‘നിനക്കൊക്കെ ഇതുമതി’; ഒളിച്ചിരിക്കുന്ന ലഷ്‌കര്‍ ഭീകരനെ വധിക്കാൻ ബിസ്‌കറ്റ് ‘ആയുധ’മാക്കി സൈന്യം VM TV NEWS

ശ്രീനഗർ: ജമ്മു കശ്മീരില്‍ ലഷ്കർ-ഇ-ത്വയിബ ഉന്നതകമാൻഡറെ വധിക്കാൻ ഇന്ത്യൻ സൈന്യത്തെ സഹായിച്ചത് ബിസ്കറ്റ്. പാകിസ്താനില്‍ നിന്നുള്ള ലഷ്കർ ഭീകരനായ ഉസ്മാനെ വധിക്കുന്നതിലാണ് ബിസ്കറ്റ് സുപ്രധാനമായ പങ്കുവഹിച്ചത്.

മുൻകൂട്ടി ആസൂത്രണം ചെയ്ത് കൃത്യമായി നടപ്പാക്കിയ ദൗത്യത്തിലൂടെയാണ് സേന ശ്രീനഗറിലെ ഖാൻയറില്‍ വെച്ച്‌ ഉസ്മാനെ വധിച്ചത്.

മുതിർന്ന സൈനികോദ്യോഗസ്ഥരാണ് ദൗത്യത്തില്‍ ബിസ്കറ്റ് വഹിച്ച പങ്ക് വെളിപ്പെടുത്തിയത്. ഖാൻയറില്‍ ജനങ്ങള്‍ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് ഉസ്മാൻ എത്തിയതായി ഇന്റലിജൻസ് വിവരത്തിലൂടെയാണ് സുരക്ഷാസേന മനസിലാക്കുന്നത്. തുടർന്ന് തങ്ങള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ പരമാവധി കുറച്ച്‌ ദൗത്യം വിജയകരമായി നടപ്പാക്കാനായി ഒമ്ബത് മണിക്കൂർ നീണ്ട ആസൂത്രണമാണ് സേന നടത്തിയത്.

ആസൂത്രണത്തിന്റെ ഒരു ഘട്ടത്തിലാണ് പ്രദേശത്തെ തെരുവുനായ്ക്കള്‍ സൈന്യത്തിന് മുന്നില്‍ ആശങ്കയായത്. ദൗത്യത്തിനിടെ തെരുവുനായ്ക്കള്‍ കുരച്ചാല്‍ അത് ഉസ്മാൻ ഉള്‍പ്പെടെയുള്ള ഭീകരർക്ക് സംശയം തോന്നാനിടയാക്കുമെന്നായിരുന്നു ആശങ്ക. ഈ പ്രശ്നം എങ്ങനെ നേരിടുമെന്ന് തലപുകഞ്ഞാലോചിച്ചപ്പോഴാണ് വ്യത്യസ്തമായ ആശയത്തിലേക്ക് സൈന്യമെത്തിയത്.

ദൗത്യത്തിന് പോകുന്ന സേനാംഗങ്ങള്‍ ആയുധങ്ങള്‍ക്കൊപ്പം ബിസ്കറ്റുകള്‍ കൂടി കൈവശം വെക്കാൻ തീരുമാനിച്ചു. ബിസ്കറ്റുമായി ഭീകരർ തമ്ബടിച്ച കേന്ദ്രത്തിന് സമീപമെത്തിയ സൈനികർ അത് തെരുവുനായ്ക്കള്‍ക്ക് നല്‍കി. ഇതോടെ നായ്ക്കള്‍ നിശബ്ദരായി ബിസ്കറ്റ് കഴിക്കാൻ തുടങ്ങി. അങ്ങനെയാണ് സൈനികർ സുഗമമായി ഭീകരരുടെ കേന്ദ്രത്തിലേക്ക് കടന്നുകയറിയത്.

സൂര്യനുദിക്കും മുമ്ബ് അതിരാവിലെയാണ് സൈന്യം ദൗത്യം ആരംഭിച്ചത്. 30 വീടുകള്‍ സൈന്യം തങ്ങളുടെ വലയത്തിലാക്കി. തുടർന്നാണ് ആക്രമണം ആരംഭിച്ചത്. എ.കെ 47 തോക്ക്, ഗ്രനേഡുകള്‍ എന്നിവ ഉപയോഗിച്ച്‌ ഉസ്മാന്റെ ഭാഗത്തുനിന്ന് പ്രത്യാക്രമണം ഉണ്ടായി. എന്നാല്‍ അവയെല്ലാം നിഷ്പ്രഭമാക്കിക്കൊണ്ടാണ് ഇന്ത്യൻ സൈന്യം ഭീകരരെ വധിച്ചത്.

‘ഹിന്ദുക്കളുടെ മൊത്തം അട്ടിപ്പേറവകാശം നിനക്കാരാടാ പതിച്ചുതന്നത്’; താരദമ്ബതികളെ വിമര്‍ശിച്ച അഭിഭാഷകനെതിരെ വിനായകൻ

സംഗീതസംവിധായകൻ സുഷിൻ ശ്യാമിന്റെ വിവാഹത്തില്‍ പങ്കെടുക്കാൻ താരദമ്ബതികളായ നസ്രിയയും ഫഹദും ക്ഷേത്രത്തില്‍ പ്രവേശിച്ചതിനെ വിമർശിച്ച അഡ്വ.

കൃഷ്‌ണ രാജിന് നടൻ വിനായകന്റെ മറുപടി. ഹിന്ദുക്കളുടെ മൊത്തം അട്ടിപ്പേറവകാശം നിങ്ങള്‍ക്കാരാണ് പതിച്ചു തന്നതെന്ന് വിനായകൻ ചോദിക്കുന്നു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയായിരുന്നു വിനായകന്റെ പ്രതികരണം.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഇത് പറയാൻ നീയാരാടാ…

വര്‍ഗീയവാദി കൃഷണരാജെ

ഹിന്ദുക്കളുടെ മൊത്തം അട്ടിപ്പേറവകാശം നിനക്കാരാടാ പതിച്ചു തന്നത്….

നീ ആദ്യം സിന്ധ്, ഹിന്ദ്, ഇന്ത്യ, ഇന്ത്യൻ

എന്താണെന്നു അറിയാൻ ശ്രമിക്ക്

അല്ലാതെ

നിന്റെ തായ് വഴി കിട്ടിയ

നിന്റെ കുടുംബത്തിന്റെ

സനാതന ധർമമല്ല

ഈ ലോകത്തിന്റെ

സനാതന ധർമം.

ജയ് ഹിന്ദ്

‘സഖാക്കള്‍ ദേവസ്വം ഭരിച്ചാല്‍ ഇതാണ് ഹിന്ദുവിന്റെ അവസ്ഥ. ഏത് അണ്ടനും അടകോഴനും ഏത് ക്രിസ്ത്യാനിക്കും മുസ്ലിമിനും ക്ഷേത്രത്തിനുള്ളില്‍ കടക്കാം. വേണേല്‍ ശ്രീകോവിലിനുള്ളിലും ഇവന്മാർ കേറ്റും. തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിനുള്ളിലെ ഒരു ദൃശ്യം. ക്ഷേത്ര ആചാര ലംഘനം നടത്തിയ ഒരുത്തനെയും വെറുതെ വിടും എന്ന് കരുതേണ്ട. നമുക്ക് നോക്കാം’- എന്നായിരുന്നു ചിത്രങ്ങള്‍ പങ്കുവച്ച്‌ ഫേസ്‌ബുക്കിലൂടെ അഡ്വ. കൃഷ്ണരാജിന്റെ വിമർശനം. ഇന്ന് ഉച്ചയോടെ ലൈവില്‍ വരുമെന്നും കൃഷ്ണരാജ് അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസമാണ് സുഷിനും ഗായിക ഉത്തരകൃഷ്ണയും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. ഫഹദ് ഫാസില്‍, ഭാര്യ നസ്രിയ എന്നിവർക്ക് പുറമെ ജയറാം, പാർവതി, കാളിദാസ്, ശ്യാംപുഷ്കരൻ, ഉണ്ണിമായ, ദീപക് ദേവ് എന്നിവരും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹത്തിന് സുഷിൻ തന്റെ പങ്കാളിയെ പരിചയപ്പെടുത്തിയിരുന്നു. അമല്‍ നീരദ് സംവിധാനം ചെയ്ത ബൊഗയ്‌വില്ലയാണ് സുഷിന്റെ സംഗീത സംവിധാനത്തില്‍ പുറത്തിറങ്ങിയ അവസാന ചിത്രം.

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രോ…

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രോ. കായികമേള തുടങ്ങുന്ന നവംബര്‍ അഞ്ചാം തിയതി മുതല്‍ പതിനൊന്നാം തിയതി വരെയാണ് സൗജന്യ യാത്ര അനുവദിച്ചിട്ടുള്ളത്. ദിവസവും 1000 കുട്ടികള്‍ക്ക് സൗജന്യ യാത്രയൊരുക്കാനാണ് കൊച്ചി മെട്രോയുടെ ലക്ഷ്യം.

എറണാകുളം ജില്ലാ കലക്ടര്‍ എന്‍എസ്‌കെ ഉമേഷാണ് സൗജന്യ യാത്രാ പദ്ധതി പ്രഖ്യാപിച്ചത്. താരങ്ങള്‍ക്ക് മേള സംഘാടകര്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച്‌ യാത്ര ചെയ്യാവുന്നതാണ്.

സംസ്ഥാന സ്‌കൂള്‍ കായിമമേള എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ ഇന്ന് വൈകുന്നേരം മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. നടന്‍ മമ്മൂട്ടി മുഖ്യാതിഥിയാകുകയും ചെയ്യും.

അതേസമയം ഒളിംപിക്സ് മാതൃകയില്‍ സംഘടിപ്പിക്കുന്ന കായികമേളയില്‍ 39 ഇനങ്ങളിലായി 2,400-ഓളം കുട്ടികള്‍ മാറ്റുരയ്ക്കും. ചരിത്രത്തിലാദ്യമായി ഗള്‍ഫ് രാജ്യങ്ങളിലെ കേരള സിലബസ് പഠിപ്പിക്കുന്ന എട്ട് സ്‌കൂളുകളും കായികമേളയില്‍ പങ്കെടുക്കുന്നതാണ്. ചാംപ്യന്‍പട്ടം നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള എവര്‍ റോളിംഗ് സ്വര്‍ണ്ണക്കപ്പ് ഈ വര്‍ഷം മുതല്‍ നല്‍കുകയും ചെയ്യും.

15 മില്ലി ശരീരത്തിലെത്തിയാല്‍ അവയവങ്ങള്‍ നശിച്ച്‌ മരണം ഉറപ്പ്’; ഷാരോണിന് ഗ്രീഷ്‌മ നല്‍കിയത് ഉഗ്രവിഷമായ പാരക്വിറ്റ് കളനാശിനി VM TV NEWS

തിരുവനന്തപുരം: ഷാരോണ്‍ കൊലക്കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങള്‍ കോടതിയെ അറിയിച്ച്‌ മെഡിക്കല്‍ സംഘം. ഷാരോണിനെ കൊല്ലാനായി കളനാശിനിയായി ഉപയോഗിക്കുന്ന പാരക്വിറ്റാണ് ഗ്രീഷ്‌മ കഷായത്തില്‍ കലർത്തി നല്‍കിയതെന്നാണ് ഡോക്‌ടർമാർ കോടതിയില്‍ നല്‍കിയ മൊഴി.

നേരത്തേ ഏത് കളനാശിനിയാണ് നല്‍കിയതെന്ന് വ്യക്തത വന്നിട്ടില്ലായിരുന്നു. നെയ്യാറ്റിൻകര അഡീഷണല്‍ ജില്ലാ സെഷൻസ് ജഡ്‌ജി എഎം ബഷീറിന് മുന്നിലാണ് ഷാരോണിനെ ചികിത്സിച്ച മെഡിക്കല്‍ കോളേജിലെ വിദഗ്ദ്ധരായ ഡോക്‌ടർമാർ മൊഴി നല്‍കിയത്.

ആണ്‍സുഹൃത്തായ ഷാരോണിന് കഷായത്തില്‍ കലർത്തി നല്‍കുന്നതിന് മണിക്കൂറുകള്‍ മുമ്ബ്, പാരക്വിറ്റ് വിഷം മനുഷ്യ ശരീരത്തില്‍ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ഗ്രീഷ്‌മ ഇന്റർനെറ്റില്‍ തെരഞ്ഞിരുന്നു. 15 മില്ലി വിഷം ശരീരത്തിലെത്തിയാല്‍ മരണം ഉറപ്പാണെന്ന് വെബ്‌സെർച്ചിലൂടെ ഗ്രീഷ്‌മ മനസിലാക്കി. വിഷം മനുഷ്യശരീരത്തില്‍ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് മെഡിക്കല്‍ കോളേജിലെ മെഡിസിൻ വിഭാഗം മേധാവി ഡോ. അരുണ കോടതിയില്‍ മൊഴി നല്‍കി.

പാരക്വിറ്റ് വളരെ വേഗത്തിലാണ് ശരീരത്തില്‍ പ്രവർത്തിക്കുക. രോഗ ലക്ഷണങ്ങളും ഉടൻ ഉണ്ടാകും. ഈ വിഷം ശ്വസിച്ചാല്‍ പോലും ഒരു വ്യക്തിക്ക് ഉടനെ വായിലും തൊണ്ടയിലും വീക്കവും വേദനയും ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ശരീരത്തിനുള്ളിലെത്തിയാല്‍ ഓക്കാനം, വയറുവേദന, ഛർദി, വയറിളക്കം തുടങ്ങി ദഹനക്കേടിന്റേതിന് സമാനമായ കഠിനമായ ലക്ഷണങ്ങളുണ്ടാകും. പിന്നീട് രക്തസമ്മർദം കുറഞ്ഞ് ശ്വാസതടസം അനുഭവപ്പെടും. ശരീരത്തിലെത്തിയ പാരക്വിറ്റിന്റെ അളവനുസരിച്ച്‌ ഹൃദയം, വൃക്ക, കരള്‍, ശ്വാസകോശം തുടങ്ങിയ അവയവങ്ങള്‍ ഓരോന്നായി സ്‌തംഭിച്ച്‌ മരണം സംഭവിക്കുന്നു.

പാരക്വിറ്റ് നല്‍കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്ബ് ഗ്രീഷ്‌മ ജ്യൂസ് ചലഞ്ച് എന്നപേരില്‍ പാരസെറ്റമോള്‍ ഗുളികകള്‍ കലർത്തിയ പഴച്ചാർ ഷാരോണിന് നല്‍കിയിരുന്നു. ഇതിന് മുമ്ബും പലപ്രാവശ്യം പാരസെറ്റമോള്‍ എത്രയളവില്‍ നല്‍കിയാല്‍ മരണം സംഭവിക്കുമെന്ന് ഗ്രീഷ്‌മ ഇന്റർനെറ്റില്‍ തെരഞ്ഞു. ഈ ഡിജിറ്റല്‍ തെളിവുകളെല്ലാം പ്രോസിക്യൂഷൻ ഹാജരാക്കി. പബ്ലിക് പ്രോസിക്യൂട്ടർ വി എസ് വിനീത് കുമാറാണ് ഹാജരായത്.

ഗ്രീഷ്‌മയ്‌ക്ക് പാരക്വിറ്റ് കളനാശിനി വാങ്ങിനല്‍കിയത് മൂന്നാം പ്രതിയായ അമ്മാവൻ നിർമല്‍കുമാറാണ്. ഷാരോണിന് നല്‍കിയ വിഷത്തിന്റെ കുപ്പിയും മറ്റ് തെളിവുകളും പ്രോസിക്യൂഷൻ കോടതിയില്‍ ഹാജരാക്കി. ഗ്രീഷ്‌മ വെബ്‌സെർച്ച്‌ ചെയ്‌ത തെളിവുകള്‍ തഹസില്‍ദാർ നൗഷാദിന്റെ സാന്നിദ്ധ്യത്തിലാണ് ഫോണില്‍ നിന്ന് കണ്ടെടുത്ത് മഹസർ തയ്യാറാക്കിയത്.

”ആത്മാഭിമാനം പണയം വയ്‌ക്കാനില്ല, അമ്മ മരിച്ചപ്പോള്‍ പോലും കൃഷ്‌ണകുമാര്‍ വന്നില്ല: പ്രതീക്ഷകള്‍ നഷ്‌ടപ്പെട്ടുവെന്ന് സന്ദീപ് വാര്യര്‍ VM TV NEWS LIVE

ബിജെപിയോട് ഇടഞ്ഞു നില്‍ക്കുന്നതിലെ കാരണം വെളിപ്പെടുത്തി യുവനേതാവ് സന്ദീപ് വാര്യർ. പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി കൃഷ്‌ണകുമാറുമായുള്ള മാനസിക അകല്‍ച്ചയാണ് തന്റെ പിന്മാറ്റത്തിന് കാരണമെന്ന് സന്ദീപ് വിശദമാക്കുന്നു.

അമ്മ മരിച്ച്‌ കിടന്നപ്പോള്‍ പോലും തന്നെ വന്ന് ആശ്വസിപ്പിക്കാത്തയാളാണ് കൃഷ്‌ണകുമാറെന്നും, സിപിഎമ്മിലെയും കോണ്‍ഗ്രസിലെയും പല നേതാക്കളും ഓടിയെത്തിയപ്പോഴും സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒരു റീത്ത് പോലും തന്റെ അമ്മയ്‌ക്കായി ആരും വച്ചില്ലെന്നും സന്ദീപ് വികാരനിർഭരമായി കുറിച്ചു.

ഇന്ത്യൻ സൈന്യത്തില്‍ സേവനമനുഷ്ഠിച്ച്‌ മൂന്ന് യുദ്ധങ്ങളില്‍ പങ്കെടുത്ത ഗോവിന്ദ വാര്യരുടെയും ചെത്തല്ലൂർ സ്കൂളിലെ പ്രധാന അദ്ധ്യാപികയായിരുന്ന രുഗ്മിണി ടീച്ചറുടെയും മകന് ആത്മാഭിമാനം പണയം വയ്ക്കാൻ കഴിയില്ലെന്നും സന്ദീപ് വാര്യർ കുറിക്കുന്നു.

പ്രതികരണത്തിന്റെ പൂർണരൂപം-

കഴിഞ്ഞ കുറേ ദിവസമായി മാനസികമായി കടുത്ത സമ്മർദ്ധത്തിലാണ് . മാധ്യമ പ്രവർത്തകരോട് സംസാരിക്കാനില്ല എന്ന് പറഞ്ഞിട്ടും വിടാതെ പിന്തുടരുന്നു. അതിനവരെ കുറ്റപ്പെടുത്തുന്നില്ല . അതവരുടെ ധർമ്മം. നിർവ്വഹിക്കട്ടെ. ആയിരക്കണക്കിന് സന്ദേശങ്ങളും കോളുകളുമാണ് വന്നുകൊണ്ടിരിക്കുന്നത് . സ്നേഹിക്കുന്നവരുടെ വികാരങ്ങള്‍ പൂർണ്ണമായി ഉള്‍ക്കൊള്ളുന്നുണ്ട്. അവരുടെ സ്നേഹത്തിനു മുന്നില്‍ ഞാൻ നമസ്കരിക്കുകയാണ്.

പുറത്തു വന്ന വാർത്തകള്‍ പലതും വാസ്തവ വിരുദ്ധവും അർദ്ധസത്യങ്ങളുമാണ്.

കണ്‍വെൻഷനില്‍ ഒരു സീറ്റ് കിട്ടാത്തതിന് സന്ദീപ് വാര്യർ പിണങ്ങിപ്പോയി എന്നാണ് വാർത്ത. അങ്ങനെ വേദിയില്‍ ഒരു സീറ്റ് കിട്ടാത്തതിനാല്‍ പിണങ്ങിപോകുന്നവനല്ല ഞാനെന്ന് എന്നെ സ്നേഹിക്കുന്ന എന്നെ അറിയുന്ന മുഴുവൻ പേർക്കും അറിയാം. ഇന്നും കൊടി പിടിക്കുകയും മുദ്രാവാക്യം വിളിക്കുകയും പോസ്റ്റർ ഒട്ടിക്കുകയും ചെയ്യുന്ന ഒരു എളിയ ബിജെപി പ്രവർത്തകൻ മാത്രമാണ് ഞാൻ.

പക്ഷേ എനിക്ക് ചില മാനസിക പ്രയാസങ്ങള്‍ നേരിട്ടിട്ടുണ്ട്. അതൊരു സത്യമാണ്. അതു മറച്ചുവെക്കാൻ സാധിക്കില്ല. ഒരു മനുഷ്യൻ്റെ ആത്മാഭിമാനം എന്ന് പറയുന്നത് ഏറ്റവും പരമപ്രധാനമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. അത് കേവലം ഒരു പരിപാടിയില്‍ സംഭവിച്ച അപമാനം മാത്രമല്ല. Chain of events ആണ്. അതൊന്നും ഞാനിപ്പോള്‍ പറയാൻ ഉദ്ദേശിക്കുന്നില്ല.

ഇന്ത്യൻ സൈന്യത്തില്‍ സേവനമനുഷ്ഠിച്ച്‌ മൂന്ന് യുദ്ധങ്ങളില്‍ പങ്കെടുത്ത ഗോവിന്ദ വാര്യരുടെയും ചെത്തല്ലൂർ സ്കൂളിലെ പ്രധാന അധ്യാപികയായിരുന്ന രുഗ്മിണി ടീച്ചറുടെയും മകന് ആത്മാഭിമാനം പണയം വയ്ക്കാൻ കഴിയില്ല. Sorry to say that.

ഈ അവസരത്തില്‍ ആ കാര്യങ്ങള്‍ മുഴുവൻ തുറന്നു പറയാൻ ഞാൻ തയ്യാറല്ല. പ്രിയ സ്ഥാനാർഥി കൃഷ്ണകുമാർ ഏട്ടന് വിജയാശംസകള്‍ . കൃഷ്ണകുമാർ ഏട്ടൻ ഇന്നലെ ചാനലില്‍ പറയുന്നത് കേട്ടു ഞാനും സന്ദീപും യുവമോർച്ച കാലം മുതല്‍ക്ക് ഒരുമിച്ച്‌ പ്രവർത്തിച്ചതാണെന്ന്. ഏട്ടാ, നമ്മള്‍ ഒരിക്കലും യുവമോർച്ചയില്‍ ഒരുമിച്ച്‌ പ്രവർത്തിച്ചിട്ടില്ല. ഏട്ടൻ എപ്പോഴെങ്കിലും എൻ്റെ വീട് കണ്ടിട്ടുണ്ടോ? എൻറെ അമ്മ രണ്ടുവർഷം മുമ്ബ് ഈ ലോകത്തോട് വിട പറഞ്ഞപ്പോള്‍ , അന്ന് ഞാൻ നിങ്ങളുടെ സംസ്ഥാന ഭാരവാഹിയായിരുന്നു. അതായത് പ്രോട്ടോകോള്‍ പ്രകാരം വേദിയില്‍ ഇരിക്കേണ്ട ആള്‍. എൻ്റെ അമ്മ എന്നത് പോട്ടെ , സംഘപ്രസ്ഥാനങ്ങള്‍ക്ക് കാര്യാലയം നിർമ്മിക്കാൻ സ്വന്തം വളപ്പിലെ സ്ഥലം കിടക്കയില്‍ കിടന്നുകൊണ്ട് ആവശ്യത്തിന് എടുത്തോ എന്ന് അനുമതി നല്‍കിയ ഒരു അമ്മ , മരിച്ചുകിടന്നപ്പോള്‍ പോലും ജില്ലയില്‍ നിന്നുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറിയായ നിങ്ങള്‍ വന്നില്ല. ഇന്ന് നിങ്ങളുടെ എതിർ സ്ഥാനാർത്ഥിയായ ഡോക്ടർ സരിൻ എൻ്റെ വീട്ടില്‍ ഓടി വന്നിരുന്നു. ഞാൻ ഏറെ ബഹുമാനിച്ചിരുന്ന ആനത്തലവട്ടം ആനന്ദൻ, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, എഎ റഹീം, ബിആർഎം ഷഫീർ, വിറ്റി ബല്‍റാം, മുകേഷ് എംഎല്‍എ തുടങ്ങി എതിർപക്ഷത്തുള്ളവർ പോലും ഫോണിലൂടെയും നേരിട്ടും ഒക്കെ അനുശോചനങ്ങള്‍ അർപ്പിച്ചപ്പോള്‍ ഒരു ഫോണ്‍കോളില്‍ പോലും എന്നെയോ എന്റെ അച്ഛനെയോ നിങ്ങള്‍ ആശ്വസിപ്പിച്ചില്ല. ഒരു സംഘടനയില്‍ ഒരുമിച്ച്‌ പ്രവർത്തിക്കുമ്ബോള്‍ ഉണ്ടാകേണ്ട മാനസിക അടുപ്പവും സ്നേഹവും പ്രകടിപ്പിക്കേണ്ടത് ഇത്തരം സന്ദർഭങ്ങളിലായിരിക്കണം എന്ന് ഞാൻ വിശ്വസിക്കുന്നു. വരാത്ത ബാക്കി പ്രമുഖരെ കുറിച്ച്‌ ഒന്നും എനിക്ക് വിഷമമില്ല. ഞാൻ സംസ്ഥാന ഭാരവാഹി ഇരിക്കുന്ന കാലത്തും എൻ്റെ അമ്മയുടെ മൃതദേഹത്തില്‍ സംസ്ഥാന കമ്മിറ്റിയുടെ ഒരു റീത്ത് പോലും നിങ്ങള്‍ ആരും വെച്ചില്ല എന്നത് മറന്നുപോകരുത്. എന്നെ കൂടുതല്‍ സ്നേഹിച്ചു കൊല്ലരുത് എന്നു മാത്രമേ പറയാനുള്ളൂ.

സന്ദീപ് വാര്യർ മാറിനില്‍ക്കരുത് എന്ന് നിങ്ങള്‍ പുറത്തേക്ക് പറയുമ്ബോഴും കഴിഞ്ഞ അഞ്ചാറു ദിവസമായി എനിക്കു നേരിട്ട അപമാനത്തില്‍ ഒന്ന് സംസാരിക്കാൻ ഒരാള്‍ വന്നത് ഇന്ന് രാവിലെയാണ്. വന്ന ആള്‍ക്ക് പ്രത്യേകിച്ചൊന്നും പറയാനുമുണ്ടായിരുന്നില്ല. എനിക്കും കൂടുതല്‍ ഒന്നും പറയാനില്ല. കൃഷ്ണകുമാർ ഏട്ടന് വിജയാശംസകള്‍ നേരുന്നു. ബിജെപി ജയിക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.

എന്നാല്‍ അപമാനം നേരിട്ട സ്ഥലത്ത് വീണ്ടും എത്താൻ ആത്മാഭിമാനം അനുവദിക്കുന്നില്ല. പ്രതികരണം ഇത്രയും വൈകിയത് എന്നെ ഒന്ന് ആശ്വസിപ്പിക്കാൻ ഞാൻ ബഹുമാനിക്കുന്ന മുതിർന്ന ആരെങ്കിലുമൊക്കെ ശ്രമിക്കും എന്ന പ്രതീക്ഷയിലായിരുന്നു. ആ പ്രതീക്ഷ നഷ്ടപ്പെട്ടതുകൊണ്ടാണ് എന്നെ സ്നേഹിക്കുന്നവരുടെ തെറ്റിദ്ധാരണ മാറ്റാൻ ഇത്രമാത്രം പങ്കുവെക്കുന്നത്.

കണ്‍വെന്‍ഷനിലേക്ക് വിളിച്ചുവരുത്തി സ്റ്റേജില്‍ കയറ്റാതെ അധിക്ഷേപിച്ചു; വയനാട്ടിലേക്ക് പ്രചാരണത്തിന് അയക്കാനുള്ള അഭ്യര്‍ത്ഥനയും തള്ളി; നിരാശനായ സന്ദീപ് വാര്യര്‍ മൊബൈല്‍ ഫോണ്‍ ഓഫാക്കി വീട്ടിലിരിക്കുന്നു; വാതുറന്നാല്‍ പുറത്താക്കാന്‍ കച്ചകെട്ടി നേതൃത്വം: തെരഞ്ഞടുപ്പ് സമയത്തും പകവീട്ടില്‍ തുടര്‍ന്ന് കേരളാ ബിജെപി VM TV NEWS LIVE

പാലക്കാട്: ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചില്ലെങ്കിലും സന്ദീപ് വാര്യര്‍ നേതൃത്വത്തിന്റെ അവഗണനയില്‍ തീര്‍ത്തും അതൃപ്തന്‍.

പാലക്കാട്ടെ കണ്‍വെന്‍ഷനിലേക്ക് എല്ലാ അര്‍ത്ഥത്തിലും സന്ദീപ് വാര്യരെ വിളിച്ചു വരുത്തി അപമാനിക്കുകയായിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന്റെ ആവശ്യ പ്രകാരമാണ് കണ്‍വെന്‍ഷന് എത്തിയത്. എന്നാല്‍ വേദിയില്‍ ഇരിപ്പിടം നല്‍കിയില്ല. പ്രോട്ടോകോള്‍ പറഞ്ഞ് കൊച്ചാക്കി കാണിച്ച്‌ അപമാനിക്കുകയും ചെയ്തു. ഈ വേദനയില്‍ വേദി വിട്ടു പോയ സന്ദീപിനെ പിന്നീട് ബിജെപിക്കാര്‍ ആരും ആശ്വസിപ്പിക്കാന്‍ പോലും വിളിച്ചില്ല. മൊബൈല്‍ ഫോണ്‍ ഓഫാക്കി വീട്ടിലിരുന്ന സന്ദീപ് കരുതലോടെ മാത്രമേ പുറത്തിറങ്ങിയ ശേഷവും പ്രതികരിച്ചുള്ളൂ. വയനാട്ടില്‍ പ്രചരണത്തിന് അവസരം നല്‍കണമെന്ന ആവശ്യവും കേരളത്തിലെ ബിജെപി നേതൃത്വം അംഗീകരിച്ചില്ല. എല്ലാ അര്‍ത്ഥത്തിലും സന്ദീപ് വാര്യര്‍ക്കെതിരെ പ്രതികാരം തുടരുകയാണ് സംസ്ഥാന ബിജെപിയിലെ ഔദ്യോഗിക നേതൃത്വം എന്ന വിലയിരുത്തല്‍ സന്ദീപിന്റെ സുഹൃത്തുക്കള്‍ക്കുണ്ട്. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന് എന്തു കൊണ്ട് സംസ്ഥാന സമിതി അംഗമായ സന്ദീപിന് വേദിയില്‍ ഇരിപ്പിടം കിട്ടിയില്ലെന്നത് ആര്‍ക്കും പിടികിട്ടാത്ത കാര്യമാണ്.

ബിജെപിയുടെ ഔദ്യോഗിക നേതൃത്വവുമായി അകല്‍ച്ചയിലാണ് കുറച്ചു കാലമായി സന്ദീപ്. ഔദ്യോഗിക വക്താവ് സ്ഥാനത്ത് നിന്നു പോലും നീക്കി. ഇതിനൊന്നും പ്രത്യേകിച്ച്‌ കാരണവുമുണ്ടായിരുന്നില്ല. പിരവിലെ പ്രശ്‌നമെന്നെല്ലാം പറഞ്ഞു. അതിന് ശേഷം ബിജെപിയില്‍ ചില നിര്‍ണ്ണായക മാറ്റങ്ങളുണ്ടായി. സംഘടനാ ജനറല്‍ സെക്രട്ടറിയായി സുഭാഷ് എത്തി. എല്ലാവരേയും ഒരുമിപ്പിക്കാന്‍ സുഭാഷ് ശ്രമിച്ചു. അങ്ങനെ വീണ്ടും സന്ദീപ് ബിജെപി നേതൃത്വത്തില്‍ സജീവമായി. സന്ദീപിനെ പോലെ പലരും എത്തി. അവരോടെല്ലാം നേതൃത്വം അതൃപ്തിയില്‍ തുടര്‍ന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം സുഭാഷ് ജനറല്‍ സെക്രട്ടറി പദമൊഴിഞ്ഞു. ഇതോടെ വീണ്ടും സന്ദീപ് അടക്കമുള്ളവര്‍ക്ക് അവഗണന തുടങ്ങി. ഇതാണ് പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പില്‍ പോലും നിറയുന്നത്.

സുഭാഷിന്റെ കാലത്ത് തിരിച്ചെത്തിയ സന്ദീപ് നേതൃത്വത്തില്‍ സജീവമായിരുന്നു. വയനാട് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തു. വയനാട്ടിലെ പള്‍സും മനസ്സിലാക്കി. അതുകൊണ്ടാണ് ഉപതിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ പ്രചരണത്തിന് അനുവാദം തേടിയത്. അത് നല്‍കിയതുമില്ല. പാലക്കാട്ടേക്ക് സന്ദീപ് വാര്യരുടെ പേരും ബിജെപി കേന്ദ്ര നേതൃത്വം സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നു. എന്നാല്‍ അവസാനം കൃഷ്ണകുമാറിന് നറുക്ക് വീണു. പ്രചരണത്തില്‍ സജീവമാകാന്‍ സന്ദീപും ആഗ്രഹിച്ചു. ഇതിനിടെയാണ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലേക്ക് സന്ദീപിനെ വിളിച്ചത്. സന്തോഷത്തോടെ എത്തുകയും ചെയ്തു. എന്നാല്‍ വേദിയില്‍ ഇരുത്താതെ അപമാനിക്കുകയായിരുന്നു നേതൃത്വം. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നിര്‍ദ്ദേശം പോലും നടപ്പാടില്ലെന്ന് സന്ദീപ് വിലയിരുത്തുന്നു.

ഈ വേദനയിലാണ് രണ്ടു ദിവസം ഫോണ്‍ ഓഫാക്കി വീട്ടിലിരുന്നത്. പാലക്കാട്ടെ മുതിര്‍ന്ന നേതാവിന്റെ മകളുടെ കല്യാണത്തിന് പോകേണ്ടതുള്ളതു കൊണ്ട് ഇന്ന് പുറത്തിറങ്ങി. അപ്പോഴും ചാനലുകളോട് കരുതലോടെയാണ് പ്രതികരിച്ചത്. പാലക്കാട് നിന്ന് അപമാനിച്ചിറക്കിയാല്‍ സന്ദീപ് വാര്യര്‍ പൊട്ടിത്തെറിക്കുമെന്ന് ചിലര്‍ കരുതി. അങ്ങനെ സന്ദീപ് പ്രതികരിച്ചില്ല. ഇതോടെ ചിലരുടെ ആ മോഹം പൊളിഞ്ഞു. ഒരു തിരഞ്ഞെടുപ്പ് വന്നാല്‍ എല്ലാവരേയും ഒരുമിച്ച്‌ കൊണ്ടു പോകുന്നതാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ രീതി. എന്നാല്‍ ബിജെപി അതിന് പോലും തയ്യാറാകുന്നില്ലെന്ന വിമര്‍ശനം സന്ദീപ് വാര്യരെ അനുകൂലിക്കുന്നവര്‍ക്കുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് പോലും പക പോക്കുകയാണ് നേതൃത്വമെന്നാണ് ഇവരുടെ വിലയിരുത്തല്‍. ഒരു നേതാവ് പോലും സന്ദീപിന്റെ വേദന തിരിച്ചറിയുന്നില്ലെന്നാണ് അവര്‍ പറയുന്നത്. ഏതായാലും സംഘ പരിവാറിനൊപ്പം ചേര്‍ന്ന് നില്‍ക്കാനാണ് നിലവില്‍ സന്ദീപിന്റെ തീരുമാനം. എന്നാല്‍ പുറത്താക്കാനുള്ള അടുത്ത അവസരം ഉടന്‍ വരുമെന്ന് കരുതുന്ന എതിര്‍ ലോബിയും പാലക്കാട് സജീവമാണ്.

ബിജെപി വിട്ടെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച്‌ സന്ദീപ് വാര്യര്‍ രംഗത്തു വരികയും ചെയ്തു. ബിജെപി വിട്ടിട്ടില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും സന്ദീപ് വാര്യര്‍ പ്രതികരിച്ചു. സിപിഎമ്മുമായി ചര്‍ച്ച നടത്തിയിട്ടില്ല. താന്‍ നാട്ടിലെ പ്രവര്‍ത്തകര്‍ക്കൊപ്പം സജീവമാണെന്നുംസന്ദീപ് വാര്യര്‍ പറഞ്ഞു. അതേ സമയം, സന്ദീപ് വാര്യര്‍ക്ക് എന്‍ഡിഎ കണ്‍വെന്‍ഷന്‍ വേദിയില്‍ കസേര നല്‍കാത്തത് ശരിയായില്ലെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എന്‍ ശിവരാജന്‍ പ്രതികരിച്ചു. പക്ഷേ അതുകൊണ്ടൊന്നും സന്ദീപ് പാര്‍ട്ടി വിട്ടുപോകില്ലെന്നും ശിവരാജന്‍ കൂട്ടിച്ചേര്‍ത്തു.

ബിഎസ്‌എൻഎല്‍ ഒരു സംഭവം തന്നെ, അംബാനി വിയര്‍ക്കും; 150 ദിവസത്തേക്ക് ഡാറ്റയും അണ്‍ലിമിറ്റഡ് കോളും, വില? VM TV NEWS

ശക്തമായ പോരാട്ടം നടക്കുന്ന മേഖലയായി ടെലികോം വിഭാഗം മാറിയ കാഴ്‌ചയാണ് നമുക്ക് കാണാൻ കഴിയുക. അടുത്ത കാലത്തായി ഇത് കൂടുതലായി മത്സരാധിഷ്‌ഠിതമായി എന്ന് വേണം പറയാം.

ഇതില്‍ പ്രധാനമായത് രാജ്യത്തെ ഏറ്റവും വലിയ കമ്ബനികളില്‍ ഒന്നായ റിലയൻസ് ടെലികോം മേഖലയിലേക്ക് കാലെടുത്ത് വച്ച ശേഷമാണ് എന്നതും തള്ളിക്കളയാൻ കഴിയാത്ത കാര്യമാണ്. അവരുടെ വരവിന് ശേഷമാണ് കൂടുതല്‍ ഓഫറുകള്‍ മറ്റ് കമ്ബനികള്‍ നല്‍കി തുടങ്ങിയത്.

ഇതിനൊപ്പം തന്നെ പ്രധാനപ്പെട്ടൊരു കാര്യം റിലയൻസിന്റെ ജിയോയെ വെല്ലാൻ മാത്രം നമ്മുടെ സ്വന്തം പൊതുമേഖലാ സ്ഥാപനമായ ബിഎസ്‌എൻഎല്‍ വളർന്നുവെന്നതാണ്. കഴിഞ് കുറച്ച്‌ കാലമായി ഉറങ്ങി കിടന്നിരുന്ന ബിഎസ്‌എൻഎല്‍ പൂർവാധികം ശക്തിയോടെയാണ് തിരിച്ചുവന്നത്. അതിന്റെ ഭാഗമായി ഒട്ടേറെ വിപ്ലവകരമായ മാറ്റങ്ങളും അവർ വരുത്തുന്നുണ്ട്.

വൈകാതെ 5ജിയിലേക്കും അവർ കാലെടുത്ത് വയ്ക്കും. അതിനിടയില്‍ 4ജി സേവനങ്ങള്‍ കൊണ്ട് തന്നെ മറ്റ് പ്രധാന സേവന ദാതാക്കളായ ജിയോ, എയർടെല്‍, വിഐ എന്നിവയ്ക്ക് കനത്ത വെല്ലുവിളി തീർക്കാൻ കമ്ബനിക്ക് കഴിയുന്നുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. ബിഎസ്‌എൻഎല്ലിന്റെ വളർച്ച ഏറ്റവും തിരിച്ചടിയാവുന്നത് ജിയോക്ക് തന്നെയാണ്.

അടുത്തിടെ ബിഎസ്‌എൻഎല്‍ പുറത്തിറക്കിയ റീചാർജ് പ്ലാൻ തന്നെ ഇതിന് ഉദാഹരണം. വളരെ കുറഞ്ഞ വിലയില്‍ ഉപഭോക്താക്കളുടെ പോക്കറ്റ് കീറാത്ത നിലയിലാണ് ഈ പ്ലാൻ കമ്ബനി അവതരിപ്പിച്ചിരിക്കുന്നത്. അതും 400 രൂപയില്‍ താഴെ മാത്രം നല്‍കി നിങ്ങള്‍ക്ക് ഏതാണ്ട് അഞ്ച് മാസത്തോളം വാലിഡിറ്റി ലഭിക്കുമെന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത.

ബിഎസ്‌എൻഎല്‍ 397 രൂപ റീചാർജ് പ്ലാൻ

ഉപഭോക്താക്കളുടെ സന്തോഷത്തിന് പ്രാധാന്യം നല്‍കുന്ന ബിഎസ്‌എൻഎല്‍ നയത്തോട് ചേർന്ന് നില്‍ക്കുന്നൊരു റീചാർജ് പ്ലാൻ ആണിത്. കാരണം ദിവസ കണക്ക് നോക്കുകയാണെങ്കില്‍ കുറഞ്ഞത് മൂന്ന് രൂപ പോലും മുടക്കാതെയാണ് ഇത്രയധികം ആനുകൂല്യങ്ങള്‍ കമ്ബനി ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. 150 ദിവസത്തെ വാലിഡിറ്റിയോട് കൂടിയാണ് ഈ ഓഫർ ലഭ്യമാവുക.

അണ്‍ലിമിറ്റഡ് ഫോണ്‍ കോളുകള്‍, ഡാറ്റ, സൗജന്യ എസ്‌എംഎസ് സേവനങ്ങള്‍ എന്നിവ പോലെയുള്ള ഫീച്ചറുകളോടൊപ്പമാണ് ഈ ഓഫർ വരുന്നത്. ആദ്യ മാസം രാജ്യത്തുടനീളമുള്ള ഏത് മൊബൈല്‍ നെറ്റ്‌വർക്കിലേക്കും ഉപയോക്താക്കള്‍ക്ക് സൗജന്യ കോളുകള്‍ ലഭിക്കും. പ്രതിദിനം 2 ജിബി ഡാറ്റയാണ് ഇതിനൊപ്പം ലഭിക്കുക.

എന്നാല്‍ ശേഷിക്കുന്ന നാല് മാസം നിങ്ങള്‍ക്ക് ഔട്ട് ഗോയിങ് കോളുകള്‍ ആസ്വദിക്കാൻ ടോപ്പ് അപ്പ് പ്ലാനുകള്‍ ആശ്രയിക്കേണ്ടി വരും. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാല്‍ അഞ്ച് മാസത്തോളം നിങ്ങള്‍ മറ്റൊരു റീചാർജ് ഓഫറിനെ പറ്റി ആലോചിക്കേണ്ട എന്നതാണ്. ഈ ഓഫർ ചെയ്‌താല്‍ പിന്നെ വാലിഡിറ്റിയെ കുറിച്ച്‌ ആശങ്കാകുലരാവേണ്ട സാഹചര്യമില്ല.

എന്തുകൊണ്ട് ഈ ഓഫർ വീണ്ടും ചർച്ചയാവുന്നു

നേരത്തെ തന്നെ ബിഎസ്‌എൻഎല്‍ നല്‍കി വരുന്ന ഈ ഓഫർ ചർച്ചയാകാനുള്ള കാരണം മറ്റ് കമ്ബനികളുടെ അധികനിരക്ക് തന്നെയാണ്. അടുത്തിടെ ജിയോ, എയർടെല്‍, വിഐ എന്നിവ നിരക്കുകള്‍ വർധിപ്പിച്ചിരുന്നു. ഈ താരിഫ് വർധന ഉപഭോക്താക്കള്‍ക്ക് ഇടയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്‌ടിച്ചത്. ഇതിന് പിന്നാലെയാണ് ഈ ബിഎസ്‌എൻഎല്ലിന്റെ പ്ലാൻ ചർച്ചയാവുന്നത്.

നാലാമത്തെ കണ്‍മണിയെ വരവേല്‍ക്കാൻ ഷെമി; ഗര്‍ഭിണിയാണെന്ന സന്തോഷം പങ്കുവച്ച്‌ ടിടി ഫാമിലി VM TV NEWS LIVE

സമൂഹമാധ്യമത്തില്‍ നിരവധി ആരാധകരുള്ള ഒരു കണ്ടൻ ക്രീയേറ്റർ ഫാമിലി ആണ് ഷെമിയുടെയും ഷെഫിയുടെയും. ഇവരുടെ ടിടി ഫാമിലി എന്ന ചാനലിന് വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ഉള്ളത്.

അതുകൊണ്ടുതന്നെ ഇവരുടെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ചർച്ചയായി മാറാറുമുണ്ട്. അതിന് ഒരു കാരണം കൂടിയുണ്ട്. ഭർത്താവ് ഷെഫിയേക്കാള്‍ പത്തിലധികം വയസ്സ് ഭാര്യ ഷമിക്ക് കൂടുതലാണ്. ഇതിന്റെ പേര് വ്യാപക വിമർശനവും ദമ്ബതികള്‍ എപ്പോഴും ഏറ്റുവാങ്ങാറുമുണ്ട്. അമ്മയാണോ പെങ്ങള്‍ ആണോ എന്നിങ്ങനെയുള്ള ഒട്ടനവധി ചോദ്യങ്ങള്‍ക്ക് അവസാനം തന്റെ കുഞ്ഞിന്റെ ഉമ്മയാണ് ഷെമി, തൻറെ ബീവിയാണ് എന്ന വെളിപ്പെടുത്തലുമായി ഷെഫി എത്തിയിരുന്നു. ഇപ്പോഴിതാ ആ കുടുംബത്തിലേക്ക് നാലാമത് ഒരു അതിഥി കൂടി വരുവാണ് എന്നാണ് ഇവർ അറിയിച്ചിരിക്കുന്നത്

വീണ്ടും ഗർഭിണി ആണ് ഷെമി എന്ന് കാണിക്കുന്ന വീഡിയോ ഇപ്പോള്‍ യൂ ട്യൂബ് ട്രെൻഡിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണ്. ഒരു മില്യണ്‍ വ്യൂസിലേക്ക് അധികം വൈകാതെ എത്തുകയും ചെയ്യും. എന്നാല്‍ അത്രയും തന്നെ സൈബർ അറ്റാക്കും ഇരുവരും നേരിടുന്നുണ്ട്. ഗർഭിണി ആയ വിശേഷം പറഞ്ഞതിനും അത് ടെസ്റ്റ് ചെയ്യുന്ന വീഡിയോ പബ്ലിക്കിന് മുൻപില്‍ കാണിച്ചതിനും ആണ് ചിലർ മോശം കമന്റുകള്‍ പങ്കിട്ടുകൊണ്ട് എത്തിയത്. എന്നാല്‍ ഫാമിലി വ്ലോഗ്ഗേർസ് കൂടിയായ ഷെമിയും ഷെഫിയും തങ്ങള്‍ ബേബി പ്ലാനിങ്ങില്‍ ആണെന്നും പടച്ചവൻ തന്നാല്‍ സ്വീകരിക്കുമെന്നും മുൻപേ തന്നെ പറഞ്ഞിരുന്നു.

ഐഷുവിനെ കൂടാതെ രണ്ടു പെണ്മക്കള്‍ കൂടിയുണ്ട് ഷെമിക്ക്. അല്‍പ്പം ലേറ്റ് ആയ പ്രേഗ്നന്സി ആയതുകൊണ്ടുതന്നെ അത്യാവശ്യം റിസ്ക്ക് ഉണ്ടെന്ന് മുൻപേ തന്നെ ഇവർ പറഞ്ഞതുമാണ്. എന്നാല്‍ പടച്ചവൻ തന്നു നമ്മള്‍ സ്വീകരിക്കുന്നു, ബാക്കി അള്ളാഹ് നോക്കുമെന്ന വിശ്വാസത്തിലാണ് ഷെമിയും ഷെഫിയും.

ജീവിതത്തില്‍ പ്രതിസന്ധി ഘട്ടങ്ങള്‍ ഉണ്ടാകുമ്ബോള്‍ അത് ഷെയർ ചെയ്യാനും ഒപ്പം നില്‍ക്കാനും തന്റെ ജീവിതത്തില്‍ തുണ ആയത് സഹോദരങ്ങള്‍ ആയിരുന്നു. അതുകൊണ്ടുതന്നെ ഐഷുവിനും ഒരു കൂട്ട് വേണംഎന്നുണ്ടായി അത് പടച്ച തമ്ബുരാൻ നടത്തി തന്നതിലുള്ള സന്തോഷവും പുതിയ വീഡിയോയില്‍ ഇരുവരും ഇരുവരും പറയുന്നുണ്ട്.

ഏകദേശം മൂന്നുവര്ഷങ്ങള്ക്ക് മുൻപാണ് ഷെമി എന്ന യുവതിയെ ഷെഫി വിവാഹംചെയ്യുന്നത്. ഷെമി അപ്പോള്‍ രണ്ടു പെണ്മക്കളുടെ അമ്മയും, ഡിവോഴ്സിയും ആയിരുന്നു. ഡിവോഴ്‌സായി പതിനാലു വര്ഷം വീട്ടില്‍ നിന്ന ഷെമിക്ക് ഒരു ജീവിതം വച്ച്‌ നീട്ടുക ആയിരുന്നു ഷെഫി.

ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയെ കുത്തിയത് 50 തവണ; പാതി ജീവനുമായി കിടന്ന 26-കാരിയുടെ മുഖത്ത് ചവിട്ടും, നടുക്കുന്ന വീഡിയോ VM TV NEWS

ഭർത്താവിന്റെ രണ്ടാം ഭാര്യയെ കുത്തിപരിക്കേല്‍പ്പിച്ച ആദ്യ ഭാര്യയെ പൊലീസ് പിടികൂടി. ഒന്നും രണ്ടും തവണയല്ല 50 തവണയാണ് സ്ത്രീയെ കുത്തിയത്.

ഇതിന്റെ നടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. മദ്ധ്യപ്രദേശിലെ രേവ ജില്ലയിലായിരുന്നു നടക്കുന്ന ആക്രമണം. ജയ എന്ന 26-കാരിയെയാണ് മാൻസി(22) തുരുതുരെ കുത്തിപരിക്കേല്‍പ്പിച്ചത്. നിലത്ത് പാതിജീവനുമായി കിടന്നിട്ടും അരിശം തീരാതെ ഇവരെ വീണ്ടും ആക്രമിച്ചു.

ചോരയില്‍ കുളിച്ചുക്കിടന്ന ഇവരുടെ മുഖത്ത് മാൻസി ചവിട്ടുന്നതും അസഭ്യം പറയുന്നതും കാണാമായിരുന്നു. റാംബാബു വർമയുടെ ഭാര്യമാരാണിത്. ദീപാവലിക്ക് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായത്. വാക്കുതർക്കത്തിന്റെ പേരിലായിരുന്നു ആക്രമണം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

വിവരം അറിഞ്ഞ പാെലീസ് സ്ഥലത്തെത്തി മാൻസിയെ അറസ്റ്റ് ചെയ്തു. റാംബാബു ജയയെ 2019-ലാണ് വിവാഹം ചെയ്തത്. ഇവരുടെ ശരീരിക അവശതകള്‍ കാരണമാണ് വർമ 2021-ല്‍ മാൻസിയെ വിവാഹം ചെയ്യുന്നത്. ഇരയുടെ മൊഴിയെടുക്കാൻ കാത്തിരിക്കുകയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ ഉദിത് മിശ്ര പറഞ്ഞു.

ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയെ കുത്തിയത് 50 തവണ; പാതി ജീവനുമായി കിടന്ന 26-കാരിയുടെ മുഖത്ത് ചവിട്ടും, നടുക്കുന്ന വീഡിയോ VM TV NEWS

ഭർത്താവിന്റെ രണ്ടാം ഭാര്യയെ കുത്തിപരിക്കേല്‍പ്പിച്ച ആദ്യ ഭാര്യയെ പൊലീസ് പിടികൂടി. ഒന്നും രണ്ടും തവണയല്ല 50 തവണയാണ് സ്ത്രീയെ കുത്തിയത്.

ഇതിന്റെ നടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. മദ്ധ്യപ്രദേശിലെ രേവ ജില്ലയിലായിരുന്നു നടക്കുന്ന ആക്രമണം. ജയ എന്ന 26-കാരിയെയാണ് മാൻസി(22) തുരുതുരെ കുത്തിപരിക്കേല്‍പ്പിച്ചത്. നിലത്ത് പാതിജീവനുമായി കിടന്നിട്ടും അരിശം തീരാതെ ഇവരെ വീണ്ടും ആക്രമിച്ചു.

ചോരയില്‍ കുളിച്ചുക്കിടന്ന ഇവരുടെ മുഖത്ത് മാൻസി ചവിട്ടുന്നതും അസഭ്യം പറയുന്നതും കാണാമായിരുന്നു. റാംബാബു വർമയുടെ ഭാര്യമാരാണിത്. ദീപാവലിക്ക് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായത്. വാക്കുതർക്കത്തിന്റെ പേരിലായിരുന്നു ആക്രമണം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

വിവരം അറിഞ്ഞ പാെലീസ് സ്ഥലത്തെത്തി മാൻസിയെ അറസ്റ്റ് ചെയ്തു. റാംബാബു ജയയെ 2019-ലാണ് വിവാഹം ചെയ്തത്. ഇവരുടെ ശരീരിക അവശതകള്‍ കാരണമാണ് വർമ 2021-ല്‍ മാൻസിയെ വിവാഹം ചെയ്യുന്നത്. ഇരയുടെ മൊഴിയെടുക്കാൻ കാത്തിരിക്കുകയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ ഉദിത് മിശ്ര പറഞ്ഞു.