പ്രൊഫ: ടി.ജെ.ചന്ദ്രചൂഡന്റെ സംസ്കാരം ഇന്ന്

Spread the love

അന്തരിച്ച ആർ എസ് പി മുൻ ദേശീയ ജനറൽ സെക്രട്ടറി പ്രൊഫ: ടി.ജെ.ചന്ദ്രചൂഡന്റെ ഭൗതിക ശരീരം ഇന്ന് സംസ്കരിക്കും.രാവിലെ കണ്ണമ്മൂലയിലുളള വസതിയിൽ പൊതുദർശനത്തിന് വെച്ച മൃതദേഹം തുടർന്ന് പട്ടത്തുള്ള ആർ എസ് പി സംസ്ഥാന കമ്മിറ്റി ഓഫീസിൽ പൊതു ദർശനത്തിന് വയ്ക്കും. രണ്ട് മണിക്ക് ശാന്തികവാടത്തിലായിരിക്കും ശവസംസ്കാര ചടങ്ങുകൾ നടക്കുക.

ജീവിതത്തിൻ്റെ നനാ തുറയിലുള്ളവർ അന്തിമോപചാര്യം അർപ്പിച്ചു. കൈരളി ടിവിക്ക് വേണ്ടി ന്യൂസ് ഡയറക്റ്റർ NP ചന്ദ്രശേഖരൻ, ജനറൽ മാനേജർ ആരിഫ് മുഹമ്മദ് എന്നിവർ ചേർന്ന് റീത്ത് സമർപ്പിച്ചു. വൈകുന്നേരം 3 മണിക്ക് വഴുതക്കാട് ടി.കെ. ദിവാകരൻ സ്മാരക കേന്ദ്രത്തിൽ സർവ്വകക്ഷി അനുസ്മരണ സമ്മേളനം നടക്കും.

Leave a Reply

Your email address will not be published.