
തിരുവനന്തപുരം: മാനവീയം വീഥിയിലുണ്ടായ സംഘർഷത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. ചെമ്ബഴന്തി സ്വദേശി ധനു കൃഷ്ണനാണ് വെട്ടേറ്റത്.
കഴുത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആക്രമണം നടത്തിയ ഷെമീർ എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.