
തിരുവനന്തപുരം: ബിജു പ്രഭാകര്‍ ഐ.എ.എസിനെ ഗതാഗത സെക്രട്ടറി സ്ഥാനത്ത് നിന്നുംം മാറ്റി. വ്യവസായ വകുപ്പ് സെക്രട്ടറിയായാണ് പുതിയ നിയമനം.
കെ വാസുകിക്കാണ് ഗതാഗത വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല. ബിജു പ്രഭാകറിന് റെയില്‍വെ, മെട്രോ, ഏവിയേഷൻ എന്നിവയുടെ അധിക ചുമതല തുടരും. ചീഫ് സെക്രട്ടറിക്ക് ബിജു പ്രഭാകർ കത്ത് നല്കിയതനുസരിച്ചാണ് അദ്ദേഹത്തെ ഗതാഗത സെക്രട്ടറി നിന്ന് മാറ്റിയത്. അർജുന് പാണ്ഡ്യനാണ് പുതിയ ലേബർ കമ്മീഷണർ.
മന്ത്രി കെ..ബി. ഗണേഷ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് വകുപ്പുമാറ്റം വേണമെന്ന് ബിജു പ്രഭാകർ അപേക്ഷിച്ചിരുന്നു. കെഎസ്ആര്‍ടിസി സിഎംഡി സ്ഥാനത്തുനിന്ന് തന്നെ മാറ്റാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ ബിജു പ്രഭാകര്‍ ഫെബ്രുവരി 17 വരെ അവധിയില്‍ പ്രവേശിച്ചിരുന്നു.
പല വിഷയങ്ങളിലും മന്ത്രി ഗണേഷ് കുമാര്‍ പരസ്യമായി വിമര്‍ശനം ഉന്നയിച്ചപ്പോള്‍ അത് മാനേജ്മെന്റിന്റെ പിടിപ്പുകേടായി വ്യാഖ്യാനിക്കപ്പെട്ടു. ഈ സാഹചര്യത്തില്‍ സിഎംഡി സ്ഥാനത്തുനിന്ന് തന്നെ മാറ്റണം എന്ന നിലപാടാണ് ബിജു പ്രഭാകറിന് ഉണ്ടായിരുന്നത്. ഇലക്ട്രിക് ബസുമായി ബന്ധപ്പെട്ട വിഷയത്തിലും ഗണേഷ് കുമാറിന്റെ നിലപാടില്‍ ഭിന്നത രൂക്ഷമാക്കിയിരുന്നു