
‘മന്ത്രിയെ ഈ രീതിയിൽ ആക്ഷേപിച്ചത് ശരിയായില്ല. അതുവഴി ക്ഷേത്ര വരുമാനത്തേയും സലിം കുമാർ ആക്ഷേപിച്ചു. സലിം കുമാർ അത് പിൻവലിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്’, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.അതേസമയം, കഴിഞ്ഞ ദിവസമായിരുന്നു ഫേസ്ബുക് പോസ്റ്റിലൂടെ ദേവസ്വം മന്ത്രിയെ സലിം കുമാർ പരിഹസിച്ചത്. മാറ്റങ്ങൾ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളിൽ നിന്നും തന്നെയാണെന്ന് പറഞ്ഞു തുടങ്ങിയ സലിം കുമാറിന്റെ ഫേസ്ബുക് പോസ്റ്റിൽ മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘർഷം നിലനിൽക്കുമ്പോൾ റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണമെന്നും, ഭണ്ടാരത്തിൽ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണമെന്നും പറഞ്ഞിരുന്നു.
