ഇടുക്കിയിൽ ആദ്യഘട്ട നിർമാണം പൂർത്തിയാക്കിയ കിൻഫ്ര സ്‌പൈസസ് പാർക്ക് നാടിനു സമർപ്പിച്ചു. ജില്ലയിലെ സുഗന്ധവ്യഞ്ജന കൃഷിക്കും മൂല്യവർധിത ഉൽപ്പന്ന വ്യവയസായത്തിനും വലിയ മുന്നേറ്റമുണ്ടാക്കാൻ സ്പൈസസ് പാർക്ക് സഹായകരമാവും. ഇടുക്കിയിലെ മുട്ടത്തെ തുടങ്ങനാട്ടിൽ 15.29 ഏക്കർ സ്ഥലത്ത് ആരംഭിച്ച സ്‌പൈസസ് പാർക്ക് ഏകദേശം 20 കോടി മുതൽ മുടക്കിയാണ് ആദ്യഘട്ട നിർമാണം പൂർത്തീകരിച്ചത്. 2021 ഒക്ടോബറിലാരംഭിച്ച വികസന പ്രവർത്തനങ്ങൾ 2023 ആഗസ്തോടെ പൂർത്തിയാക്കാൻ കഴിഞ്ഞു.

സ്‌പൈസസ് പാർക്കിൽ ഒന്നാംഘട്ടത്തിൽ നിർമിച്ചിരിക്കുന്ന വ്യവസായ പ്ലോട്ടുകൾ എല്ലാം തന്നെ സംരംഭകർക്ക് അനുവദിച്ചുനൽകിയിരിക്കുകയാണ്. സുഗന്ധവ്യഞ്‌ജന തൈലങ്ങൾ, കൂട്ടുകൾ, ചേരുവകൾ, കറിപ്പൊടികൾ, കറിമസാലകൾ,…

പ്രൊബേഷൻ ഓഫീസിലേക്ക് കരാർ നിയമനം

സാമൂഹ്യ നീതി വകുപ്പ് എറണാകുളം ജില്ലാ പ്രൊബേഷൻ ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ പ്രൊബേഷൻ അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ…

പഠിച്ച് മിടുക്കരാകും…കളക്ടര്‍ക്ക് അവര്‍ വാക്ക് നല്‍കി….

ആ വിജയം കാണാന്‍ ഒരു നാള്‍ ഞാനിവിടെ തിരിച്ചുവരുമെന്ന് കളക്ടറുടെ ഉറപ്പ്….. കുഞ്ഞുങ്ങളേ….നിങ്ങളെനിക്കൊരു വാക്കു തരണം. ഈ തലമുറയിലെ എല്ലാവരും സ്‌കൂളില്‍…

ശ്രീജേഷിന് 2 കോടി…

ഹൃദയം കൊണ്ട് കേരളം ശ്രീജേഷിനെ വരവേറ്റു. സമകാലീന കേരളത്തിലെ സ്പോർട്സ് ഭൂപടത്തെ മാറ്റിവരയ്ക്കുന്നതിൽ ശ്രീജേഷിനോളം പങ്കുവഹിച്ചവർ വിരളമാണ്. കേരളത്തിന്റെ ശിരസ്സുയർത്തി പിടിക്കാൻ…

വ്യാജ ലൈസൻസ് കൈവശം വെച്ചയാളെ അറസ്റ്റ് ചെയ്തു. തൃക്കരിപ്പൂർ: കാസർഗോഡ് ആർ.ടി.ഓ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ പരാതിയെ തുടർന്ന് വ്യാജ ലൈസൻസ് കൈവശം വയ്ക്കുകയും ഉപയോഗിക്കുകയും ചെയ്ത വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കരിപ്പൂരിലെ ബഷീർ മൻസിൽ ,അബ്ദുൽ റഹ്മാൻ മകൻ ഉസ്മാനെയാണ് വ്യാജലൈസന്‍സ് കൈവശം വച്ചതിന് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് വ്യാജലൈസൻസ് നിർമ്മിക്കാൻ ഒത്താശ ചെയ്ത എസ് ആൻഡ് എസ് ഡ്രൈവിംഗ് സ്കൂളിലെ പ്രൊപ്രൈറ്റർ ശ്രീജിത്തിനെയും അറസ്റ്റ് ചെയ്തു. എൻഫോഴ്സ്മെന്റ് എ.എം.വി ഐ മാരായ ശ്രീ.ജിജോ വിജയ് സി.വി വിജേഷ് പി വി, ഡ്രൈവർ മനോജ് കുമാർ കെ എന്നിവർ ചന്തേര പോലീസ് സ്റ്റേഷൻ എസ് .ഐ ശ്രീ. പ്രദീപ്കുമാറും ചേർന്ന് ബുധനാഴ്ച തൃക്കരിപ്പൂർ ഭാഗത്ത് സംയുക്തമായി വാഹന പരിശോധന നടത്തവേ ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ പ്രതിയായ ഉസ്മാനെയാണ് വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ലൈസൻസ് ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോൾ ടിയാൻ പിന്നീട് വാട്സ്ആപ്പ് വഴി ലൈസൻസ് അയച്ചു നൽകുകയായിരുന്നു. എന്നാൽ ഈ ലൈസൻസ് നമ്പർ പരിശോധിച്ചപ്പോൾ തിരുവനന്തപുരം സ്വദേശിനിയുടെ പേരിലുള്ള ലൈസൻസ് ആണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇത് വ്യാജലൈസൻസ് ആണെന്ന് ബോധ്യപ്പെട്ടത്തിന്റെ അടിസ്ഥാനത്തിൽ ടിയാനെതിരെ ചന്തേര പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയുണ്ടായത്. തുടർ അന്വേഷണത്തിലാണ് കാഞ്ഞങ്ങാട് സബ് ആർ.ടി.ഓ യുടെ പരിധിയിലുള്ള എസ്. ആൻഡ്. എസ് ഡ്രൈവിംഗ് സ്കൂൾ ഉടമയുടെ ഒത്താശയോടെയാണ് പ്രതി ലൈസൻസ് കരസ്ഥമാക്കിയത് എന്ന് ബോധ്യമായി. ശ്രീജിത്തിന് കാഞ്ഞങ്ങാട് ഗുരുവനം ടെസ്റ്റിംഗ് ഗ്രൗണ്ടിൽ നിന്ന് ഐ.പി മനുരാജ് ജി.പി , സബ് ഇൻസ്പെക്ടർ പ്രദീപ് കുമാർ എന്നിവരുടെ നേതൃത്ത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുവാണ്. ഇത്തരത്തിൽ വ്യാജ ലൈസൻസ് നിർമിക്കുകയും ഉപയോഗിക്കുന്നവർക്കും എതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും ,വാഹനം ഉപയോഗിക്കുന്ന ഡ്രൈവർമാർ അവരുടെ ഒറിജിനൽ ലൈസൻസ് കൈവശം സൂക്ഷിക്കുകയോ അല്ലെങ്കിൽ ഡിജിറ്റൽ ഫോർമാറ്റിൽ എം. പരിവാഹൻ ഡിജിലോക്കർ പോലുള്ള അംഗീകൃത ആപ്പുകളിൽ ഡിജിറ്റൽ ഫോർമാറ്റിൽ സൂക്ഷിക്കുകയോ ചെയ്യണമെന്ന് കാസർഗോഡ് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ എ. സി.ഷീബ അറിയിച്ചു.

fakelicense fakedrivinglicense

ഐഎച്ച്ആർഡി എഞ്ചിനീയറിംഗ് കോളേജുകളിൽ ഇനി ജെൻഡർ ന്യൂട്രൽ യൂണിഫോം

ലിംഗനിരപേക്ഷ കലാലയങ്ങളിലേക്കുള്ള മാറ്റമെന്ന് മന്ത്രി ആർ.ബിന്ദു കേരളത്തിലെ കലാലയങ്ങളിൽ ലിംഗനീതിയും തുല്യപദവിയും ഉറപ്പാക്കാനുള്ള ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ശ്രമങ്ങൾക്ക് പുതിയ തുടക്കവുമായി ഐഎച്ച്ആർഡി എഞ്ചിനീയറിംഗ്…

കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച പി.വി.ജി എ.ഐ.സി.സി അംഗമായും കോണ്‍ഗ്രസ് രാഷ്ട്രീയത്തിനൊപ്പമുണ്ടായിരുന്നു. ഗാന്ധിയന്‍ മൂല്യങ്ങളും നെഹ്‌റൂവിയന്‍ ചിന്തകളുമായിരുന്നു അദ്ദേഹത്തെ നയിച്ചിരുന്നത്. വ്യക്തിപരമായി എനിക്ക് പി.വി.ജിയുമായും അദ്ദേഹത്തിന്റെ കുടുംബവുമായും അടുത്ത ബന്ധമാണുണ്ടായിരുന്നത്. ഏത് പ്രതികൂല രാഷ്ട്രീയ സാഹചര്യങ്ങളിലും ചേര്‍ത്തുപിടിക്കാനും പുതിയൊരു ഊര്‍ജം നിറയ്ക്കാനും പി.വി.ജി ഒപ്പമുണ്ടായിരുന്നു. നിഷ്‌കളങ്കമായ ആ ചിരിയില്‍ സ്നേഹത്തിന്റെ ആഴമുണ്ടായിരുന്നു. ജ്യേഷ്ഠ സഹോദരന്റെ സ്നേഹ വാത്സല്യങ്ങളും പിതൃ തുല്യമായ കരുതലും എനിക്ക് പകര്‍ന്നു നല്‍കിയ ആളാണ് പി.വി.ജി.

മലയാള സിനിമയുടെ ഗതിമാറ്റിയ ഒരു പിടി ഹിറ്റ് സിനിമകളുടെ നിര്‍മ്മാതാവായിരുന്നു പി.വി.ജി. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ചലച്ചിത്രങ്ങള്‍ മലയാള സിനിമയുടെ ഖ്യാതി ദേശീയ…

സമസ്തമേഖലയിലും മുന്നേറ്റം സാധ്യമാക്കുന്ന, കേരളത്തിൻ്റെ വ്യവസായക്കുതിപ്പിൽ വലിയ നേട്ടം സൃഷ്ടിക്കുന്ന, നാടിൻ്റെ സമ്പദ് വ്യവസ്ഥയെത്തന്നെ സ്വാദീനിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം തിരുവനന്തപുരം ആദ്യത്തെ കപ്പലിനെ സ്വീകരിക്കാൻ ഒരുങ്ങുകയാണ്. ഈ ചരിത്രമുഹൂർത്തം രേഖപ്പെടുത്തിക്കൊണ്ട് ഒക്ടോബർ 15ന് നടക്കുന്ന ചടങ്ങിൽ ബഹു. മുഖ്യമന്ത്രിയും കേന്ദ്രഷിപ്പിങ്ങ് മന്ത്രിയുമുൾപ്പെടെയുള്ളവർ പങ്കെടുക്കും. പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് മന്ത്രിയെന്ന നിലയിൽ അഹമ്മദ് ദേവർകോവിൽ നടത്തിയ നേതൃപരമായ പ്രവർത്തത്തെ അഭിനന്ദിക്കാനും ഈ സന്ദർഭം ഉപയോഗപ്പെടുത്തുന്നു.

കുതിക്കുന്ന കേരളത്തെ നയിക്കുന്ന പദ്ധതിയായിരിക്കും വിഴിഞ്ഞം തുറമുഖം. അന്താരാഷ്ട്രതലത്തിൽ കപ്പലിലൂടെയുടെ ഗതാഗതവും ചരക്ക് നീക്കവും വർധിച്ചുവരുന്ന കാലത്ത് ആഴമുള്ള കപ്പൽച്ചാലുള്ള വിഴിഞ്ഞം…

ജലജീവന്‍ മിഷന്റെ വെമ്പായം, പനവൂര്‍, പുല്ലമ്പാറ പഞ്ചായത്തുകള്‍ക്ക് വേണ്ടിയുള്ള സമഗ്ര ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം മന്ത്രി റോഷി നിർവഹിച്ചു.

69.21 കോടി രൂപയുടെ പദ്ധതി വഴി വെമ്പായം ഗ്രാമപഞ്ചായത്തിലെ ചീരാണിക്കര വാര്‍ഡില്‍ ജലശുദ്ധീകരണശാലയും കൊടിതൂക്കിക്കുന്നില്‍ 15 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള…

7 പദ്ധതികൾക്കാണ് ഇന്നലെ കേരള കയർ കോർപ്പറേഷനിൽ തുടക്കം കുറിച്ചത്. ആധുനികവൽക്കരണം ലക്ഷ്യമിട്ടുകൊണ്ട് റിസർച്ച് ആൻ്റ് പ്രൊഡക്ഷൻ ഡിസൈൻ സെൻ്ററും പുതുതലമുറയെ ലക്ഷ്യമിട്ടുകൊണ്ട് അന്താരാഷ്ട്ര നിലവാരമുള്ള ഉൽപ്പന്നങ്ങളുടെ നിർമ്മാണ പരിശീലന കേന്ദ്രവും കയറ്റുമതിയിൽ നേട്ടം കൊയ്യുന്നതിനായി എക്സ്പോർട്ട് ഡിവിഷനും ഇതിന് പുറമെ കയർ പാർക്ക്, ഓഡിറ്റോറിയം, ഇൻ്റർനാഷണൽ ഡിസ്പ്ലേ സെൻ്റർ, പ്രൊഡക്റ്റ് ലോഞ്ച് എന്നിവയാണ് ഇന്നലെ ഉദ്ഘാടനം ചെയ്തത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ നിന്നുള്ള മികച്ച ഡിസൈനർമാരാണ് ഡിസൈൻ സെൻ്ററിനൊപ്പം പ്രവർത്തിക്കുന്നത്. എക്സ്പോർട്ട് രംഗത്താവശ്യമായ എല്ലാ സർട്ടിഫിക്കറ്റുകളും നേടിയാണ് എക്സ്പോർട്ട് ഡിവിഷൻ പ്രവർത്തനം ആരംഭിക്കുന്നത്. ആധുനികവൽക്കരണത്തിലൂടെ സ്ഥാപനത്തെ മത്സരക്ഷമമാക്കാനും സ്വകാര്യമേഖലയുമായുള്ള ആരോഗ്യകരമായ മത്സരത്തിലൂടെ കയർമേഖലയെ ലാഭകരമാക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതിന് സഹായകമാകുന്നതാകും ഈ പദ്ധതികൾ. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് രാജീവ്