വെഞ്ഞാറമൂട് തുണി ഉണക്കാൻ വേണ്ടി കെട്ടിയിരുന്ന അയയിൽ കഴുത്തു കുരുങ്ങി തേമ്പാട് ജനതാ ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥി വൈശാഖ് -13 മരണപ്പെട്ടു ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ശേഷമായിരുന്നു സംഭവം. പുല്ലമ്പാറ ചേരാട്ടുകുഴിയിൽ വീട്ടു മുറ്റത്ത് നിന്ന് കളിക്കുകയായിരുന്നു വൈശാഖ് അമ്മ കുളിക്കാൻ പോയിട്ട് മടങ്ങി വരുമ്പോൾ കഴുത്തിൽ അയയുടെ വള്ളി ചുറ്റിക്കിടക്കുന്നത് കണ്ടതായാണ് വീട്ടുകാർ പോലീസിന് മൊഴി കൊടുത്തത്.
ഉടൻ തന്നെ കന്യാകുളങ്ങര സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജോയിയുടെയും സീനയുടെ മകനാണ് വൈശാഖ് ഇതേ സ്കൂളിൽ തന്നെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് സഹോദരനായ വൈഷ്ണവ്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട് പോസ്റ്റ്മാറ്റത്തിന് ശേഷം ഞായറാഴ്ച ഉച്ചകഴിഞ്ഞ് സംസ്കാരം നടന്നേക്കും
