നടൻ ശ്രീനിവാസൻ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നു.ഏറെ ഹിറ്റ് ചിത്രങ്ങൾ നൽകിയ നിർമ്മാതാവ് മഹാസുബൈർ വർണ്ണചിത്രയുടെ ബാനറിൽ നിർമ്മിക്കുന്ന കുറുക്കൻ എന്ന പുതിയ ചിത്രത്തിലൂടെയാണ് ശ്രീനിവാസൻ അഭിനയ രംഗത്തേക്ക് തിരികെ വരാനൊരുങ്ങുന്നത്. അച്ഛന്റെ ഏറ്റവും നല്ല മെഡിസിൻ സിനിമയെന്ന് മകൻ വിനീത് ശ്രീനിവാസൻ പ്രതികരിച്ചു.
സംവിധായകനാവാൻ ചുവടുവച്ച് രാജേഷ് മാധവൻ
അടുത്തിടെ ഏറ്റവും അധികം പ്രേക്ഷകപ്രീതി നേടിയ താരങ്ങളില്‍ ഒരാളാണ് രാജേഷ് മാധവൻ. ‘ന്നാ താൻ കേസ് കൊട് ‘എന്ന ചിത്രത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണമായിരുന്നു രാജേഷ് മാധവന്റെ പ്രകടനം. ഏവരും പ്രശംസയ്‍ക്ക് പാത്രമായ ചിത്രത്തിലെ കാസ്റ്റിംഗ് ചെയ്‍തതും രാജേഷ് മാധവനായിരുന്നു .
ഇപ്പോഴിതാ രാജേഷ് മാധവൻ ആദ്യമായി സംവിധായകനാകുന്നുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.
എസ്‍ടികെ ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ് കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ 22ന് പുറത്തുവിടും. ചിത്രീകരണം വൈകാതെ തുടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്. എന്തുകൊണ്ടും മലയാള സിനിമ കാത്തിരിക്കുന്ന ഒരു പ്രഖ്യാപനമാണ് ഇത്.