വാളയാറിൽ 40 ലക്ഷം രൂപ കള്ളപ്പണം പിടികൂടി. രേഖകൾ ഇല്ലാതെ കടത്തിയ 40.715 ലക്ഷം രൂപയാണ് വാളയാറിൽ നിന്ന് എക്സൈസ് പിടികൂടിയത്.

തൃശ്ശൂർ സ്വദേശി ബിജീഷാണ് കള്ളപ്പണവുമായി എക്സൈസിന്റെ പിടിയിലായത്.കോയമ്പത്തൂരിൽ നിന്ന് തൃശ്ശൂരിലേക്ക് പണം കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ എക്സൈസ് വലയിലാകുന്നത്.

