നസ്രത്തില്‍ നിന്നും നന്മ പ്രതീക്ഷിച്ചിട്ടു കാര്യമില്ലല്ലോ, കോണ്‍ഗ്രസിന്റെ മുദ്രാവാക്യം വിളിയില്‍ പ്രതികരിച്ച് മന്ത്രി വി എന്‍ വാസവന്‍

Spread the love

കെപിസിസിയുടെ ഉമ്മന്‍ ചാണ്ടി അനുസ്മരണ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി സംസാരിക്കാന്‍ തുടങ്ങവേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച സംഭവം. കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മന്ത്രി വി എന്‍ വാസവന്‍. ആതിഥേയ സംസ്‌കാരം നന്മയുടെ പ്രതീകമാണ്. നസ്രത്തില്‍ നിന്നും നന്മ പ്രതീക്ഷിച്ചിട്ടു കാര്യമില്ലല്ലോയെന്നും വിമര്‍ശനം. ഫെയ്‌സ് ബുക്ക് പോസ്റ്റിലാണ് വാസവന്റ പ്രതികരണം.ചിത്രം സഹിതമാണ് മന്ത്രിയുടെ പോസ്റ്റ്.

കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ അനുസ്മരണ പ്രഭാഷണം പൂര്‍ത്തിയായതിനു പിന്നാലെ, അടുത്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നുവെന്ന് അനൗണ്‍സ് ചെയ്തതോടെയാണ് മുദ്രാവാക്യം വിളി ആരംഭിച്ചത്. ”ഉമ്മന്‍ ചാണ്ടി സിന്ദാബാദ്, കണ്ണേ കരളേ കുഞ്ഞൂഞ്ഞേ, ആരു പറഞ്ഞു മരിച്ചെന്ന്…’ തുടങ്ങിയ മുദ്രാവാക്യങ്ങളുമായി പ്രവര്‍ത്തകര്‍ ബഹളം വച്ചതോടെയാണ്, മുഖ്യമന്ത്രിക്കു സമീപം നിന്നിരുന്ന നേതാക്കളില്‍ ചിലര്‍ ഇടപെട്ടത്. മുദ്രാവാക്യം വിളി നിര്‍ത്താന്‍ ഇവര്‍ ആവശ്യപ്പെട്ടെങ്കിലും പ്രവര്‍ത്തകര്‍ ആവേശത്തോടെ ഏറ്റുവിളിച്ചു.പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍ ഉള്‍പ്പെടെ ഇടപെട്ടാണ് പ്രവര്‍ത്തകരെ നിശബ്ദരാക്കിയത്. വി.ടി.ബല്‍റാം ഉള്‍പ്പെടെയുള്ള യുവ നേതാക്കളും വേദിയില്‍ എഴുന്നേറ്റുനിന്ന് പ്രവര്‍ത്തകരോട് നിശബ്ദരാകാന്‍ ആവശ്യപ്പെട്ടു.ഭരണാധികാരിയെന്ന നിലയില്‍ ശോഭിച്ച വ്യക്തിയാണ് അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്ന് പിണറായി വിജയന്‍ അനുസ്മരണ പ്രസംഗത്തില്‍ പറഞ്ഞു. വിപുലമായ അനുഭവ പരിജ്ഞാനം മുഖ്യമന്ത്രിയായ ഘട്ടത്തിലും അദ്ദേഹത്തിന് ശക്തിപകര്‍ന്നിരുന്നു. ഈ ഘട്ടത്തിലും പാര്‍ട്ടിയെ എല്ലാ രീതിയിലും ശക്തിപ്പെടുത്തുന്നതിന് പ്രധാന്യം കൊടുത്തുവെന്നതാണ് ഉമ്മന്‍ചാണ്ടിയുടെ പ്രത്യേകതയെന്ന് പിണറായി വിജയന്‍ പറഞ്ഞു.

Leave a Reply

Your email address will not be published.