ദില്ലി(delhi)യിൽ വായു മലിനീകരണം രൂക്ഷമാകുന്നതുപോലെ എഎപി(aap)യും ബി ജെ പി(bjp)യും തമ്മിലുള്ള രാഷ്ട്രീയ പോരും രൂക്ഷമാവുകയാണ്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ(aravind kejriwal) ഹിറ്റ്ലറുമായിട്ട് താരതമ്യപെടുത്തുകയാണ് ബിജെപി. ഒരു നഗരത്തെ ഗ്യാസ് ചേമ്പറാക്കി മാറ്റിയ രണ്ടാമത്തെ ഭരണാധികാരിയാണ് കെജ് രിവാൾ എന്നും ബി ജെ പി ആരോപിച്ചു.
ദീപാവലിക്ക് ശേഷം ദില്ലിയിലെ വായു നിലവാരം അതീവ ഗുരുതരമായി തുടരുകയാണ്. ദില്ലിയിലെ ബി ജെ പി ആസ്ഥാനത്തിന് പുറത്ത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഹിറ്റ്ലറുമായി താരതമ്യം ചെയ്ത് കൊണ്ടുള്ള പോസ്റ്റർ ബിജെപി നേതാവ് തജീന്ദർ പാൽ സിംഗ് സ്ഥാപിച്ചു. രാജ്യ തലസ്ഥാനത്തെ വായു നിലവാര സൂചിക 500 കടന്നതിനെ തുടർന്നാണ് പോസ്‌റ്റർ സ്ഥാപിച്ചത്.ദില്ലി(delhi)യിൽ വായു മലിനീകരണം രൂക്ഷമാകുന്നതുപോലെ എഎപി(aap)യും ബി ജെ പി(bjp)യും തമ്മിലുള്ള രാഷ്ട്രീയ പോരും രൂക്ഷമാവുകയാണ്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ(aravind kejriwal) ഹിറ്റ്ലറുമായിട്ട് താരതമ്യപെടുത്തുകയാണ് ബിജെപി. ഒരു നഗരത്തെ ഗ്യാസ് ചേമ്പറാക്കി മാറ്റിയ രണ്ടാമത്തെ ഭരണാധികാരിയാണ് കെജ് രിവാൾ എന്നും ബി ജെ പി ആരോപിച്ചു. ദീപാവലിക്ക് ശേഷം ദില്ലിയിലെ വായു നിലവാരം അതീവ ഗുരുതരമായി തുടരുകയാണ്. ദില്ലിയിലെ ബി ജെ പി ആസ്ഥാനത്തിന് പുറത്ത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഹിറ്റ്ലറുമായി താരതമ്യം ചെയ്ത് കൊണ്ടുള്ള പോസ്റ്റർ ബിജെപി നേതാവ് തജീന്ദർ പാൽ സിംഗ് സ്ഥാപിച്ചു. രാജ്യ തലസ്ഥാനത്തെ വായു നിലവാര സൂചിക 500 കടന്നതിനെ തുടർന്നാണ് പോസ്‌റ്റർ സ്ഥാപിച്ചത്.
അതേസമയം ഇത് രാഷ്ട്രീയപോരിന്റെ സമയമല്ലെന്നും ഉത്തരേന്ത്യയിലെ മലീനികരണം നിയന്ത്രിക്കാൻ കേന്ദ്രം പ്രത്യേക നടപടികൾ എടുക്കണമെന്നും കെജ്രിവാൾ പറഞ്ഞു.