ഐഎംഎയ്ക്ക് നികുതി ഇളവിന് അർഹതയില്ലന്ന് ജി.എസ്.ടി. ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരമുള്ള നികുതിയിളവിന് ഐ.എം.എയ്ക്ക് അർഹതയില്ലെന്നും 50 കോടി രൂപ നികുതി കുടിശികയായി ഐഎംഎയ്ക്ക് ഉണ്ടെന്നും ജിഎസ്ടി കൗൺസിൽ വ്യക്തമാക്കി.

അതേസമയം, ഐഎംഎ ജിഎസ്ടി രജിസ്ട്രേഷൻ ഇതുവരെയും എടുത്തിട്ടില്ല, അംഗങ്ങളിൽ നിന്നും അംഗത്വത്തിന് ജിഎസ്ടി പിരിച്ചിരുന്നു… 18% നികുതി പിരിച്ചെങ്കിലും അത് ഇതുവരെയും അസോസിയേഷൻ തിരികെ അടച്ചില്ലായെന്നും കൗൺസിൽ കൂട്ടിച്ചേർത്തു. ഇതിന്റെ അടിസ്ഥാനത്തിൽ ഐഎംഎ നടത്തുന്ന മറ്റ് ബിസിനസ്സുകളിൽ അന്വേഷണം വേണമെന്നും ജിഎസ്ടി ഇൻ്റലിജൻസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.

