
ഗസ്റ്റ് അധ്യാപക ശമ്പള പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. 11200 ഗസ്റ്റ് അധ്യാപകരാണ് നിലവിൽ ഉള്ളതെന്നും അവർ സ്പാർക്കിൽ രജിസ്റ്റർ ചെയ്യാനെടുത്ത കാലതാമസമാണ് ശമ്പളം വൈകാൻ കാരണമായതെന്നും മന്ത്രി പറഞ്ഞു. ഓണത്തോട് കൂടി എല്ലാവർക്കും ശമ്പളം കുടിശികയടക്കം നൽകുമെന്ന് വ്യക്തമാക്കിയ മന്ത്രി രാഹുൽ ഗാന്ധിയുടെ അയോഗ്യത നീക്കിയ നടപടിയിൽ കോടതി വിധിയെ സ്വാഗതം ചെയ്യുകയും, സ്പീക്കർ എ എൻ ഷംസീറിന്റെ പരാമർശം ഒരു വിഭാഗത്തിന്റെയും വികാരത്തെ വ്രണപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു
