
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് വൻ വിജയം നേടുമെന്ന് അഭിപ്രായ സർവ്വേ ഫലം. എപിബി ന്യൂസ്-സി വോട്ടർ അഭിപ്രായ സർവ്വേയിലാണ് 2019ലെ പൊതുതെരഞ്ഞെടുപ്പിനെക്കാള്‍ മികച്ച വിജയം യുഡിഎഫ് നേടുമെന്ന് പ്രവചിക്കുന്നത്.
എല്‍ഡിഎഫിന് ആകെയുണ്ടായിരുന്ന ആലപ്പുഴയും നഷ്ടമാകുമെന്നും യുഡിഎഫ് 20 സീറ്റുകളും വിജയിക്കുമെന്നുമാണ് സർവേ പറയുന്നത്. രാഹുല്‍ ഗാന്ധി ഇത്തവണയും വയനാട്ടില്‍ മത്സരിക്കുന്നത് യുഡിഎഫിന് ഗുണം ചെയ്യുമെന്നാണ് പ്രവചനം.
കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന യുഡിഎഫ് 44.5 ശതമാനം വോട്ടുകളോടെ 20-ല്‍ 20 സീറ്റുകളിലും ജയിക്കും. 31.4 ശതമാനം വോട്ട് വിഹിതം നേടുന്ന ഇടതുപക്ഷത്തിനോ 19.8 ശതമാനം വോട്ട് വിഹിതം നേടുന്ന ബിജെപി മുന്നണിക്കോ ഒരു സീറ്റിലും ജയിക്കാനാവില്ലെന്നും സർവ്വേ പറയുന്നു. മറ്റുപാർട്ടികള്‍ 4.3 ശതമാനം വോട്ടുകള്‍ പിടിക്കുമെന്നും പറയുന്നു.
തമിഴ്നാട്ടില്‍ ഡിഎംകെ മുന്നണി തൂത്തുവാരുമെന്നും സർവ്വേയിലുണ്ട്. അവിടെയും ബിജെപിക്ക് ഒരു സീറ്റിലും ജയിക്കാനാകില്ലെന്നാണ് പ്രവചനം. അതേ സമയം ഗുജറാത്ത്, രാജസ്ഥാൻ, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബിജെപി തൂത്തുവാരുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്.
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ മേല്‍നോട്ടത്തില്‍ കേരളത്തില്‍ ഡ്രൈവിംഗ് സ്കൂളുകള്‍ ആരംഭിക്കുന്നത് 22 സ്ഥലങ്ങളില്‍. സ്റ്റാഫ് ട്രെയിനിംഗ് സെന്റര്‍ പാറശ്ശാല, ഈഞ്ചക്കല്‍, ആറ്റിങ്ങല്‍, ആനയറ, ചാത്തന്നൂര്‍, ചടയമംഗലം, മാവേലിക്കര, പന്തളം, പാലാ, കുമളി, അങ്കമാലി, പെരുമ്ബാവൂര്‍, ചാലക്കുടി, നിലമ്ബൂര്‍, പൊന്നാനി, എടപ്പാള്‍, ചിറ്റൂര്‍, കോഴിക്കോട്,…