
എറണാകുളം : മലയാറ്റൂരില്‍ റബ്ബർ തോട്ടത്തിലെ കിണറ്റില്‍ വീണ കുട്ടിയാനയെ രക്ഷിക്കാൻ ശ്രമം തുടരുന്നു . മലയാറ്റൂർ ഇല്ലിത്തോട്ടില്‍ റബ്ബർ തോട്ടത്തിലെ കിണറ്റിലാണ് ഇന്ന് പുലർച്ചെ കുട്ടിയാന വീണത്.
ആദ്യം സമീപത്ത് കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരുന്നതിനാല്‍ കിണറിന് സമീപത്തേക്കെത്താൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീട്, ഈ ആനക്കൂട്ടത്തെ തുരത്തുകയായിരുന്നു. കിണറിൻ്റെ വാവട്ടം ജെസിബി കൊണ്ട് വലുതാക്കി കുട്ടിയാനയെ രക്ഷിക്കാനാണ് ശ്രമം.