
ഹരിയാനയില്‍ ഗുല മണ്ഡലത്തിലെ പ്രളയബാധിത മേഖലയിലെത്തിയ ജെ.ജെ.പി (ജനായക് ജനത പാര്‍ട്ടി) എം.എല്‍.എയുടെ മുഖത്തടിച്ച് യുവതി. ഘഗാര്‍ നദി കരകവിഞ്ഞൊഴുകിയതിനാല്‍ വെള്ളപൊക്ക ഭീഷണി നേരിട്ട യുവതിയാണ് പ്രകോപിതയായി എം.എല്‍.എയുടെ മുഖത്തടിച്ചത്.
എന്തിനാണ് നിങ്ങള്‍ ഇപ്പോള്‍ വന്നതെന്ന് ചോദിച്ചായിരുന്നു യുവതി എംഎല്‍എയുടെ മുഖത്തടിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രളയ ബാധിത മേഖലയില്‍ എംഎല്‍എ എത്താന്‍ വൈകിയതിനെ തുടര്‍ന്നായിരുന്നു ജനങ്ങളുടെ പ്രതിഷേധം. ഹരിയാനയിലെ ബിജെപിയുടെ സഖ്യകക്ഷിയാണ് ജെജെപി.
ഗ്രാമത്തിലെ അണക്കെട്ട് തുറന്നതാണ് മേഖലയില്‍ വലിയ രീതിയിലുള്ള പ്രളയത്തിന് കാരണമായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. എംഎല്‍എയുടെ അനുവാദത്തോട് കൂടിയാണ് അണക്കെട്ട് തുറന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. പ്രളയ ബാധിത മേഖല സന്ദര്‍ശിക്കാന്‍ എം.എല്‍.എ വൈകിയതും നാട്ടുകാരെ പ്രകോപിപ്പിച്ചു.
അതേസമയം, പ്രളയ ബാധിത മേഖല സന്ദര്‍ശിക്കാനെത്തിയ തന്നെ ആളുകള്‍ മര്‍ദിച്ചതായി എംഎല്‍എ പറഞ്ഞു. ഗ്രാമത്തിലെ ഒരു അണക്കെട്ട് തുറന്നതു മൂലമാണ് വെള്ളപൊക്കമുണ്ടായതെന്ന് ആരോപിച്ചായിരുന്നു മര്‍ദനമെന്നും അദ്ദേഹം പറഞ്ഞു.
