Veena george | വിജയകരമായ ബ്രോങ്കോസ്‌കോപ്പി ചികിത്സ നല്‍കിയ മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് മന്ത്രി വീണ ജോർജ്

Spread the love

കാസർഗോഡ് ജില്ലയിൽ വിജയകരമായ ബ്രോങ്കോസ്‌കോപ്പി ചികിത്സ നല്‍കിയ മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് മന്ത്രി വീണ ജോർജ് . ഫേസ്ബുക് പോസ്റ്റിലൂടെയാണ് മന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചത് . പോസ്റ്റ് ഇങ്ങനെ .

കാസര്‍ഗോഡ് ജില്ലയില്‍ ആദ്യമായി ജില്ലാ ആശുപത്രിയില്‍ ബ്രോങ്കോസ്‌കോപ്പി ആരംഭിച്ചു. സങ്കീര്‍ണമായ ശ്വാസകോശ രോഗങ്ങള്‍ എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ ഇതിലൂടെ സാധിക്കുന്നതാണ്. ശ്വാസകോശ മുഴകള്‍, കാന്‍സര്‍, ക്ഷയരോഗം എന്നിവ നേരത്തെ തിരിച്ചറിയാനും ശ്വാസകോശത്തില്‍ ഉണ്ടാകുന്ന അണുബാധയുടെ കൃത്യമായ നിര്‍ണയത്തിനും ബ്രോങ്കോസ്‌കോപ്പി സഹായിക്കും. ശ്വാസകോശത്തിലൂടെ വീഡിയോ ഘടിപ്പിച്ച ട്യൂബ് കടത്തി ചെയ്യുന്ന പ്രക്രിയയാണ് ബ്രോങ്കോസ്‌കോപ്പി പരിശോധന. വിജയകരമായ ബ്രോങ്കോസ്‌കോപ്പി ചികിത്സ നല്‍കിയ മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍.

കാസര്‍ഗോഡ് ജില്ലയുടെ ആരോഗ്യ രംഗത്തെ വികസനത്തിന് വലിയ പ്രാധാന്യമാണ് ഈ സര്‍ക്കാര്‍ നല്‍കുന്നത്. ന്യൂറോളജിസ്റ്റുകളുടെ സേവനം ലഭ്യമാക്കി. ഘട്ടം ഘട്ടമായി വിവിധ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

Leave a Reply

Your email address will not be published.