്രോയുടെ സൗകര്യം പ്രയോജനപ്പെടുത്തുവാൻ സാധിക്കും. വന്ദേ മെട്രോയുടെ ഓരോ കോച്ചിലും100 യാത്രക്കാർക്കാണ് യാത്ര ചെയ്യാൻ കഴിയുക. 100 പേർക്ക് ഇരിക്കാനും 200 പേർക്ക് നിന്നും യാത്ര ചെയ്യാൻ കഴിയുന്ന രീതിയിലാണ് ഈ കോച്ചുകള്‍ ക്രമീകരിക്കുന്നത്. അതിനാല്‍ അനുദിന യാത്രകള്‍ക്ക് ധൈര്യത്തില്‍ വന്ദേ മെട്രോകളെ ആശ്രയിക്കാം. വന്ദേ മെട്രോയുടെ ഏറ്റവും വലിയ സൗകര്യങ്ങളിലൊന്ന് റിസർവേഷൻ വേണ്ടാ എന്നതാണ്. റിസർവേഷൻ ഇല്ലാത്ത ജനറല്‍ കോച്ച്‌ സർവീസുകളാകും വന്ദേ ഭാരത് മെട്രോയ്ക്കുള്ളത്. ഒരു കോച്ചില്‍ നിന്ന് മറ്റൊരു കോച്ചിലേക്ക് എളുപ്പം നടന്നുനീങ്ങാന്‍ വന്ദേ മെട്രോയില്‍ കഴിയും. കോച്ചുകള്‍ മുഴുവന്‍ എസിയായിരിക്കും. പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുള്ള യാത്ര ഒരുപാട് ആളുകള്‍ക്ക് ആശ്രയിക്കാവുന്ന ഒന്നാക്കി മാറ്റുകയും ചെയ്യും.

Leave a Reply

Your email address will not be published.