
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്ബ് ആലത്തൂർ മണ്ഡലത്തില്‍ രമ്യാഹരിദാസിനായി ചുവരെഴുത്ത്. ആലത്തൂർ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്.
എന്നാല്‍ ഇത് താൻ അറിഞ്ഞിട്ടില്ല എന്നാണ് എം പി പറയുന്നത്. പ്രവർത്തകരോട് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്ബേ ചുവരെഴുത്തരുതെന്ന് എം പി നിർദേശം നല്കി. അത് മുഖവിലയ്ക്കെടുക്കാതെയാണ് എം പിക്കായി ചുവരെഴുത്ത് തുടങ്ങിയത്. രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ടവരെ കാണാനുള്ള യാത്രയിലാണ് എം പി.