
എൻസിസി പരിശീലനത്തിനിടയിലെ ശിക്ഷാ രീതിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മഹാരാഷ്ട്രയിലെ താനെയിൽ ആണ് സംഭവം. എട്ടോളം വിദ്യാർഥികളാണു വെള്ളക്കെട്ടിൽ തല കൊണ്ട് പുഷ് – അപ്പ് ചെയ്യിപ്പിക്കുന്ന ശിക്ഷാനടപടിക്ക് ഇരയായത്. വെള്ളക്കെട്ടിൽ നിർത്തിയ ഇവരെ മുതിർന്ന കേഡറ്റ് വടി കൊണ്ട് തല്ലുന്നതും വീഡിയോയിൽ കാണാം. താനെയിലെ ബന്ദോദ്കർ കോളജിലായിരുന്നു ഇത്തരത്തിലുള്ള പരിശീലനം. അതേസമയം വിഡിയോയ്ക്കെതിരെ രൂക്ഷ വിമർശനമാണ് ഉണ്ടാകുന്നത്.എൻസിസി പരിശീലനത്തിനിടയിലെ ശിക്ഷാ രീതിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മഹാരാഷ്ട്രയിലെ താനെയിൽ ആണ് സംഭവം. എട്ടോളം വിദ്യാർഥികളാണു വെള്ളക്കെട്ടിൽ തല കൊണ്ട് പുഷ് – അപ്പ് ചെയ്യിപ്പിക്കുന്ന ശിക്ഷാനടപടിക്ക് ഇരയായത്. വെള്ളക്കെട്ടിൽ നിർത്തിയ ഇവരെ മുതിർന്ന കേഡറ്റ് വടി കൊണ്ട് തല്ലുന്നതും വീഡിയോയിൽ കാണാം. താനെയിലെ ബന്ദോദ്കർ കോളജിലായിരുന്നു ഇത്തരത്തിലുള്ള പരിശീലനം. അതേസമയം വിഡിയോയ്ക്കെതിരെ രൂക്ഷ വിമർശനമാണ് ഉണ്ടാകുന്നത്.മുതിർന്ന കേഡറ്റ് തല കൊണ്ട് പുഷ്–അപ്പ് എടുക്കാത്ത വിദ്യാർഥികളെ വടി കൊണ്ട് ക്രൂരമായാണ് മർദ്ദിക്കുന്നത്. അടി കിട്ടി വിദ്യാർഥികൾ പുളയുന്നതും ചിലർ കരയുന്നതും ദൃശ്യങ്ങളിൽ കാണാം. കോളജിന്റെ ജനാലയ്ക്കു സമീപം നിന്ന് മറ്റൊരു വിദ്യാർഥിയാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത്. വിഷയം ഗൗരവമായി എടുത്തിട്ടുണ്ടെന്ന് കോളജ് പ്രിൻസിപ്പൽ പറഞ്ഞു.
