താനൂർ എസ്ഐ കൃഷ്ണലാലിനെതിരെ അച്ചടക്ക നടപടി വരാൻ കാരണം റിപ്പോർട്ടറിൽ സംസാരിച്ചതിൻ്റെ പേരിലാണ്. മേലുദ്യോഗസ്ഥർ പറഞ്ഞതനുസരിച്ച് എംഡിഎംഎ പറഞ്ഞ സ്ഥലത്ത് നിന്ന് പിടിച്ചു. പക്ഷേ അത് ചതിയായിരുന്നു എന്ന് കൃഷ്ണലാൽ അറിഞ്ഞില്ല. മർദ്ദിച്ച് മൃതപ്രായനാക്കിയ ഒരു ചെറുപ്പക്കാരനെയാണ് കയ്യിൽ കൊണ്ട് കൊടുത്തത് എന്ന് കൃഷ്ണലാൽ അറിഞ്ഞില്ല..
ദൂരെ ചേളാരിയിൽ നിന്ന് എസ് പിയുടെ കീഴിലുള്ള മനുഷ്വത്വമില്ലാത്ത ഡാൻസാഫ് സംഘത്തിലെ നാലുപേർ മർദിച്ച് അവശനാക്കിയാണ് കൈമാറിയത്. ഇതൊന്നും അറിയാതെ സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ മർദനമേറ്റ താമിർ ജഫ്രി മരിച്ചു. മേലുദ്യോഗസ്ഥരെല്ലാം കൈ കഴുകി. ഒരു തെറ്റും ചെയ്യാത്ത എസ്ഐ കൃഷ്ണലാലിനെ സസ് പെൻ്റ് ചെയ്തു. ഇപ്പോൾ കൊലക്കുറ്റം ചുമത്താനുള്ള തയ്യാറെടുപ്പിലാണ് അന്ന് നടന്നത് ഞങ്ങളോട് തുറന്നുപറഞ്ഞു എന്നതാണ് കൃഷ്ണലാൽ ചെയ്ത തെറ്റ്. കൃഷ്ണലാലിൻറെ മകളുടെ മുന്നിൽ ബന്ധുക്കളുടെയും നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും മുന്നിലെങ്കിലും സത്യസന്ധനായ ഈ ഓഫീസർക്ക് നടന്നത് എന്താണെന്ന് വിശദീകരിക്കണ്ടേ. കൃഷ്ണലാൽ, ജോലി വേറെ ചെയ്ത് ജീവിക്കാം അന്തസ്സായി. അടിമയായി അവരുടെ ഗുണ്ടാപ്പണിയുടെ ബാക്കി ചുമക്കാൻ നിൽക്കുന്നതിലും അന്തസ്ലുണ്ട് സംഭവിച്ചത് ജനങ്ങളുടെ മുന്നിൽ പറഞ്ഞതിന്.
ഏമാൻമാരെ ധൈര്യമുണ്ടെങ്കിൽ, അന്തസ്സുണ്ടെങ്കിൽ കൃഷ്ണലാലിനെ കുടുക്കിയ ഉന്നതർക്കെതിരെ നടപടി എടുക്ക്. താമിർ ജഫ്രിയെ മർദിച്ച് കൊന്നത് ആരുടെ ക്വട്ടേഷനാണെന്ന് കണ്ടുപിടിക്ക്.. ഒരു ലോഡ് പുച്ഛം കേരളാ പോലീസിലെ ഒരു വിഭാഗം ഉന്നതരോട്. അധികാരം കയ്യിൽ ഉണ്ടെന്ന് കരുതി എന്ത് തോന്ന്യവാസവും ചെയ്താൽ ഇതാ ഇത് പോലെ ഒരു ദിവസം വരുo