രാഹുല്‍ വയനാട്ടിലേക്ക് ഇല്ല? പകരം കര്‍ണ്ണാടകയോ തെലങ്കാനയോ പരിഗണനയില്‍

Spread the love

കൊച്ചി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കില്ല. മറിച്ച്‌ കര്‍ണ്ണാടകയില്‍ നിന്നോ തെലങ്കാനയില്‍ നിന്നോ ജനവിധി തേടിയേക്കും.

അമേഠിയെ കൂടാതെയാണ് രാഹുല്‍ ഈ രണ്ട് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഏതെങ്കിലും ഒരു സീറ്റില്‍ മത്സരിക്കാന്‍ സാധ്യത തെളിയുന്നത്. 

വയനാട് സുരക്ഷിതമാണൈങ്കിലും ഇന്‍ഡ്യാ മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസിൻ്റെ നേതാവായ രാഹുല്‍ ഗാന്ധി സിപിഐയെ നേരിടുന്നത് ഉചിതമാകില്ലെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസ് ഭരണത്തിലിരിക്കുന്ന തെലങ്കാനയും കോണ്‍ഗ്രസും രാഹുലിനായി സുരക്ഷിത മണ്ഡലം നല്‍കും. തെലങ്കാനയില്‍ നിന്നും സോണിയാ ഗാന്ധിയെ മത്സരിപ്പിക്കാന്‍ സംസ്ഥാന നേതൃത്വം ശ്രമം നടത്തിയിരുന്നെങ്കിലും നടന്നിരുന്നില്ല.

വയനാട്ടില്‍ ആനി രാജയെയാണ് സിപിഐ രംഗത്തിറക്കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തിയാലും ശക്തമായ മത്സരം വയനാട്ടില്‍ ഉറപ്പിക്കുക കൂടിയാണ് ആനി രാജയുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ സിപിഐ ലക്ഷ്യമിടുന്നത്.

കണ്ണൂരില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും ആലപ്പുഴയില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും തന്നെ മത്സരിച്ചേക്കുമെന്നാണ് വിവരം. നിലവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ മുസ്ലിം വിഭാഗത്തില്‍നിന്ന് ആരുമില്ല. കഴിഞ്ഞപ്രാവശ്യം ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

Leave a Reply

Your email address will not be published.