
മാനന്തവാടി | വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം. ഇന്ന് രാവിലെ ആനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ കുറുവാ ദ്വീപ് ജീവനക്കാരന് വി പി പോള്‍ ആണ് മരിച്ചത്.
കുറുവ എക്കോ ടൂറിസം ജീവനക്കാരനാണ് പാക്കം സ്വദേശിയായ പോള്‍. കുറുവാ ദ്വീപില്‍ വെച്ചാണ് ആക്രമണമുണ്ടായത്.
പോളിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചിരുന്നെങ്കിലും രക്ഷിക്കാനായില്ല. വയനാട്ടില്‍ ഒരാഴ്ചക്കിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് വി പി പോള്‍