
പ്രമുഖ കഥാകാരന് ഡോ. എസ് വി വേണുഗോപന്‍ നായരുടെ സ്മരണാര്‍ഥം എസ് വി ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ പ്രഥമ സാഹിത്യ പുരസ്കാരം എം ടി വാസുദേവന്‍ നായര്‍ക്ക്. 1,11,111 രൂപയും ശില്പവും ആദരപത്രവുമടങ്ങുന്നതാണ് പുരസ്കാരം. ഓഗസ്റ്റ് 23ന് ശേഷം എം.ടിയുടെ സൗകര്യത്തിനനുസരിച്ച് കോഴിക്കോട് പുരസ്കാരം സമ്മാനിക്കുംഎം.ടിയ്ക്ക് നവതി പ്രണാമമായാണ് പുരസ്കാരം സമ്മാനിക്കുന്നതെന്ന് എസ്.വി ഫൗണ്ടേഷന് പ്രസിഡന്റ് പ്രഫസര്‍ വി. മധുസൂദനന് നായര്‍ പറഞ്ഞു. എസ്.വി. വേണുഗോപന്‍ നായരുടെ ഒന്നാം ചരമവാര്‍ഷികമായ ഓഗസ്റ്റ് 23 ന് നെയ്യാറ്റിന്‍കര ടൗണ്‍ഹാളില്‍ എസ്.വിയുടെ കഥകളെ അധികരിച്ച് സാഹിത്യ ചര്‍ച്ചകളും കഥയരങ്ങും സംഘടിപ്പിക്കും.വാര്‍ത്താസമ്മേളനത്തില്‍ എസ്.വി. ഫൗണ്ടേഷന് പ്രസിഡന്റ് പ്രഫ.വി.മധുസൂദനന് നായര്‍, സെക്രട്ടറി സന്തോഷ് പി.തമ്പി, അംഗങ്ങളായ ഡോ.വി. കാര്ത്തികേയന് നായര്‍,വി.എന്‍. പ്രദീപ്, വിനോദ് സെന്‍, എസ്.വി പ്രേമകുമാരന് നായര്‍, എസ്.വി.ഗോപകുമാര്‍, കെ. മാധവന് നായര്‍, കെ.കൊച്ചുനാരായണന് തുടങ്ങിയവര്‍ പങ്കെടുത്തു
