മലപ്പുറം മഞ്ചേരി മേലാക്കത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കള്ളനോട്ടുകൾ കണ്ടെത്തി. കെട്ടു കണക്കിന് 500 ന്റെ നോട്ടുകളാണ് തോട്ടിലെ വെള്ളത്തിൽ കണ്ടെത്തിയത്. മഞ്ചേരി പൊലീസെത്തി പരിശോധിച്ചു.
ചില നോട്ടുകൾ കത്തിച്ച നിലയിലാണ്.
ഒരേ സീരിയൽ നമ്പറാണ് നോട്ടിൽ അച്ചടിച്ചിരിക്കുന്നത്. മഞ്ചേരി സിഐയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.