വിദ്യാർത്ഥി രാഷ്ട്രീയം, ഇങ്ങനെയായാൽ, സ്ഥിതി എങ്ങോട്ട്?

ഈ മണിക്കൂറിലെ, പ്രധാന വാർത്തകൾ, vm tv news

ഈ പെൺകുട്ടി! ഇങ്ങനെ തന്നെ : ഒരു മാറ്റവും ഇല്ല?

500 രൂപ കളയൂ! കിട്ടിയാൽ ഒരു തകർപ്പൻ വീട്

കെ റെയിൽ (K-Rail) എന്നത് കേരളത്തിൽ പ്രതിപാദിക്കപ്പെടുന്ന ഒരു അതിവേഗ റെയിൽ പദ്ധതിയാണ്. ഇതിന്റെ പൂർണ്ണരൂപം “കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്” (Kerala Rail Development Corporation Limited) എന്നാണ്. ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം കേരളത്തിലെ ഗതാഗത സംവിധാനം മെച്ചപ്പെടുത്തുക, റോഡ് ഗതാഗതത്തിലെ തിരക്ക് കുറയ്ക്കുക, സമയം ലാഭിക്കുക, പരിസ്ഥിതി ദൂഷണം കുറയ്ക്കുക എന്നിവയാണ്.

കെ റെയിലിന്റെ ആവശ്യകതകൾ: ഗതാഗത സംവിധാനത്തിന്റെ മെച്ചപ്പെടുത്തൽ: കേരളത്തിൽ റോഡ് ഗതാഗതം വളരെ തിരക്കേറിയതാണ്. കെ റെയിൽ പദ്ധതി നടപ്പാക്കുമ്പോൾ, റോഡ്…

ആയിരം രൂപയ്ക്ക് നേടൂ 20 സെന്ററും ഒരു നില വീടും തിരുവനന്തപുരം ജില്ലയിൽ vm tv news

you

ലോക മലയാളികളുടെശ്രദ്ധ നേടിയ തെക്കേ ഇന്ത്യയിലെഒരേയൊരു സ്കൂൾ!

കേരളത്തിൽ നടക്കുന്നത് സർക്കാർ “സ്പോൺസേർഡ്” മദ്യക്കച്ചവടം

പി.വി. അൻവർ.

കണ്ണൂർ വളക്കയിൽ സ്കൂള്‍ ബസ് മറിഞ്ഞ് ഒരു കുട്ടിക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം അങ്ങേയറ്റം ഞെട്ടിക്കുന്നതാണ്. അതിദാരുണമായ ഈ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കുറുമാത്തൂര്‍ ചിന്മയ വിദ്യാലയത്തിലെ സ്‌കൂള്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. ചൊറുക്കള നാഗത്തിനു സമീപം രാജേഷിന്റെ മകൾ നേദ്യക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. പരിക്കേറ്റ എല്ലാ കുട്ടികൾക്കും അടിയന്തിര ചികിത്സ ലഭ്യമാക്കാൻ മുഴുവൻ സർക്കാർ സംവിധാനങ്ങളും ഏകോപിച്ച് പ്രവർത്തിക്കുന്നുണ്ട്. പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളെ സന്ദർശിച്ചു. അപകടം സംബന്ധിച്ച് സർക്കാർ വിശദമായ അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കും. നേദ്യ മോളുടെ പ്രിയപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു.

ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; 2 പേർ അറസ്റ്റിൽ, കുടുങ്ങിയത് ബസ്സിൽ യാത്ര ചെയ്യുന്നതിനിടെ.വയനാട് മാനന്തവാടി കൂടൽകടവിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ രണ്ടു പ്രതികൾ പിടിയിൽ. മാനന്തവാടി പൊലീസ് ആണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.ഹർഷിദ്, അഭിരാം എന്നിവരാണ് പിടിയിലായത്. രണ്ടു പ്രതികൾ ഇപ്പോഴും ഒളിവിലാണ്. വിഷ്ണു, നബീൽ എന്നിവരെയാണ് ഇനിയും പിടികൂടാനുള്ളത്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. ഇന്നലെ രാത്രി വൈകിയും വയനാട്ടിലെ ഇവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു.ബസ്സിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഹർഷിദിനെയും അഭിരാമിനെയും കസ്റ്റഡിയിൽ എടുത്തത്. ബാംഗ്ലൂർ ബസ്സിൽ കൽപ്പറ്റയിലേക്ക് വരുമ്പോൾ ആയിരുന്നു കസ്റ്റഡിയിലെടുത്തത്. പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.ഇന്നലെ യുവാവ് മാതനെ വലിച്ചിഴച്ച കാർ കണ്ടെത്തി പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചിരുന്നു. കണിയാംപറ്റയിൽ നിന്നാണ് കാർ കണ്ടെത്തിയത്. വാഹനം മാനന്തവാടി സ്റ്റേഷനിലാണ് ഇപ്പോഴുള്ളത്. കെ എൽ 52 എച്ച് 8733 എന്ന സെലേരിയോ കാറിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.വയനാട് മാനന്തവാടി കൂടൽ കടവിലാണ് ആദിവാസി യുവാവ് മാതനെ റോഡിലൂടെ വലിച്ചിഴച്ച ക്രൂരത അരങ്ങേേറിയത്. വിനോദ സഞ്ചാരികളാണ് കാറിൽ കൈ ചേർത്ത് പിടിച്ച് അര കിലോമീറ്ററോളം വലിച്ച് ഇഴച്ചത്. കൈയ്ക്കും കാലിനും ശരീരത്തിന്‍റെ പിൻഭാഗത്തും സാരമായി പരിക്കേറ്റ ആദിവാസി യുവാവ് മാതനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.ചെക്ക് ഡാം കാണാൻ എത്തിയ യുവാക്കൾ കൂടൽ കടവിൽ വച്ച് മറ്റ് ഒരു കാർ യാത്രക്കാരുമായി വാക്ക് തർക്കം ഉണ്ടായി. ഇതിൽ ഇടപെട്ട നാട്ടുകാർക്ക് നേരെയായി പിന്നീട് അതിക്രമം. പ്രദേശവാസിയായ ഒരു അധ്യാപകനെ കല്ലുകൊണ്ട് ആക്രമിക്കാൻ തുടങ്ങിയപ്പോൾ മാതൻ തടഞ്ഞു.കാറിൽ വിരൽ കുടുങ്ങിയ മാതനെ കൈ വാഹനത്തോട് ചേർത്തു പിടിച്ച് അരകിലോമീറ്ററോളം ടാറിട്ട റോഡിലൂടെ യുവാക്കൾ വലിച്ചിഴച്ചു. പിന്നാലെ വന്ന കാറ് യാത്രക്കാർ ബഹളം വെച്ചതോടെയാണ് മാതനെ വഴിയിൽ തള്ളിയത്. കൈയ്ക്കും കാലിനും ശരീരത്തിൻറെ പിൻഭാഗത്തും സാരമായ പരിക്കേറ്റിട്ടുണ്ടെന്ന് മാതൻ പറഞ്ഞു.