നാടെങ്ങും ഓണാഘോഷത്തിൽ . തിരുവോണ ദിനത്തിൽ തലസ്ഥാനത്ത് ഒഴുകിയെത്തിയത് വൻ ജനസഞ്ചയം. കാലാവസ്ഥ പ്രതികൂലമാകുമെന്ന് കരുതിയെങ്കിലും, തിരുവോണാഘോഷത്തിന് മഴ മാറിനിന്നത് തുണയായി . ഓണ സദ്യയുണ്ട് നഗരത്തിൽ കുടംബ സമേതം ഏവരും ഉച്ച കഴിഞ്ഞ് തന്നെയിറങ്ങി. ഓണാഘോഷ കലാ പരിപാടികളുടെ പ്രധാന വേദിയായ കനകക്കുന്ന് തന്നെയാണ് ഏവരുടെയും ലക്ഷ്യവും . മുപ്പത്താറോളം വേദികളിൽ നടന്ന കലാ പരിപാടികൾ ആസ്വദിക്കാൻ ആയിരങ്ങൾ എത്തി. കേരളീയ തനത് കലാരൂപങ്ങൾ കനകകുന്നിലെ വിവിധ വേദികളിൽ നടന്നു. പൂജപ്പുര മൈതാനിയിൽ നടന്ന ഗാനമേള -വയലാർ – സന്ധ്യയിൽ പാടി പതിഞ്ഞ ഗാനങ്ങളുമായി പിന്നണി ഗായകൻ കെ.ജി. മാർക്കോസുമെത്തി. മീഡിയാ വോയ്സ് ടി.വി യുടെ ആഭിമുഖ്യത്തിൽ നടന്ന ഓണ രാവ് 2022 ൽ വിവിധ കലാപരിപാടികൾ അരങ്ങേറി.

വിചിത്ര ലോകം

അടുത്ത വര്‍ഷം ആദ്യ സാറ്റ്‌ലൈറ്റ്; തദ്ദേശീയ ഉപഗ്രഹങ്ങള്‍ വികസിപ്പിക്കാന്‍ ബഹ്റൈന്‍

മനാമ: തദ്ദേശീയ ഉപഗ്രഹങ്ങള്‍ വികസിപ്പിച്ചെടുക്കാനുള്ള പദ്ധതിയുമായി ബഹ്റൈന്‍. പൂര്‍ണമായി തദ്ദേശീയമായി ഉപഗ്രഹം വികസിപ്പിച്ചെടുക്കാനുള്ള പദ്ധതിക്ക് രാജ്യം തുടക്കമിട്ടതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവും…

സ്വപ്‌ന നഗരിയില്‍ സന്ദര്‍ശകരുടെ കുത്തൊഴുക്ക്; ദുബായില്‍ 2022ല്‍ എത്തിയത് 7.12 മില്യണ്‍ ടൂറിസ്റ്റുകള്‍

ദുബായ്: 2022 വര്‍ഷത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോള്‍ ദുബായിലെത്തിയത് 7.12 മില്യണ്‍ സന്ദര്‍ശകര്‍. കൊവിഡിന് ശേഷം ഇതാദ്യമായാണ് സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍…