ഷാഡോ പൊലീസ്(police) ചമഞ്ഞ് പെൺകുട്ടികളെ പീഡിപിച്ച പ്രതി പിടിയിൽ. പുത്തൻപാലം(puthanpalam) സ്വദേശി വിഷ്ണുവാണ് പിടിയിലായത്. നിർഭയയിൽ നിന്നും ഒളിച്ചോടിയ പെൺകുട്ടികളാണ് പീഡനത്തിനിരയായത്.
പിടിയിലായ വിഷ്ണു കൊലക്കേസ് പ്രതിയാണ്. പൊലീസ് എന്ന വ്യാജേന പെൺകുട്ടികളെ സഹായിക്കാമെന്ന് പറഞ്ഞ് പീഡിപ്പിക്കുകയായിരുന്നു. പൂജപ്പുര പൊലീസാണ് പ്രതിയെ പിടികൂടിയത്. മുറികൊടുത്ത ലോഡ്ജ് ഉടമ ബിനുവും അറസ്റ്റിലായി.