
ഉത്തർപ്രദേശിലെ പിലിഭിത്തിലാണ് സംഭവം. നഗർ സ്വദേശിനിയും ഡെറാഡൂണില്‍ താമസക്കാരിയുമായ സീമ – സോനു ദമ്ബതികളുടെ മകൻ രോഹൻ (10) ആണ് മരിച്ചത്. മക്കളായ രോഹൻ, വിവേക്, മകള്‍ സന്ധ്യ എന്നിവരോടൊപ്പം സീമ വ്യാഴാഴ്ച രാഹുല്‍ നഗറിലെ മാതാപിതാക്കളുടെ വീട്ടിലെത്തിയിരുന്നു. ഇവിടെ രാത്രി മാഗി നൂഡില്‍സ് കഴിച്ച് കുടുംബാംഗങ്ങളെല്ലാം ഉറങ്ങുകയായിരുന്നു. എല്ലാവർക്കും ഛർദിയും വയറിളക്കവും അനുഭവപ്പെട്ടുവെന്നുമാണ് വിവരം. എല്ലാവരെയും പുരൻപുരിലെ സിഎച്ച്സിയില് പ്രവേശിപ്പിച്ചുവെങ്കിലും രോഹൻ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ അധികൃതർ അന്വേഷണം നടത്തിവരികയാണ്.