സുരേഷ് ഗോപി ഇനി സിനിമയിലേക്കില്ല? താടി വടിച്ചു, ഒറ്റക്കൊമ്ബന്‍ ഇനിയെന്ന്, തടസ്സം അതുമാത്രം

കേന്ദ്ര മന്ത്രിയായതിന് പിന്നാലെ സിനിമ അഭിനയ മേഖലയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് സുരേഷ് ഗോപി. സിനിമ അഭിനയം തുടരുന്നതിനായി കേന്ദ്ര സർക്കാറില്‍ നിന്നും അനുമതി തേടാന്‍ സുരേഷ് ഗോപി ശ്രമിച്ചിരുന്നെങ്കിലും അനുകൂലമായ തീരുമാനം ഉണ്ടായിട്ടില്ലെന്നാണ് സൂചന.

ദീർഘനാളായി നീട്ടിവളർത്തി, പ്രത്യേക ഗെറ്റപ്പില്‍ സൂക്ഷിക്കുന്ന താടി വടിച്ചതോടെ ഈ സംശയങ്ങള്‍ ശക്തിപ്പെടുകയും ചെയ്തു.

ഒറ്റക്കൊമ്ബന്‍ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു സുരേഷ് ഗോപി താടി വളർത്തിയത്. ഷിബിന്‍ ഫ്രാന്‍സിസിന്റെ രചനയില്‍ മാത്യൂസ് തോമസ് സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രം വളരെ നേരത്തെ തന്നെ പ്രഖ്യാപിച്ചതാണെങ്കിലും വിവിധ കാരണങ്ങളാല്‍ ഇതുവരെ ഷൂട്ട് തുടങ്ങാനായിട്ടില്ല. സുരേഷ് ഗോപിയുടെ കേന്ദ്ര മന്ത്രി പദവി തന്നെയാണ് പ്രധാന തടസ്സം.

സുരേഷ് ഗോപി താടിവടിച്ചതോടെ ഒറ്റക്കൊമ്ബന്‍ ഇനിയും ഏറെ നാള്‍ വൈകുമെന്നുറപ്പാണ്. അഭിനയിക്കാനുള്ള അനുമതി കേന്ദ്രത്തില്‍ നിന്നും ലഭിക്കാത്ത സാഹചര്യത്തില്‍ സിനിമ ചിത്രീകരണം ഇനി എത്രനാള്‍ വൈകുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. കേന്ദ്രമന്ത്രിയായതിന് ശേഷം സുരേഷ് ഗോപിയുടേതായി ആദ്യമായി പുറത്തിറങ്ങേണ്ട ചിത്രമായിരുന്നു ഒറ്റക്കൊമ്ബന്‍. സെപ്തംബറില്‍ തന്നെ ചിത്രീകരണം തുടങ്ങുമെന്നായിരുന്നു സുരേഷ് ഗോപി വ്യക്തമാക്കിയത്.

സിനിമ ചെയ്യാന്‍ അനുവാദം ചോദിച്ചിട്ടുണ്ടെന്നും അനുമതി ഇതുവരെ ലഭിച്ചില്ല. എന്നാല്‍ പക്ഷേ സെപ്റ്റംബർ ആറാം തിയതി ഞാൻ ഒറ്റക്കൊമ്ബൻ തുടങ്ങുകയാണെന്നും സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നു. എത്ര പടം ചെയ്യണമെന്ന് അമിത് ഷാ ചോദിച്ചു. 22 എങ്കിലും ചെയ്യേണ്ടി വരും എന്ന് പറഞ്ഞപ്പോള്‍ ആ പേപ്പർ കെട്ടുകള്‍ അങ്ങനെ തന്നെ അദ്ദേഹം എടുത്ത് സൈഡിലേക്ക് എറിഞ്ഞു. എങ്കിലും അനുവാദം നല്‍കാമെന്ന് പറഞ്ഞിട്ടുണ്ടെന്നും കേന്ദ്ര സഹമന്ത്രി വ്യക്തമാക്കി.

നിയമം പറയുന്നത് എന്ത്?

കേന്ദ്ര-സംസ്ഥാന മന്ത്രിപദത്തില്‍ ഉള്ളവർക്ക് മറ്റു ജോലികള്‍ ചെയ്യാൻ നിയമം അനുശാസിക്കുന്ന പെരുമാറ്റച്ചട്ടപ്രകാരം സാധ്യമല്ല. എന്നാല്‍ എംപിമാർക്കും എം എല്‍ എ മാർക്കും ഈ ചട്ടം ബാധകമല്ല. ‘സിനിമയോ, അധ്യാപനമോ, മറ്റേതൊരു ജോലിയും ചെയ്യാൻ ഒരു മന്ത്രിക്ക് സാധിക്കില്ല. മന്ത്രിപദം എന്നത് മുഴുവന്‍ സമയ ജോലിയായിട്ട് കാണേണ്ട കാര്യമാണ്. ഈ പദവികളില്‍ ഉള്ളവർക്ക് അവധി എടുത്ത് പോലും മറ്റ് ജോലികള്‍ക്ക് പോകാന്‍ സാധിക്കില്ല’ എന്നാണ് ലോക്സഭയുടെ മുന്‍ സെക്രട്ടറി ജനറല്‍ പി ഡി ടി ആചാരിയെ ഉദ്ധരിച്ച്‌ മനോരമ ഓണ്‍ലൈന്‍ നേരത്തെ റിപ്പോർട്ട് ചെയ്തത്.

സിനിമയില്‍ അഭിനയിക്കാന്‍ മാത്രമല്ല, ഉദ്ഘാടനങ്ങള്‍ക്ക് പോകുമ്ബോള്‍ പ്രതിഫലം വാങ്ങിക്കാനും സുരേഷ് ഗോപിക്ക് സാധിക്കില്ല. പണം വാങ്ങി മറ്റൊരു ജോലി ചെയ്യല്‍ മന്ത്രി പദത്തില്‍ തുടരുമ്ബോള്‍ സാധിക്കില്ല. ജനങ്ങളെ സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതാണ് മന്ത്രിയുടെ ജോലിയുടെ സ്വഭാവം. അതില്‍ എന്തെങ്കിലും മാറ്റമുണ്ടായാല്‍ അത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലെ ഈ പെരുമാറ്റച്ചട്ടം മാറ്റണമെങ്കില്‍ പ്രധാനമന്ത്രിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. നിയമം ഭേദഗതി ചെയ്യാതെ സുരേഷ് ഗോപിക്ക് പ്രധാനമന്ത്രി പ്രത്യേക അനുമതി നല്‍കിയാല്‍ മറ്റുള്ളവർക്കും അനുമതി നല്‍കേണ്ടി വരും. ഈ സാഹചര്യത്തിലാണ് സുരേഷ് ഗോപിക്ക് അനുമതി നല്‍കാത്തതെന്നാണ് സൂചന.

സ്വര്‍ണം വന്‍തോതില്‍ വാങ്ങിക്കൂട്ടല്ലേ? ലാഭമല്ല എട്ടിന്റെ പണി കിട്ടും, വിലയിലെ മുന്നേറ്റം അവസാനിക്കുന്നു? VM TV NEWS CHANNEL

ചെറിയ ഇടവേളയ്ക്ക് ശേഷം സ്വർണ വില ഇന്ന് വീണ്ടും ഉയർന്നിരിക്കുകയാണ്. പവന് 80 രൂപയാണ് ഇന്ന് വർധിച്ചത്. ഈ മാസം ആദ്യമായാണ് സ്വർണ വില ഉയരുന്നത്.

ഇന്നത്തെ വർധനവോടെ ഒരു പവന്‍ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 58920 രൂപയാണ്. ഗ്രാമിന് പത്ത് രൂപ കൂടി 7356 എന്ന നിരക്കിലുമാണ്

ഒക്ടോബർ 31 ന് 59640 എന്ന സംസ്ഥാനത്ത ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സ്വർണവില. എന്നാല്‍‌ നവംബർ പിറന്നതോടെ ആദ്യ അഞ്ച് ദിനങ്ങളിലായി സ്വർണ വിലയില്‍ 800 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഈ ഇടിവ് താല്‍ക്കാലികമാണെന്നും സ്വർണ വില തിരിച്ച്‌ കയറുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു.

ആഗോള വിപണിയിലെ പ്രതിഫലനങ്ങളാണ് ആഭ്യന്തര വിപണിയിലും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിന് ഇടയില്‍ മാത്രം സ്വർണ വിലയില്‍ 30 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. ഇനിയും വില മുന്നേറുമെന്ന വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ സ്വർണത്തില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. എന്നാല്‍ കണ്ണടച്ച്‌ വലിയ തോതില്‍ സ്വർണം വാങ്ങിക്കൂട്ടുന്നത് ചിലപ്പോള്‍ അബന്ധമായേക്കാമെന്നാണ് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ ഒരു വർഷത്തില്‍ ഓഹരിവിപണിയേക്കാള്‍ വലിയ നേട്ടമാണ് ഒരു നിക്ഷേപം എന്ന നിലയില്‍ സ്വർണമുണ്ടാക്കിയത്. കുറച്ചുനാള്‍ കൂടെ സ്വർണ വില ഈ നിലയില്‍ മുന്നോട്ട് പോകുമെങ്കിലും അതിന് ശേഷം വളർച്ച മന്ദഗതിയിലാകുമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. സ്വർണത്തില്‍ അമിതമായി നിക്ഷേപിക്കുന്നവർ സൂക്ഷിക്കണമെന്നാണ് ഇവർ നിർദേശിക്കുന്നത്. അതായത് വന്‍ലാഭം ലക്ഷ്യമിട്ടുണ്ട് കൂടുതല്‍ സ്വർണം വാങ്ങിക്കൂട്ടിയാല്‍ പ്രതീക്ഷിച്ച ലാഭം ലഭിക്കണമെന്നില്ല. ഒരു പക്ഷെ വലിയ നഷ്ടങ്ങള്‍ക്ക് ഇടയാക്കിയേക്കും.

സ്വർണത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാതെ നിക്ഷേപത്തില്‍ വൈവിദ്ധ്യവത്കരണം തുടരണം. സ്ഥിരവരുമാനത്തില്‍ 30-40%, ഇക്വിറ്റികളില്‍ 50-60% എന്നിങ്ങനേയും സ്വർണത്തില്‍ 10 ശതമനാവും നിക്ഷേപവും തുടരുന്നതായിരിക്കും ഉചിതം. സമീപകാലത്ത് സ്വർണം വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ടെങ്കിലും ഇനിയുള്ള മാസങ്ങളില്‍ അങ്ങനെ ആയിരിക്കണമെന്നില്ലെന്നാണ് മോത്തിലാല്‍ ഓസ്വാള്‍ ഫിനാൻഷ്യല്‍ സർവീസസിലെ ബുള്ളിയൻ അനലിസ്റ്റ് മാനവ് മോദിയെ ഉദ്ധരിച്ച്‌ എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം, ഒക്ടോബർ 31 വരേയുള്ള കണക്ക് പരിശോധിക്കുകയാണെങ്കില്‍ കഴിഞ്ഞ എട്ട് മാസത്തിനുള്ളില്‍ ഒരു പവന് കൂടിയത് 14120 രൂപയാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 15 ന് 45520 രൂപയായിരുന്നു പവന്റെ വില. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങള്‍, ഡോളറിന്റെ മുന്നേറ്റം, അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്, അമേരിക്കന്‍ ഫെഡറല്‍ ബാങ്കിന്റെ നയങ്ങള്‍ എന്നിവയാണ് സ്വർണ വിലയില്‍ പ്രതിഫലിച്ചത്.

നെടുമ്ബാശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിന്‍റെ സ്യൂട്ട് റൂമില്‍ രണ്ടുപേര്‍; പറവൂരുകാരനെയും പാലക്കാടുകാരിയെയും എംഡിഎംഎയും കഞ്ചാവുമായി പൊക്കി

കൊച്ചി: നെടുമ്ബാശ്ശേരിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ സ്യൂട്ട് റൂമില്‍ നിന്നും ന്യൂജനറേഷൻ മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി യുവാവിനെയും യുവതിയെയും എക്സൈസ് അറസ്റ്റ് ചെയ്തു.

പറവൂർ കുന്നുകര സ്വദേശി ഷാരൂഖ് സലിം (27 ), മണ്ണാർക്കാട് കള്ളമല സ്വദേശി ഡോണ പോള്‍ (25) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 4.962 ഗ്രാം എംഡിഎംഎയും 2.484 ഗ്രാം കഞ്ചാവും എക്സൈസ് കണ്ടെടുത്തു.

എറണാകുളം എക്‌സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നാർക്കോട്ടിക്ക് സ്പെഷ്യല്‍ സ്ക്വാഡിലെ എക്‌സൈസ് ഇൻസ്പെക്‌ടർ കെ.പി.പ്രമോദും സംഘവും നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. പരിശോധനയില്‍ പ്രിവന്റീവ് ഓഫീസർ ജിനേഷ് കുമാർ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) പി.എസ്.ബസന്ത് കുമാർ, മനോജ്.കെ.എ, സിവില്‍ എക്‌സൈസ് ഓഫീസർ എം.ടി.ശ്രീജിത്ത്, വനിത സിവില്‍ എക്‌സൈസ് ഓഫീസർ എം.ലത എന്നിവരുമുണ്ടായിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം വാളയാർ ടോള്‍ പ്ലാസയില്‍ വാഹന പരിശോധനയ്ക്കിടെ 7.1 കിലോഗ്രാം കഞ്ചാവ് കടത്തിക്കൊണ്ട് വന്ന വെസ്റ്റ് ബംഗാള്‍ സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു. മുർഷിദാബാദ് ജില്ലക്കാരനായ സുജൻ മണ്ഡല്‍ (24 വയസ്സ്) ആണ് കഞ്ചാവുമായി അറസ്റ്റിലായത്. പാലക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ റിനോഷ്.ആർ, വാളയാർ ടാസ്ക് ഫോഴ്സ് ഡ്യൂട്ടിയിലുള്ള ഒറ്റപ്പാലം റേഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) എൻ.പ്രേമാനന്ദകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പൊക്കിയത്.

വീഡിയോയില്‍ പൊട്ടിക്കരഞ്ഞ് ദിയ കൃഷ്ണ ; നേരിടുന്ന ദുരനുഭവങ്ങള്‍ എണ്ണമിട്ടു നിരത്തി ; ഇനിയെങ്കിലും നിങ്ങള്‍ ഇത് കേള്‍ക്കണം VM TV NEWS

വിവാഹവും ഹണിമൂണ്‍ ആഘോഷവും മറ്റുമായി ദിയ കൃഷ്ണ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇത്രയും കാലമായിട്ടും കണ്ണുനിറഞ്ഞോ, കരഞ്ഞോ ദിയക്ക് പ്രേക്ഷകരുടെ മുന്നില്‍ വരേണ്ട ഒരാവശ്യം വന്നിട്ടില്ല.

പക്ഷേ ഇപ്പോഴിത പ്രേക്ഷകരുടെ മുന്നില്‍ കണ്ണ് നിറഞ്ഞ ഒരു വീഡിയോവായി എത്തിയിരിക്കുകയാണ്.

ഒരു ബിസിനസുമായി ജീവിതം മുന്നോട്ട് പോയിരിക്കുകയായിരുന്നു ദിയ. തിരുവനന്തപുരം നഗരത്തില്‍ ഫാൻസി ആഭരണങ്ങളുടെ കച്ചവടമാണ് ഓസി എന്ന് വിളിക്കുന്ന ദിയ കൃഷ്ണയ്ക്ക്. ഓണ്‍ലൈൻ സെയില്‍സ് ആണ് ഈ ബിസിനസിന്റെ പ്രധാന പ്ലാറ്റ്ഫോം. വീട്ടുകാർ ആരും സഹായിക്കാതെ, സ്വന്തം നിലയ്ക്കാണ് ഈ ബിസിനസ് കൊണ്ടുപോയത്.

അടുത്തിടെ ദിയ പ്രൊഫഷനലായും വ്യക്തിപരമായും നേരിട്ട വെല്ലുവിളികളാണ് ഈ പൊട്ടിത്തെറിയുടെ പിന്നിലെ കാരണം. ദിയ കൃഷ്ണയുടെ ബ്രാൻഡിന്റെ ഒരുല്‍പ്പന്നം വാങ്ങിയ ഒരാള്‍ അത് കേടുപാടുകള്‍ നിറഞ്ഞതായിരുന്നു എന്ന നിലയില്‍ യൂട്യൂബില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ പേരില്‍ കഴിഞ്ഞ ദിവസം ഒരു ചർച്ച നടന്നിരുന്നു. അത് ഫെയിക് ആണെന്ന് ദിയ വീണ്ടും വീണ്ടും ആണയിട്ടു പറയുന്നു. അതിനു ശേഷം താൻ നേരിടുന്ന വ്യക്തിപരമായ അധിക്ഷേപത്തെക്കുറിച്ചാണ് പറഞ്ഞത്.

ദിയയും അശ്വിനും കൂടിയുള്ള ഒരു ഫോട്ടോയില്‍ കൃത്രിമം വരുത്തി ഒരാള്‍ പോസ്റ്റ് ചെയ്തിരുന്നു. ശരീരത്തെ അധിക്ഷേപിക്കാനും വിധം അശ്ലീലം കലർത്തിയാണ് പറയുന്നത്. പിതാവ് കൃഷ്ണകുമാറിനോടുള്ള അമർഷം പോലും പലരും തന്റെ നേർക്ക് തീർക്കാറുണ്ട്. തന്നെയും വീട്ടുകാരെയും ഇഷ്ടപ്പെടണം എന്നല്ല, മറ്റൊരാളുടെ കുടുംബത്തിന് നേരെ അവഹേളനം നടത്തുന്നവർ വീണ്ടുവിചാരത്തോടെ വേണം ഇതിനു മുതിരാൻ എന്ന് മാന്യമായ ഭാഷയില്‍ ദിയ കൃഷ്ണ പറയുന്നുണ്ട് .

കഞ്ചാവുവേട്ടകളില്‍ സ്ഥിരസാന്നിധ്യം, രഹസ്യപരാതി അന്വേഷിച്ച്‌ മടങ്ങവെ മരണം; ഉള്ളുലഞ്ഞ് സഹപ്രവര്‍ത്തകര്‍ VM TV NEWS

തിരുവനന്തപുരം: വനിത സിവില്‍ എക്സൈസ് ഓഫീസർ ഷാനിദയുടെ വേർപാടില്‍ ഉള്ളുലഞ്ഞ് സഹപ്രവർത്തകർ.വാഹനാപകടത്തില്‍ പരിക്കേറ്റ്ചികിത്സയിലിരിക്കെയായിരുന്നു ഷാനിദയുടെ മരണം.

എക്സൈസ് തിരുവനന്തപുരം റേഞ്ച് ഓഫീസിലെ കർമ്മനിരതയായിരുന്നു ഷാനിദ. തങ്ങള്‍ക്ക് ലഭിച്ച ഒരു പരാതി അന്വേഷിക്കാനുള്ള യാത്രയ്ക്കിടെ ആണ് അപകടം എന്നതും സഹപ്രവർത്തകരുടെ വേദന വർധിപ്പിക്കുന്നു. വഞ്ചിയൂർ, മെഡിക്കല്‍ കോളേജ് ഭാഗങ്ങളില്‍നിന്നുള്ള രഹസ്യ പരാതികള്‍ അന്വേഷിക്കാനായി പോകുമ്ബോഴായിരുന്നു അപകടം.

ഞായറാഴ്ച രാത്രി 11-ഓടെ പാറ്റൂർ-ജനറല്‍ ആശുപത്രി റോഡില്‍ വെച്ചാണ് ഷാനിദ അപകടത്തില്‍പ്പെട്ടത്. ഷാനിദ ഓടിച്ചിരുന്ന സ്കൂട്ടർ റോഡിലെ ഡിവൈഡറില്‍ ഇടിച്ച്‌ മറുഭാഗത്തേക്കു തെറിച്ചുവീണപ്പോള്‍ എതിരേ വന്ന കാറിടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നസീർ ആണ് ഭർത്താവ്. മുഹമ്മദ് ഫഗദ്, ഫൈഗ ഫാത്തിമ എന്നിവർ മക്കളാണ്.

നഗരത്തില്‍ എക്സൈസ് നടത്തിയ കഞ്ചാവ് വേട്ടകളിലും സംസ്ഥാനാന്തര റെയ്ഡുകളിലും ഷാനിദ ഉള്‍പ്പെട്ടിരുന്നു. സ്ത്രീകളില്‍ നിന്ന് ലഭിക്കുന്ന പരാതികള്‍ ക്രോഡീകരിച്ച്‌ ഞായറാഴ്ചകളില്‍ പരിശോധനയ്ക്ക് പോകാറാണ് പതിവ്. ഇത്തരത്തില്‍ ഒരു പരാതിയില്‍ സ്ത്രീയുടെ മൊഴിയെടുത്ത് മടങ്ങവെയായിരുന്നു അപകടം.

തലയണയ്‌ക്കരികില്‍ വെളുത്തുള്ളി വച്ച്‌ നോക്കൂ; അറിയാം ഈ മാറ്റങ്ങള്‍

ഗുണവും മണവും ആഹാരത്തിന് പ്രത്യേക സ്വാദ് നല്‍കുമെന്നതിലുപരി ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനും വെളുത്തുള്ളി നല്‍കുന്ന പങ്ക് ചെറുതല്ല.

വയറിന് നല്ലതാണെന്ന് അറിയാമെങ്കിലും ഒരല്ലി വെളുത്തുള്ളി തലയണയ്‌ക്ക് അടിയില്‍ വച്ച്‌ ഉറങ്ങുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കാൻ അല്‍പം പ്രയാസമായിരിക്കും. ഉറക്കവും വെളുത്തുള്ളിയും തമ്മിലെന്ത് ബന്ധമെന്നായിരിക്കും ചിന്ത. ഇതിന് പിന്നിലെ ശാസ്ത്രീയ വശങ്ങളെക്കുറിച്ച്‌ അറിയാം..

വെളുത്തുള്ളിയില്‍ നിരവധി വിറ്റാമിനുകളുണ്ട്. വിറ്റാമിൻ ബി 6, തയാമിൻ, പാൻ്റോതെനിക് ആസിഡ്, വിറ്റാമിൻ സി എന്നിവയും മാംഗനീസ്, ഫോസ്ഫറസ്, കാല്‍സ്യം, ഇരുമ്ബ്, സിങ്ക് തുടങ്ങിയ ധാതുക്കളും വെളുത്തുള്ളിയിലുണ്ട്. കൊതുകിനെയും കീടങ്ങളെയും അകറ്റുന്നതിന് വെളുത്തുള്ളിയുടെ ഗന്ധം സഹായിക്കുകയും ചെയ്യും. അതിനാല്‍ രാത്രി ക്ഷുദ്രജീവികള്‍, കൊതുക്, ഈച്ച എന്നിവയുടെ ശല്യം ഉണ്ടാകാതെ കിടന്നുറങ്ങാൻ വെളുത്തുള്ളി സഹായിക്കും. ഇനി ഉറക്കമില്ലായ്മ അകറ്റാൻ എങ്ങനെയാണ് വെളുത്തുള്ളി സഹായിക്കുന്നതെന്ന് നോക്കാം..

വെളുത്തുള്ളിയില്‍ വിറ്റാമിൻ ബി 1, ബി 6 എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മെലറ്റോണിൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. ഇത് നാഡികളെ ശാന്തമാക്കുകയും വേഗം ഉറങ്ങാൻ സഹായിക്കുകയും ചെയ്യും. കൂടാതെ വെളുത്തുള്ളിയില്‍ അലിസിൻ എന്ന ആൻ്റി ടോക്‌സിനുമുണ്ട്. ഇത് മൂക്കടപ്പ് നീക്കം ചെയ്യാനും ബാക്ടീരിയ അണുബാധകളെ അകറ്റി നിർത്താനും സഹായിക്കും.

മാത്രവുമല്ല ഉറക്ക തകരാറുകളെ പരിഹരിക്കാൻ വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന സള്‍ഫറിന്റെ സാന്നിധ്യം സഹായിക്കും. അതുകൊണ്ടാണ്, ശാന്തമായ ഉറക്കം കിട്ടാൻ അടുത്ത് വെളുത്തുള്ളി വച്ച്‌ ഉറങ്ങുന്നത് നല്ലതാണെന്ന് പഴമക്കാർ പറയുന്നത്. എന്നാല്‍ വെളുത്തുള്ളിയുടെ ഗന്ധം ഇഷ്ടമില്ലാത്തവരാണെങ്കില്‍ വെളുത്തുള്ളി ചതച്ച്‌ തിളപ്പിച്ച വെള്ളം കുടിച്ചതിന് ശേഷം ഉറങ്ങാൻ കിടന്നാല്‍ മതിയാകും.

നീണ്ടൂരിലെ ടൂറിസ്റ്റ് കേന്ദ്രമായ കൈപ്പുഴ കാറ്റ് കാണാനെത്തിയ യുവതിക്കും യുവാവിനും ഇടിമിന്നലേറ്റു… VM TV NEWS LIVE

നീണ്ടൂരിലെ ടൂറിസ്റ്റ് കേന്ദ്രമായ കൈപ്പുഴ കാറ്റ് കാണാനെത്തിയ യുവതിക്കും യുവാവിനും ഇടിമിന്നലേറ്റു. ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു അപകടമുണ്ടായത്. ഇടിമിന്നലേറ്റ് അരമണിക്കൂറോളം റോഡില്‍ കിടന്ന ഇരുവരേയും അതുവഴി ഓട്ടോറിക്ഷയിലെത്തിയ കുടമാളൂര്‍ സ്വദേശികളായ യുവാക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്. ബൈക്കിലായിരുന്നു ഇരുവരും കൈപ്പുഴ കാറ്റിലെത്തിയത്.

വളരെ ശക്തമായ കാറ്റും മഴയും ഈ സമയത്തുണ്ടായിരുന്നു. സന്ദര്‍ശകരുടെ എണ്ണവും കുറവായിരുന്നു. പാടശേഖരത്തിലുള്ള പ്രദേശമായതിനാല്‍ വഴിയില്‍ പെട്ടെന്നുതന്നെ വെള്ളംനിറഞ്ഞു. അതിനാല്‍ ഇരുവരും ഇടിമിന്നലേറ്റ് കിടന്നത് ആരും കണ്ടില്ല. കുടമാളൂര്‍ സ്വദേശികളായ നാലുയുവാക്കളാണ് യാദൃച്ഛികമായാണ് ഇടിമിന്നലേറ്റ് കിടക്കുന്നത് കണ്ടത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റ ഇരുവര്‍ക്കും ആശുപത്രിയില്‍ വിദഗ്ധ ചികിത്സ നല്‍കിവരുന്നു.

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രോ…

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രോ. കായികമേള തുടങ്ങുന്ന നവംബര്‍ അഞ്ചാം തിയതി മുതല്‍ പതിനൊന്നാം തിയതി വരെയാണ് സൗജന്യ യാത്ര അനുവദിച്ചിട്ടുള്ളത്. ദിവസവും 1000 കുട്ടികള്‍ക്ക് സൗജന്യ യാത്രയൊരുക്കാനാണ് കൊച്ചി മെട്രോയുടെ ലക്ഷ്യം.

എറണാകുളം ജില്ലാ കലക്ടര്‍ എന്‍എസ്‌കെ ഉമേഷാണ് സൗജന്യ യാത്രാ പദ്ധതി പ്രഖ്യാപിച്ചത്. താരങ്ങള്‍ക്ക് മേള സംഘാടകര്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച്‌ യാത്ര ചെയ്യാവുന്നതാണ്.

സംസ്ഥാന സ്‌കൂള്‍ കായിമമേള എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ ഇന്ന് വൈകുന്നേരം മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. നടന്‍ മമ്മൂട്ടി മുഖ്യാതിഥിയാകുകയും ചെയ്യും.

അതേസമയം ഒളിംപിക്സ് മാതൃകയില്‍ സംഘടിപ്പിക്കുന്ന കായികമേളയില്‍ 39 ഇനങ്ങളിലായി 2,400-ഓളം കുട്ടികള്‍ മാറ്റുരയ്ക്കും. ചരിത്രത്തിലാദ്യമായി ഗള്‍ഫ് രാജ്യങ്ങളിലെ കേരള സിലബസ് പഠിപ്പിക്കുന്ന എട്ട് സ്‌കൂളുകളും കായികമേളയില്‍ പങ്കെടുക്കുന്നതാണ്. ചാംപ്യന്‍പട്ടം നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള എവര്‍ റോളിംഗ് സ്വര്‍ണ്ണക്കപ്പ് ഈ വര്‍ഷം മുതല്‍ നല്‍കുകയും ചെയ്യും.

15 മില്ലി ശരീരത്തിലെത്തിയാല്‍ അവയവങ്ങള്‍ നശിച്ച്‌ മരണം ഉറപ്പ്’; ഷാരോണിന് ഗ്രീഷ്‌മ നല്‍കിയത് ഉഗ്രവിഷമായ പാരക്വിറ്റ് കളനാശിനി VM TV NEWS

തിരുവനന്തപുരം: ഷാരോണ്‍ കൊലക്കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങള്‍ കോടതിയെ അറിയിച്ച്‌ മെഡിക്കല്‍ സംഘം. ഷാരോണിനെ കൊല്ലാനായി കളനാശിനിയായി ഉപയോഗിക്കുന്ന പാരക്വിറ്റാണ് ഗ്രീഷ്‌മ കഷായത്തില്‍ കലർത്തി നല്‍കിയതെന്നാണ് ഡോക്‌ടർമാർ കോടതിയില്‍ നല്‍കിയ മൊഴി.

നേരത്തേ ഏത് കളനാശിനിയാണ് നല്‍കിയതെന്ന് വ്യക്തത വന്നിട്ടില്ലായിരുന്നു. നെയ്യാറ്റിൻകര അഡീഷണല്‍ ജില്ലാ സെഷൻസ് ജഡ്‌ജി എഎം ബഷീറിന് മുന്നിലാണ് ഷാരോണിനെ ചികിത്സിച്ച മെഡിക്കല്‍ കോളേജിലെ വിദഗ്ദ്ധരായ ഡോക്‌ടർമാർ മൊഴി നല്‍കിയത്.

ആണ്‍സുഹൃത്തായ ഷാരോണിന് കഷായത്തില്‍ കലർത്തി നല്‍കുന്നതിന് മണിക്കൂറുകള്‍ മുമ്ബ്, പാരക്വിറ്റ് വിഷം മനുഷ്യ ശരീരത്തില്‍ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ഗ്രീഷ്‌മ ഇന്റർനെറ്റില്‍ തെരഞ്ഞിരുന്നു. 15 മില്ലി വിഷം ശരീരത്തിലെത്തിയാല്‍ മരണം ഉറപ്പാണെന്ന് വെബ്‌സെർച്ചിലൂടെ ഗ്രീഷ്‌മ മനസിലാക്കി. വിഷം മനുഷ്യശരീരത്തില്‍ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് മെഡിക്കല്‍ കോളേജിലെ മെഡിസിൻ വിഭാഗം മേധാവി ഡോ. അരുണ കോടതിയില്‍ മൊഴി നല്‍കി.

പാരക്വിറ്റ് വളരെ വേഗത്തിലാണ് ശരീരത്തില്‍ പ്രവർത്തിക്കുക. രോഗ ലക്ഷണങ്ങളും ഉടൻ ഉണ്ടാകും. ഈ വിഷം ശ്വസിച്ചാല്‍ പോലും ഒരു വ്യക്തിക്ക് ഉടനെ വായിലും തൊണ്ടയിലും വീക്കവും വേദനയും ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ശരീരത്തിനുള്ളിലെത്തിയാല്‍ ഓക്കാനം, വയറുവേദന, ഛർദി, വയറിളക്കം തുടങ്ങി ദഹനക്കേടിന്റേതിന് സമാനമായ കഠിനമായ ലക്ഷണങ്ങളുണ്ടാകും. പിന്നീട് രക്തസമ്മർദം കുറഞ്ഞ് ശ്വാസതടസം അനുഭവപ്പെടും. ശരീരത്തിലെത്തിയ പാരക്വിറ്റിന്റെ അളവനുസരിച്ച്‌ ഹൃദയം, വൃക്ക, കരള്‍, ശ്വാസകോശം തുടങ്ങിയ അവയവങ്ങള്‍ ഓരോന്നായി സ്‌തംഭിച്ച്‌ മരണം സംഭവിക്കുന്നു.

പാരക്വിറ്റ് നല്‍കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്ബ് ഗ്രീഷ്‌മ ജ്യൂസ് ചലഞ്ച് എന്നപേരില്‍ പാരസെറ്റമോള്‍ ഗുളികകള്‍ കലർത്തിയ പഴച്ചാർ ഷാരോണിന് നല്‍കിയിരുന്നു. ഇതിന് മുമ്ബും പലപ്രാവശ്യം പാരസെറ്റമോള്‍ എത്രയളവില്‍ നല്‍കിയാല്‍ മരണം സംഭവിക്കുമെന്ന് ഗ്രീഷ്‌മ ഇന്റർനെറ്റില്‍ തെരഞ്ഞു. ഈ ഡിജിറ്റല്‍ തെളിവുകളെല്ലാം പ്രോസിക്യൂഷൻ ഹാജരാക്കി. പബ്ലിക് പ്രോസിക്യൂട്ടർ വി എസ് വിനീത് കുമാറാണ് ഹാജരായത്.

ഗ്രീഷ്‌മയ്‌ക്ക് പാരക്വിറ്റ് കളനാശിനി വാങ്ങിനല്‍കിയത് മൂന്നാം പ്രതിയായ അമ്മാവൻ നിർമല്‍കുമാറാണ്. ഷാരോണിന് നല്‍കിയ വിഷത്തിന്റെ കുപ്പിയും മറ്റ് തെളിവുകളും പ്രോസിക്യൂഷൻ കോടതിയില്‍ ഹാജരാക്കി. ഗ്രീഷ്‌മ വെബ്‌സെർച്ച്‌ ചെയ്‌ത തെളിവുകള്‍ തഹസില്‍ദാർ നൗഷാദിന്റെ സാന്നിദ്ധ്യത്തിലാണ് ഫോണില്‍ നിന്ന് കണ്ടെടുത്ത് മഹസർ തയ്യാറാക്കിയത്.

ജിയോക്ക് പകരം ജിയോ മാത്രം! ഡാറ്റ സ്പീഡില്‍ ഒരു രക്ഷയുമില്ല; ആഗോള ടെലികോം രംഗത്ത് ആധിപത്യം തുടരുന്നു; റിപ്പോര്‍ട്ട് VM TV NEWS CHANNEL

വീണ്ടും ആധിപത്യം തുടർന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ദാതാവായ റിലയൻസ് ജിയോ. തുടർച്ചയായ മൂന്നാം പാദത്തിലും മൊബൈല്‍ ഡാറ്റാ ട്രാഫിക്കില്‍ ജിയോ മുന്നിലെത്തി.

അന്താരാഷ്‌ട്ര കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ടിഫിഫിഷ്യന്റെ സമീപകാല റിപ്പോർട്ട് അനുസരിച്ച്‌ ഡാറ്റാ ട്രാഫിക്കില്‍ 24 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ‌ടെലികോം രംഗത്തെ നേതാവായി ജിയോ മാറുന്നതിന്റെ സൂചനയാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

നിശ്ചിത സമയത്തിനുള്ളില്‍ നെറ്റ്വർക്കിലൂടെ സഞ്ചരിക്കുന്ന ഡാറ്റയ്‌ക്കാണ് ഡാറ്റാ ട്രാഫിക് എന്നുവിളിക്കുന്നത്. ജിയോയുടെ പ്രധാന എതിരാളിയായ എയർടെല്‍ വർഷം തോറും 23 ശതമാനം വളർച്ച കൈവരിച്ചു. മൊബൈല്‍ ഡാറ്റ ഉപയോഗത്തില്‍ ജിയോ ഗണ്യമായ കുതിപ്പ് നിലനിർത്തുകയാണ്. അതേസമയം ചൈന മൊബൈല്‍ രണ്ട് ശതമാനം വർദ്ധന മാത്രമാണ് രേഖപ്പെടുത്തിയത്.

ഡാറ്റ ട്രാഫിക്കില്‍ മുൻപിലാണെങ്കിലും വരിക്കാരുടെ എണ്ണത്തില്‍‌ ജിയോ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ജൂലൈയില്‍ താരിഫ് ഉയർത്തിയതോടെ വൻ ഇടിവാണ് വരിക്കാരുടെ എണ്ണത്തില്‍ ജിയോ ഉള്‍പ്പടെയുള്ള ടെലികോം ദാതാക്കള്‍ക്കുണ്ടായിരിക്കുന്നത്. ജൂലൈ മുതല്‍ ജിയോയ്‌ക്ക് നഷ്ടപ്പെട്ടത് 11 ദശലക്ഷം ഉപയോക്താക്കളെയാണ്. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 489.7 ദശലക്ഷം വരിക്കാരുണ്ടായിരുന്നത് ജൂലൈ-സെപ്റ്റംബർ പാദത്തില്‍ 478.8 ദശലക്ഷമായി കുറഞ്ഞു. എന്നിരുന്നാലും 5ജി സേവനം ഉപയോക്താക്കളെ ആകർഷിക്കുന്നു.

ജിയോയുടെ 5G ഉപയോക്താക്കളുടെ എണ്ണം 148 ദശലക്ഷത്തിലെത്തി. ഓരോ ജിയോ ഉപയോക്താവും പ്രതിമാസം ശരാശരി 31 ജിബി ഡാറ്റ ഉപയോഗിക്കുന്നു. ജിയോയ്‌ക്ക് ക്ഷീണം വന്നപ്പോള്‍ ലാഭമായത് ബിഎസ്‌എൻഎല്ലിനാണ്. 5.5 ദശലക്ഷം വരിക്കാരെയാണ് ബിഎസ്‌എൻഎല്‍ നേടിയത്. ജൂലൈയില്‍ മാത്രം മൂന്ന് ദശലക്ഷം വരിക്കാരെയും ഓഗസ്റ്റില്‍ 2.5 ദശലക്ഷം പുതിയ വരിക്കാരെയും ലഭിച്ചു.