അരിയാവിള സെറ്റിൽമെന്റ്,കോട്ടൂർ വനാന്തരത്തിനുള്ളിലാണ്.എഴുപതോളം കുടുംബങ്ങളാണ് അവിടെ താമസിക്കുന്നത്. മഴ പെയ്താൽ പുഴകടന്ന് അവിടേയ്ക്ക് പോകാനാകില്ല, കിലോ മീറ്ററുകൾ ചുറ്റി ദുർഘടമായ വഴിയിലൂടെ വേണം സെറ്റിൽമെന്റിൽ എത്താൻ…

പതിറ്റാണ്ടുകൾ നീണ്ട അവരുടെ ആവശ്യത്തിന്റെ അവസാന ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്….
കോട്ടൂർ മുളമൂട്- അരിയാവിള സെറ്റിൽമെന്റ് കോളനിയിലേയ്ക്കുള്ള പാലത്തിന്റേയും അപ്രോച്ച് റോഡിന്റേയും നിർമ്മാണം അവസാനഘട്ടത്തിലേയ്ക്ക്.