കരകുളം സമദർശിനി വായനശാലയുടെ 54- ആം വാർഷിക സമ്മേളനവും ഓണാഘോഷവും ഉദ്ഘാടനം ചെയ്തു.മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ യോഗത്തിൽ അനുമോദിച്ചു. അയണിക്കാടിൻ്റെ ജനപ്രതിനിധി ശ്രീ.S. സുരേഷ് കുമാറും വായനശാലാ ഭാരവാഹികളുമെല്ലാം സംബന്ധിച്ചു.

നാടെങ്ങും ഓണാഘോഷത്തിൽ . തിരുവോണ ദിനത്തിൽ തലസ്ഥാനത്ത് ഒഴുകിയെത്തിയത് വൻ ജനസഞ്ചയം. കാലാവസ്ഥ പ്രതികൂലമാകുമെന്ന് കരുതിയെങ്കിലും, തിരുവോണാഘോഷത്തിന് മഴ മാറിനിന്നത് തുണയായി . ഓണ സദ്യയുണ്ട് നഗരത്തിൽ കുടംബ സമേതം ഏവരും ഉച്ച കഴിഞ്ഞ് തന്നെയിറങ്ങി. ഓണാഘോഷ കലാ പരിപാടികളുടെ പ്രധാന വേദിയായ കനകക്കുന്ന് തന്നെയാണ് ഏവരുടെയും ലക്ഷ്യവും . മുപ്പത്താറോളം വേദികളിൽ നടന്ന കലാ പരിപാടികൾ ആസ്വദിക്കാൻ ആയിരങ്ങൾ എത്തി. കേരളീയ തനത് കലാരൂപങ്ങൾ കനകകുന്നിലെ വിവിധ വേദികളിൽ നടന്നു. പൂജപ്പുര മൈതാനിയിൽ നടന്ന ഗാനമേള -വയലാർ – സന്ധ്യയിൽ പാടി പതിഞ്ഞ ഗാനങ്ങളുമായി പിന്നണി ഗായകൻ കെ.ജി. മാർക്കോസുമെത്തി. മീഡിയാ വോയ്സ് ടി.വി യുടെ ആഭിമുഖ്യത്തിൽ നടന്ന ഓണ രാവ് 2022 ൽ വിവിധ കലാപരിപാടികൾ അരങ്ങേറി.

നമ്മുടെ ഓണവും തൂവൽ സ്പർശവും

മത്സ്യത്തൊഴിലാളികൾ റോഡ് ഉപരോധിച്ചു

റോഡ് പൊളിഞ്ഞാൽ കോൺട്രാക്ടർക്ക് എതിരെ ഉദ്യോഗസ്ഥർക്ക് എതിരെയും നടപടി

മീഡിയ വോയിസ് ടിവി ഉദ്ഘാടനം

നായകളിലെ പേവിഷ അതിഭയാനകം

മെഡി ടോക്ക്

കൈത്തറിയുടെ നാട്ടിൽ ഓണവിപണി സജീവം

സ്കൂളുകളിലെ ഉച്ചഭക്ഷണം നിലയ്ക്കുമോ