
ഡെയ്ലിഹണ്ടിന്റേയും വണ്‍ഇന്ത്യയുടേയും വിപുലമായ പ്രേക്ഷക അടിത്തറ മുതലാക്കി സമാനമായ മറ്റ് സാമൂഹിക പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം പൊതുജനങ്ങളിലെത്തിക്കുക എന്നതാണ് രണ്ട് വര്‍ഷത്തെ പങ്കാളിത്തം കൊണ്ട് ഉദ്ദേശിക്കുന്നത്. ഡെയ്ലിഹണ്ടിന്റേയും വണ്‍ഇന്ത്യയുടേയും വിപുലമായ പ്രേക്ഷക അടിത്തറ മുതലാക്കി സമാനമായ മറ്റ് സാമൂഹിക പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം പൊതുജനങ്ങളിലെത്തിക്കുക എന്നതാണ് രണ്ട് വര്‍ഷത്തെ പങ്കാളിത്തം കൊണ്ട് ഉദ്ദേശിക്കുന്നത്. ഡല്‍ഹി പൊലീസിന്റെ സൈബര്‍ സുരക്ഷ, സ്ത്രീ സുരക്ഷ, മയക്കുമരുന്ന് ദുരുപയോഗ ബോധവല്‍ക്കരണം തുടങ്ങിയവുടെ പ്രചരണത്തിനായാണ് ഡെയ്ലിഹണ്ടും വണ്‍ഇന്ത്യയും കൈകോര്‍ക്കുന്നത്. ഡെയ്ലിഹണ്ടില്‍ ഡല്‍ഹി പൊലീസിന്റെ പ്രൊഫൈല്‍ ആരംഭിക്കുകയും ഇതുവഴി വീഡിയോകള്‍, ഷെയര്‍ കാര്‍ഡുകള്‍, ലേഖനങ്ങള്‍, ലൈവ് സ്ട്രീമുകള്‍ എന്നിവ പ്രേക്ഷകരിലേക്ക്എ ത്തിക്കുകയും ചെയ്യും. വണ്‍ഇന്ത്യയുടെ ഒന്നിലധികം ഭാഷകളിലുള്ള വെബ്സൈറ്റുകളില്‍ പ്രസക്തമായ വിഷയങ്ങളുമായി ബന്ധപ്പെട്ട ലേഖനങ്ങളും ഇന്‍ഫോഗ്രാഫിക്സും വീഡിയോകളും പ്രസിദ്ധീകരിക്കും. ഇതുവഴി വിവിധ പ്രാദേശിക പ്രേക്ഷകര്‍ക്കിടയില്‍ പരമാവധി സ്വാധീനം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ ഡല്‍ഹി പൊലീസ് പൊതുജനങ്ങളുമായി ആശയവിനിമയം മെച്ചപ്പെടുത്തി അവരെ ബോധവാന്മാരാക്കുകയും ചെയ്യും.ഡെയ്ലിഹണ്ടില്‍ ഡല്‍ഹി പൊലീസിന്റെ പ്രൊഫൈല്‍ ആരംഭിക്കുകയും ഇതുവഴി വീഡിയോകള്‍, ഷെയര്‍ കാര്‍ഡുകള്‍, ലേഖനങ്ങള്‍, ലൈവ് സ്ട്രീമുകള്‍ എന്നിവ പ്രേക്ഷകരിലേക്ക് എത്തിക്കുകയും ചെയ്യും.