മാസപ്പടി, പാലാരിവട്ടം അഴിമതി അടക്കം ഒട്ടേറെ കേസുകളിലെ ഹർജിക്കാരനായിരുന്നു അദ്ദേഹം. കൊച്ചിയിലെ പാലാരിവട്ടം അഴിമതിയടക്കം പുറത്തേക്ക് കൊണ്ടുവരുന്നതിലും കേസെടുത്ത് അന്വേഷണം നടത്തുന്നതിലേക്ക് എത്തിയതിലും വലിയ പങ്കുവെച്ചയാളായിരുന്നു ഗിരീഷ് ബാബു. നിലവിൽ മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുളള അദ്ദേഹത്തിന്റെ ഹർജി കോടതിയുടെ പരിഗണനയിലാണ്. മാസപ്പടി കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് മരണം. മാസപ്പടിയിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ആദ്യ ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി ഹർജി തള്ളിയതോടെയാണ് ഗിരീഷ് ബാബു ഹൈക്കോടതിയെ സമീപിച്ചത്. ഇത് കൊലപാതകമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. CPM നെതിരെ പ്രത്യേകിച്ച് പിണറായി വിജയനും കുടുംബത്തിനുമെതിരെ പ്രതികരിച്ചവരെ കൊല്ലുന്ന നയം ആണോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.