📡പ്രഭാത വാർത്തകൾ 2024 ജനുവരി 27 ശനി 1199 മകരം 13 ആയില്യം 1445 റജബ് 15 വിഎം ടീവി ന്യൂസിൽ

◾ബിഹാറില്‍ നാടകീയമായ രാഷ്ട്രീയ നീക്കങ്ങള്‍. മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ച് ബിജെപിയുടെ പിന്തുണയോടെ നാളെ മുഖ്യമന്ത്രിയായി ചമുതലയേറ്റേക്കും. നിതീഷ് കുമാര്‍ രാജ്ഭവനിലെത്തി…

തിരുവനന്തപുരം മെഡിക്കല്‍കോളജിലെ സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്കിനു സമീപം വന്‍ തീപിടിത്തം. ചാക്കയില്‍നിന്ന് മൂന്നു യൂണിറ്റെത്തി രണ്ടു മണിക്കൂറോളം പരിശ്രമിച്ചാണ് തീ കെടുത്തിയത്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. സൂപ്പര്‍ സ്‌പെഷാലിറ്റിക്കു മുന്നില്‍ കൂമ്ബാരം കൂടിക്കിടന്ന പ്ലാസ്റ്റിക് വേസ്റ്റുകളും പേപ്പറുകളും കുപ്പികളും മറ്റുമാണ് കത്തിയത്. ആരെങ്കിലും സിഗരറ്റുകുറ്റി…

*കോഴിക്കോട് തിരുവള്ളൂരില്‍ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും കിണറ്റില്‍ വീണ് മരിച്ചനിലയില്‍ കണ്ടെത്തി. കുന്നിയില്‍ മഠത്തില്‍ അഖില(32) മക്കളായ വൈഭവ് (ആറു മാസം), കശ്യപ്(6) എന്നിവരാണ് മരിച്ചത്. കുഞ്ഞുങ്ങളെ ശരീരത്തില്‍ കെട്ടിവെച്ച ശേഷം അഖില കിണറ്റില്‍ ചാടുകയായിരുന്നു. ഭര്‍ത്താവ് പുറത്ത് പോയസമയത്താണ് സംഭവം. ഫോണ്‍ വിളിച്ചിട്ട് ഭാര്യ എടുക്കാത്തതിനെത്തുടര്‍ന്ന് തിരികെ വീട്ടിലെത്തിയപ്പോഴാണ് കിണറ്റില്‍ മൂന്ന് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഫയര്‍ഫോഴ്‌സെത്തിയാണ് മൂവരെയും പുറത്തെടുത്തത്. മൃതദേഹം വടകര ജില്ലാ ആശുപത്രിയിലാണുള്ളത്. കുടുംബ പ്രശ്‌നങ്ങളായിരിക്കാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

അസമില്‍ ഭാരത് ജോഡോ യാത്രക്ക് നേരെ ആക്രമണം; കോൺഗ്രസ് അധ്യക്ഷന് പരുക്ക്

ഭാരത് ജോ‍ഡോ ന്യായ് യാത്രക്കെതിരായ അക്രമത്തിൽ ഇന്ന് രാജ്യവ്യാപക പ്രതിഷേധം നടത്താൻ കോൺഗ്രസ്. അസമിൽ നടന്നത് ആസൂത്രിത അക്രമമെന്ന് കോൺഗ്രസ് ആരോപിച്ചു.…

മുൻമന്ത്രിയും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ ടി.എച്ച്. മുസ്തഫ (84) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 5.40-നായിരുന്നു അന്ത്യം.

ഇന്ന് (ഞായർ) രാത്രി എട്ട് മണിക്ക് മാറമ്പള്ളി ജമാഅത്ത് കബർസ്ഥാനിലായിരിക്കും കബറടക്കം. കെ. കരുണാകരൻ മന്ത്രിസഭയിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു. 14…

യൂത്ത് കോൺഗ്രസിന്റെ ഭീഷണി കയ്യിലിരിക്കട്ടെ തകർപ്പൻ പ്രസംഗവുമായി മുഖ്യമന്ത്രി നവ കേരള സദസ്സ് വർക്കലയിൽ

വെറും 21-ാം വയസിൽ CPI സംസ്ഥാന കൗൺസിലംഗം; കാനത്തിന്റെ പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയ ജീവിതം

കാനം രാജേന്ദ്രൻ…കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ വേറിട്ട വ്യക്തിത്വത്തിന് ഉടമ. സംസ്ഥാന സർക്കാരിനൊപ്പം നിൽക്കുകയും വിമർശിക്കേണ്ടപ്പോൾ വിമർശിച്ചും, പ്രതിസന്ധി ഘട്ടങ്ങളിൽ സിപിഐഎമ്മിനെ കൈവിടാതെ…

കൊച്ചിയിൽ ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കുഞ്ഞിന്റെ അമ്മയുടെ കാമുകൻ കുറ്റം സമ്മതിച്ചു. കൊച്ചി കറുകപ്പള്ളിയിൽ ഫ്ളാറ്റിൽ താമസിച്ചിരുന്ന അശ്വതിയുടെ കുട്ടിയാണ് കൊല്ലപ്പെട്ടത്. അശ്വതിയുടെ സുഹൃത്ത് ഷാനിസ് ആണ് കുറ്റസമ്മതം നടത്തിയത്. കുഞ്ഞിനെ തന്റെ കാൽമുട്ടിൽ ഇടിച്ചാണ്കൊല്ലാൻ ശ്രമിച്ചതെന്ന് ഷാനിസ് മൊഴിനൽകി.

അബോധാവസ്ഥയിലായ കുഞ്ഞിനെ തൊണ്ടയിൽ പാൽ കുടുങ്ങിയെന്ന് പറഞ്ഞാണ് ഇരുവരും ഞായറാഴ്ച എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. കുഞ്ഞിനെ ന്യൂബോർൺ ഐസിയുവിലേക്ക് മാറ്റിയെങ്കിലും…

കനകക്കുന്നിൽ ചന്ദ്രനിറങ്ങി .

ലോകപ്രശസ്തമായ ‘മ്യൂസിയം ഓഫ് മൂൺ’ ഇൻസ്റ്റലേഷൻ കേരളത്തിൽ ആദ്യമായി തിരുവനന്തപുരത്തെ കനകക്കുന്നിൽ … ഇന്ന് രാത്രി 7 മുതലാണ് ഇൻസ്റ്റലേഷൻ പ്രവർത്തനം…

അരുവിക്കരയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.

തിരുവനന്തപുരം അരുവിക്കരയിൽ കെ.എസ്.ആർ.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. അരുവിക്കര സ്വദേശികളും അയൽവാസികളുമായ ഷിബിൻ (18), നിധിൻ (21)…