ഇലന്തൂർ ഇരട്ട നരബലി കേസിലെ മൂന്നാം പ്രതി ലൈലയുടെ ജാമ്യഹർജി കോടതി തള്ളി. എറണാകുളം ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.
കൊലപാതകത്തിൽ തനിക്ക് നേരിട്ട് പങ്കില്ലെന്ന വാദവുമായാണ് ലൈല ജാമ്യം തേടി കോടതിയിലെത്തിയത്. അന്വേഷണവും തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയായതായും ഇനി കസ്റ്റഡിയിൽ സൂക്ഷിക്കേണ്ടതില്ലെന്നുമായിരുന്നു പ്രതിയുടെ വാദം.
എന്നാൽ ജാമ്യഹർജിയെ പോലീസ് എതിർത്തു. രണ്ട് കൊലപാതകങ്ങളിലും വെവ്വേറെ അന്വേഷണം പുരോഗമിക്കുകയാണെന്നും , ജാമ്യം അനുവദിച്ചാൽ അന്വേഷണത്തെ ബാധിക്കുമെന്നും പോലീസ് വ്യക്തമാക്കി. പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ കോടതി തള്ളിയത്.