തലസ്ഥാന നഗരിയെ ആവേശത്തിൽ ആക്കി രാഹുൽജി

എ എൻ ഷംസീർ നിയമസഭാ സ്പീക്കർ ആയി സത്യപ്രതിജ്ഞ ചെയ്തു

ഇന്ന് പുതുയുഗപ്പിറവിയുടെ 168 )o വർഷംശ്രീ നാരായണ ഗുരുദേവ ജയന്തി.🙏

അഹന്ത എന്താണെന്ന് എല്ലാർക്കും അറിയാം,എന്നാൽ ഇദന്ത എന്ന് കേട്ടിട്ടുള്ളവർ ചുരുക്കം.ആത്മോപദേശശതക ത്തിൽ ഗുരുദേവൻ രചിച്ച ഈ പദം മലയാള ഭാഷാതനിമക്ക് പൂർണ്ണമായി…

കലാഭവൻമണി സേവനസമിതി ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ‘മണിദേവാലയം’വൃദ്ധസദനത്തിന്റെ രണ്ടാം വാർഷികവും ഓണഘോഷവും ‘മണി അക്ഷരവീടി’ന്റെ ഉദ്ഘാടനവും ചതയദിനമായ ഇന്നലെ വിവിധ കലാപരിപാടികളോടെ നടന്നു. സ്വാഗതം ശ്രീ രാജേഷ് തിരുമേനി(സെക്രട്ടറി, കലാഭവൻമണി സേവനസമിതി)അദ്ധ്യക്ഷൻ ശ്രീ അജിൽ മണിമുത്ത് ( ചെയർമാൻ, കലാഭവൻമണി സേവന സമിതി), മുഖ്യ പ്രഭാഷണം ശ്രീ എൻ,പി സുദർശനൻ (റൈറ്റർ, പബ്ലിക് സ്പീക്കർ, ചെയർമാൻ ഇന്ത്യാന പബ്ലിക് സ്കൂൾ)സാംസ്‌കാരിക സമ്മേളനം, ബഹു: എം. എൽ.എ ശ്രീമതി ഒ എസ് അംബിക ഉദ്ഘാടനം നിർവഹിച്ചു.മണി അക്ഷരവീട് ഉദ്ഘാടനം ബഹു:എം. എൽ.എ ശ്രീ വി ശശി,ഓണാഘോഷ പരിപാടി ഉദ്ഘാടനം ശ്രീമതി ജീജ സുരേന്ദ്രൻ( സിനിമ സീരിയൽ താരം).ശ്രീ മണികണ്ഠൻ( ബഹു പ്രതിപക്ഷനേതാവ് ), ശ്രീ സാബു നീലകണ്ഠൻ നായർ( അധ്യാപകൻ),ശ്രീ സത്യൻ ടോൾമുക്ക്, ശ്രീ ഷൈൻരാജ് ആറ്റിങ്ങൽ(ട്രഷറർ, കലാഭവൻമണി സേവന സമിതി) എന്നിവർ ആശംസകൾ രേഖപ്പെടുത്തി.വിവിധ രാഷ്ട്രീയ സാമൂഹ്യ നേതാക്കൾ പങ്കെടുത്ത ഈ പരിപാടിയിൽ എസ് എസ് എൽ സി,പ്ലസ് ടു ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് അനുമോദനം, ക്യാൻസർ രോഗികൾക്ക് ധനസഹായം ഓണക്കിറ്റ് വിതരണം, സമ്മാനദാനം കൂടാതെ മണിനാദം അവതരിപ്പിച്ച ‘നിറവാട്ടം’നാടൻ പാട്ടോടുകൂടി സാംസ്‌കാരിക സമ്മേളനം സമാപിച്ചു

ചന്ദ്രൻമോഡലിൽ പുതിയ റിസോർട്ട് ദുബായിൽ

മാധ്യമപ്രവർത്തകൻ സുപ്രീംകോടതി ജാമ്യം

മരുന്നുകളുടെ കുറിപ്പടിയില്‍ ജനറിക് പേരുകള്‍ നിര്‍ബന്ധമാക്കാന്‍ നിര്‍ദേശം. മരുന്ന് കുറിപ്പടിയില്‍ രോഗികള്‍ക്ക് വായിക്കാനാവുന്ന വിധം കൂട്ടക്ഷരമല്ലാതെ ജനറിക് പേര് എഴുതാന്‍ ഡോക്ടര്‍മാര്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വ്യക്തമാക്കി.മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിര്‍ദേശ പ്രകാരം ജനറിക് പേരുകള്‍ എഴുതണമെന്ന് 2014ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. അത് പാലിക്കുന്നില്ലെന്ന പരാതിയെത്തുടര്‍ന്നാണ് സംസ്ഥാന ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഇടപെടല്‍.

മനസിലാകും വിധം മരുന്ന് കുറിയ്‌ക്കുക,സര്‍ക്കാര്‍ സംവിധാനത്തിന് പുറത്തുള്ള ഫാര്‍മസികളിലേക്ക് പരമാവധി കുറിപ്പടി നല്‍കാതിരിക്കുക എന്നീ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ലംഘിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ അച്ചടക്ക…

5 ബില്ല്യൺ ഡോളർ ചെലവഴിച്ച് ‘ചന്ദ്രനെ’ നിർമിക്കാനൊരുങ്ങി ദുബായ്. ഒരു കനേഡിയൻ ആർകിടെക്റ്റ് കമ്പനിയാണ് ചന്ദ്രൻ്റെ രൂപത്തിൽ റിസോർട്ട് നിർമിക്കുക. മലബാർ ലൈവ്.735 അടി ഉയരമുള്ള റിസോർട്ടിൻ്റെ നിർമാണം 48 മാസം കൊണ്ട് തീർക്കാനാണ് ലക്ഷ്യം. ‘മൂൺ വേൾഡ് റിസോർട്ട്സ്’ എന്നാവും ഇതിൻ്റെ പേര്. പ്രതിവർഷം 25 ലക്ഷം ആളുകളെയാണ് റിസോർട്ടിൽ പ്രതീക്ഷിക്കുന്നത്. ഉള്ളിൽ നൈറ്റ് ക്ലബ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉണ്ടാവും.

കുറഞ്ഞ ചെലവിൽ സ്പേസ് ടൂറിസം ആഗ്രഹിക്കുന്നവർക്ക് വേണ്ടി ‘ലൂണാർ കോളനി’ എന്ന പേരിൽ സംവിധാനം ഒരുക്കും. സ്കൈ വില്ലാസ് എന്ന പേരിൽ…

ക്ലാസ്സ്മേറ്റ്സ് 85-86

വെഞ്ഞാറമൂട് ഗവ: ഹൈസ്കൂളിൽ നിന്നും 1986 ൽ പുറത്തിറങ്ങിയ SSLC ബാച്ചിൻ്റെ കൂട്ടായ്മ. ഇന്ന് ചതയ ദിനത്തിൽ കീഴായിക്കോണം സ്മിത ആഡിറ്റോറിയത്തിൽ…

പൊന്നാം ചുണ്ട് പാലം മധ്യഭാഗത്ത് ഇടിഞ്ഞ് താന്ന് കുഴികൾ രൂപപ്പെട്ടിരിക്കുന്നു ,മഴ പെയ്താൽ മുൻപേ തന്നെ വെള്ളം കയറി യാത്ര തടസ്സപെടുന്ന സ്ഥിതിയാണ് പൊന്നാം ചുണ്ട്, കുണ്ടാളം കുഴി, ഇക്ബാൽ കോളേജ്, പെരിങ്ങമല തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള യാത്ര തന്നെ തടസ്സപ്പെട്ട സ്ഥിതിയാണ് നിരവധി തവണ പരാതികൾ പറഞ്ഞു എങ്കിലും മാറി മാറി വന്ന ജനപ്രതിനിധികൾ ഈ പുതിയ പാലത്തിൻ്റെ നിർമ്മാണത്തിൽ നിരുത്തരവാധിത്വ പരമായ സമീപനമാണ് സ്വീകരിച്ചത് .അടൂർ പ്രകാശ് MP ,Adv.സ്റ്റീഫൻ MLA ,വിതുര പഞ്ചായത്ത് പ്രസിഡൻ്റ് Adv.ബാബുരാജ് എന്നിവരുടെ അറിവിലേക്കാണ് ഈ പോസ്റ്റ് പരസ്പരം പഴിചാരി മുടക്ക് വാദങ്ങൾ നിരത്താനല്ല ആര് ഫണ്ട് ചെലവാക്കുന്നു എന്നതും ജനങ്ങൾക്ക് പ്രശ്നമേയല്ല, ജനങ്ങളുടെ ഈ യാത്രാദുരിതത്തിന് പരിഹാരം കാണാൻ ജനപ്രതിനിധികളും അധികാരികളും ഉത്തരവാദിത്വ ബോധത്തോടെ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണം.c.s Arungeneral Secretary bjp vithura