
ഏക സിവിൽകോഡ് നടപ്പിലാക്കാനുള്ള നീക്കത്തിനെതിരെ സി പി ഐ എം ന്റെ നേതൃത്വത്തിൽ ഞായറാഴ്ച കാസർകോഡ് ജനകീയ സദസ് സംഘടിപ്പിക്കും. കാസർഗോഡ് ടൗൺ ഹാളിൽ നടക്കുന്ന പരിപാടി സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്യും.വിവിധ രാഷ്ട്രീയ പാർടികളുടെയും സംഘടനകളുടെയും പ്രതിനിധികൾ പങ്കെടുക്കും. 5000ത്തിലധികം പേർ ജനകീയ സദസിൽ അണിനിരക്കും. ജനകീയ സദസിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി കൺവീനർ എം വി ബാലകൃഷ്ണൻ മാസ്റ്ററും ചെയർമാൻ പള്ളങ്കോട് അബ്ദുൾ ഖാദർ മദനിയും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

