
പശ്ചിമബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നിരവധി പ്രദേശങ്ങളിലെ വോട്ടെടുപ്പ് അസാധുവാക്കി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്.അക്രമങ്ങളും തടസ്സങ്ങളും നേരിട്ട ബൂത്തുകളില്‍ നാളംറീ പോളിംഗ് നടത്തും. ഇന്നലെ വൈകുന്നേരം എസ്ഇസി യോഗം ചേര്‍ന്ന് പലയിടത്തും പോളിംഗിനെ ബാധിച്ച, വോട്ട് കൃത്രിമവും അക്രമവും റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമാണ് പ്രഖ്യാപനമുണ്ടായത്.റീപോളിംഗ് പ്രഖ്യാപിച്ച ജില്ലകളില്‍ ഏറ്റവും കൂടുതല്‍ ബൂത്തുകള്‍ ഉള്ളത് മുര്‍ഷിദാബാദിലാണ്. അക്രമം രൂക്ഷമായ നാദിയയില്‍ 89 ബൂത്തുകളിലും മറ്റുചില ബൂത്തുകളിലും റീപോളിംഗ് നടക്കും.അതേസമയം പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ആനന്ദ ബോസ് ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
